എസ്സേയ്‌സ് /സതീഷ്
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആന എക്കാലത്തും വാര്‍ത്തകളില്‍ ഇടം കണ്ടെത്തുന്നവനാണ്. ഏതുത്സവത്തിനും രാമചന്ദ്രന്‍ ഉണ്ടെങ്കില്‍ കാണികള്‍ കൂടും. ആനകള്‍ക്കിടയിലെ ക്രൌഡ്പുള്ളര്‍ ആണിവന്‍. ഉറച്ച ചുവടും ഉയര്‍ന്ന ശിരസ്സുമായി രാമചന്ദ്രന്‍ എന്നും ഉത്സവപ്പറമ്പുകളെ ആവേശം കൊള്ളിക്കാറുണ്ട്.
അതേ രാമചന്ദ്രന്‍ തന്നെ അപൂര്‍വ്വമായി ഉത്സവപ്പറമ്പുകളില്‍ ഭീതിയും വിതക്കാറുണ്ട്. അതായത് പ്രശസ്തിയും കുപ്രശസ്തിയും ഒരുപോലെ പേറുന്നവനാണ് കേരളത്തിലെ നാട്ടാനകളില്‍ ഏറ്റവും ഉയരവും തലയെടുപ്പും ഉള്ള ഏറ്റവും കൂടുതല്‍ ആരാധകരും സ്വന്തമായി ഫാന്‍സ് അസോസിയേഷനും ഉള്ള രാമചന്ദ്രന്‍ എന്ന കൊമ്പന്‍.[]
21 ജനുവരി 2013ല്‍ കേരളത്തിലെ നാട്ടാനകളില്‍ ഏറ്റവുംകൂടുതല്‍ ഏക്കത്തുക (ഒരു ദിവസത്തെ പരിപാടിക്ക് ലഭിക്കുന്ന തുക) യായ രണ്ടു ലക്ഷത്തി അമ്പത്തിയയ്യായിരം രൂപ എന്ന റിക്കോര്‍ഡ് ഇട്ടവന്‍.
ഒരാഴ്ച തികയും മുമ്പേ ഇരുപത്തി ഏഴാം തിയതി പെരുമ്പാവൂര്‍ രായമംഗലം കുറുപ്പും പടി കൂട്ടുമഠം ക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവത്തിനിടെ ഇടഞ്ഞപ്പോള്‍ മൂന്നു പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഈ സംഭവത്തെ തുടര്‍ന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ വരികയുണ്ടായി. അതില്‍ അധികവും വസ്തുതകള്‍ക്ക് നിരക്കാത്തതും സാമാ!ന്യ യുക്തിയെ ചോദ്യം ചെയ്യുന്നതുമായിരുന്നു. വിവരക്കേട് ഒരു കുറ്റമല്ല എന്നാല്‍ വിവരക്കേടുള്ളവര്‍ ചമയ്കുന്ന വാര്‍ത്തകള്‍ വായനക്കാരനെ കുഴപ്പത്തിലാക്കും എന്നതിന്റെ ഉദാഹരണം കൂടെ ആണ് അത്.
പൊതുവെ മാധ്യമങ്ങളില്‍ വന്നത് സംഭവം നടക്കുമ്പോള്‍ തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍ മദപ്പാടില്‍ ആയിരുന്നു എന്നതായിരുന്നു. മറ്റൊന്ന് രാമചന്ദ്രനെ ഉത്സവപ്പറമ്പുകളില്‍ നിന്നും വിലക്കിയതാണെന്നും വിലക്ക് ലംഘിച്ചാണ് എഴുന്നള്ളിപ്പിനായി കൊണ്ടുവന്നതെന്നും. ഏഷ്യാനെറ്റിലെ ചര്‍ച്ചയില്‍ ഗജേന്ദ്രന്‍ എന്ന ആന ജയചന്ദ്രനായി മാറി.
ഇതടക്കം പലതും വസ്തുതകളുമായി യാതൊരു ബന്ധവും ഇല്ലാത്തതാണ്. ഇക്കൂട്ടത്തില്‍ ദേശാഭിമാനിയില്‍ മദപ്പാടുണ്ടായിട്ടും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിച്ചു എന്ന ശീര്‍ഷകത്തില്‍ സ്വന്തം ലേഖകന്റെ പേരില്‍ വന്ന വാര്‍ത്ത ഒന്ന് പരിശോധിക്കാം.
രാമചന്ദ്രനെ വില്ലനായി ചിത്രീകരിക്കുവനുള്ള വ്യഗ്രതയോ, വസ്തുകള്‍ അന്വേഷിച്ചറിയുവാന്‍ മിനക്കെടാഞ്ഞതോ അതുമല്ലെങ്കില്‍ മറ്റു ചില താല്പര്യങ്ങളോ ആകാം ലേഖകന്‍ ഇപ്രകാരം ഒരു വാര്‍ത്ത സൃഷ്ടിക്കുവാന്‍ കാരണം.
