വടകര: ഹോട്ടലുടമയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വടകര മേപ്പയില്‍ കൃഷ്ണന്‍(70) ആണ് മരിച്ചത്. കൊവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് ഇയാള്‍ ജീവനൊടുക്കാന്‍ കാരണമെന്നാണ് വിവരം. വടകര മേപ്പയില്‍ ഓവുപാലത്തിന് താഴെ ഭാര്യയോടൊപ്പമാണ് ഇയാള്‍ ഹോട്ടല്‍ നടത്തിയിരുന്നത്.
ഇന്നലെ രാവിലെ കൃഷ്ണന്‍ കട തുറന്നിരുന്നു. എന്നാല്‍ ഉച്ചയോടെ അദ്ദേഹത്തെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തിയത്. ഹോട്ടലിനുള്ളിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊവിഡിനെ തുടര്‍ന്ന് വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അത്മഹത്യ ചെയ്യേണ്ട അവസ്ഥയിലാണെന്നും കൃഷ്ണന്‍ ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. കൃഷണന് രണ്ട് മക്കളുണ്ട്.
അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി നിരവധി പേരാണ് സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കിയത്. വ്യാപാരികളുടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ എല്ലാ ദിവസവും സംസ്ഥാനത്ത് കടകള്‍ തുറക്കാന്‍ അനുവാദം വേണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ടി.പി.ആര്‍ അനുസരിച്ചുള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്നും ഇത് പിന്‍വലിക്കാനുള്ള നിര്‍ദേശമുണ്ടാകണമെന്നുമാണ് കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നത്.
എന്നാല്‍ സംസ്ഥാനത്ത് ടി.പി.ആര്‍ അനുസരിച്ചുള്ള അടച്ചുപൂട്ടലിന് ശേഷവും കൊവിഡ് വ്യാപനം കുറയാത്തതിനാല്‍ സര്‍ക്കാര്‍ ബദല്‍മാര്‍ഗം തേടാ്ന്‍ സാധ്യതയുണ്ട്.
ബുധനാഴ്ചക്കുള്ളില്‍ ബദല്‍ നിര്‍ദേശം മുന്നോട്ട് വെക്കാന്‍ അവലോകന യോഗത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ലോക്ഡൗണ്‍ തുടര്‍ന്നിട്ടും കൊവിഡ് വ്യാപനം കുറയാത്തതില്‍ മുഖ്യമന്ത്രി യോഗത്തില്‍ ക്ഷുഭിതനായിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: The hotel owner was found hanged in Kozikode in Vadakara