ഈ വാര്‍ത്ത പ്രകാരം 24 വര്‍ഷമായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനുമായി അടുത്തിടപഴകിയിരുന്ന പാപ്പാനാനെ കരാറുകാരന്‍ അടുത്തിടെ മാറ്റിയെന്നാണ്. എന്നാല്‍ രാമചന്ദ്രനു അപ്രകാരം 24 വര്‍ഷം നിന്ന ഒരു പാപ്പന്‍ ഇല്ല. 18 വര്‍ഷമായി രാമചന്ദ്രന്റെ ഒന്നാം പാപ്പാന്‍ പാലക്കാട് ജില്ലക്കാരനായ മണിയാണ്. അദ്ദേഹം തെന്നെയാണ് അപകടം നടക്കുമ്പോളും രാമചന്ദ്രനെ കൈകാര്യം ചെയ്തിരുന്നത്.
രാമചന്ദ്രനെ കെട്ടുംതറിയില്‍ നിന്നും പുറത്തിറക്കുമ്പോളെല്ലാം അദ്ദേഹം ഇടതുഭാഗത്ത് ഉണ്ടാകും. മറുവശത്ത് രണ്ടാം പാപ്പാനും ഉണ്ടാകും. മദപ്പാടിലായിട്ടും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയെ വിവിധ ജില്ലകളില്‍ വിശ്രമം അനുവദിക്കാതെ എഴുന്നള്ളിക്കുന്നതായും മദപ്പാട് തീരുവാന്‍ ഒന്നര മാസം കൂടെ ഉണ്ടെന്ന ആക്ഷേപം ഉയര്‍ന്നതായും മദപ്പാടിലായിരുന്ന ആനയ്ക്ക് മദപ്പാടില്ലെന്ന സര്‍ട്ടിഫിക്കേറ്റ് ആണ് ഉള്ളതെന്നും ലേഖകന്‍ പറയുന്നത്.
2012 മെയ് മാസത്തില്‍ വിശ്രമത്തിനും സുഖചികിത്സയ്ക്കും ആയി രാമചന്ദ്രനെ ഉത്സവങ്ങള്‍ക്ക് വിടാതെ കെട്ടിയതാണ്. തുടര്‍ന്ന് മദപ്പാടിലേക്കും അവന്‍ നീങ്ങി. ഏതാണ്ടു നാലു മുതല്‍ അഞ്ചുമാസം വരെ നീളുന്ന മദപ്പാട് കഴിഞ്ഞു ഡിസബറില്‍ ആണ് ഒന്നാം പാപ്പാന്‍ മണിയുടെ നേതൃത്വത്തില്‍ അഴിച്ചത്. തുടര്‍ന്ന് പതിനഞ്ചു ദിവസത്തെ വിശ്രമം വേറെ.
ഡോക്ടര്‍മാര്‍ പരിശോധിച്ച് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കേറ്റ് നല്‍കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ 2013 ജനുവരി രണ്ടാം വാരം ഉത്സവങ്ങളില്‍ പങ്കെടുക്കുവാന്‍ തുടങ്ങിയത്. അവിടെ ഒരിടത്തും കുഴപ്പം ഉണ്ടാക്കുകയും ചെയ്തില്ല.
പെരുമ്പാവൂരിലെ അപകടത്തിനു ശേഷം വനം വകുപ്പ് കസ്റ്റഡിയില്‍ എടുത്ത് കോടനാട്ടേക്ക് കൊണ്ടു പോകുന്നതിനു മുമ്പായി വനം വകുപ്പ് ഉദ്യോഗ്സ്ഥരും വെറ്റിനറി ഡോക്ടര്‍മാരും രാമചന്ദ്രനെ പരിശോധിച്ചെങ്കിലും മദപ്പാടുള്ളതായി കണ്ടില്ല. പാപ്പാന്മാരുടെ നിര്‍ദ്ദേശം അനുസരിക്കുകയും ലോറിയില്‍ കയറുകയും ചെയ്തു.
ഡോക്ടര്‍മാര്‍ എന്തു വ്യാജ സര്‍ട്ടിഫിക്കേറ്റ് നല്‍കിയാലും രാമചന്ദ്രനെ പോലെ കരുത്തനായ ഒരു ആനയെ മദപ്പാടു ള്ളപ്പോള്‍ എഴുന്നള്ളിക്കുവാന്‍ പറ്റില്ല. ആദ്യത്തെ ദിവസങ്ങളില്‍ തന്നെ ആന തെറ്റിയിരിക്കും. മദപ്പാടുള്ള അവസ്ഥയില്‍ രാമന്‍ ചട്ടക്കാരെ അടുപ്പിക്കില്ല. എന്നാല്‍ സ്ത്രീകള്‍ അടക്കം പേരാമംഗലത്തുള്ള പലരും അവനു വെള്ളവും തീറ്റയും നല്‍കും.
ഇത് മനസ്സിലാക്കുവാന്‍ യൂറ്റൂബില്‍ ഒന്ന് തപ്പിയാല്‍ മതി കൈരളി ടി.വിയുടെ ഈ4 എലിഫെന്റ് പ്രോഗ്രാമ്മില്‍ തന്നെ ഇതു വന്നിട്ടുള്ളതാണ്. നേരു അറിയിക്കുവാനുള്ള” വ്യഗ്രതയിലാകാം വര്‍ഷം തോറും ഇരുന്നൂറോളം ഉത്സവങ്ങളില്‍ രാമചന്ദ്രന്‍ പങ്കെടുക്കുന്നതായി പറയുന്നത്.
അടുത്തപേജില്‍ തുടരുന്നു
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ആണ് തിരുവമ്പാടി ചന്ദ്രശേഖരനെ കുത്തിക്കൊന്നത് എന്ന ആരോപണം മാധ്യമങ്ങളില്‍ പലരും പതിവായി ഉന്നയിച്ചു വരുന്നത് കാണാം. 1999ല്‍ മുളയം രുധിരമാല ക്ഷേത്രത്തില്‍ വച്ച് ആണ് 70 വയസ്സിലധികം പ്രായമുള്ള തിരുവമ്പാടി ചന്ദ്രശേഖരനെ രാമചന്ദ്രന്‍ കുത്തുന്നത്.
കേരളത്തിലെ ഉത്സവകാലം ആരംഭിക്കുന്നത് ഡിസംബര്‍ മധ്യത്തില്‍ ആണ്. അത് സജീവമാകുന്നത് ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലും. മെയ് മാസം പകുതിയോടെ ഉത്സവങ്ങള്‍ അവസാനിക്കുകയും ചെയ്യും. പരമാവധി അഞ്ചുമാസം അതായത് 150 ദിവസം. പിന്നെ എങ്ങിനെയാണ് ജനുവരിയില്‍ ഉത്സവത്തിനിറങ്ങി മെയ് ആദ്യം കെട്ടുന്ന രാമചന്ദ്രന്‍ ( ശരാശരി 120- 130 ദിവസം) ഇരുന്നൂറോളം ഉത്സവങ്ങളില്‍ പങ്കെടുക്കുക?[]
കേരളത്തില്‍ ഒരാനയും 200 പൂരങ്ങളില്‍ പങ്കെടുക്കുന്നുണ്ടാവില്ല. നവമ്പറില്‍ മദപ്പാട് കഴിഞ്ഞിറങ്ങുന്ന ആനകള്‍ പോലും പരമാവധി 150- 160 പരിപാടികളിലാണ് പങ്കെടുക്കുക. ബഹുമനപ്പെട്ട ഹൈക്കോടതിയുടെ നിര്‍ദ്ദേശാനുസരണം അന്വേഷണവും മറ്റും നടത്തിയശേഷമാണ് 2009ലെ കേസില്‍ അന്തിമ വിധി വന്നത്. എഴുന്നള്ളിപ്പ് പൂര്‍ണമായും നിരോധിക്കുകല്ല കോടതി ചെയ്തത്. തുടര്‍ന്ന് വിധിയനുസരിച്ച് ആനയുടെ എഴുന്നള്ളിപ്പ് സംബന്ധിച്ച് വ്യക്തമായ നിര്‍ദ്ദേശങ്ങളോടെയാണ് വനം വകുപ്പ് അനുമതി നല്‍കിയതും.
കോടതി ഉത്തരവ് ലംഘിച്ചാണ് വനം വകുപ്പ് ഉത്തരവ് നല്‍കിയതെന്നും ഇതുവരെ ആനയെ എഴുന്നള്ളിപ്പുകള്‍ക്ക് കൊണ്ടു പോയിരുന്നതെന്ന വാദം വിശ്വസിക്കുവാന്‍ ബുദ്ധിമുട്ടുണ്ട്.
വാര്‍ത്തയില്‍ വനം മന്ത്രിയുടെ സ്വന്തക്കാരന്‍ കരാറുകാരനെ പറ്റി ലേഖകന്‍ പറയുന്നു. ഉടമ എന്നത് ഒരു വ്യക്തിയല്ല രാമചന്ദ്രന്‍ പേരാമംഗലം തെച്ചിക്കോട്ട്കാവ് ദേവസ്വം വക ആനയാണ്. രാമചന്ദ്രനെ ഒരു കരാറുകാരനും വാര്‍ഷിക അടിസ്ഥാനത്തില്‍ അവര്‍ പാട്ടത്തിനു നല്‍കാറില്ല. ഉത്സവങ്ങളില്‍ പങ്കെടുക്കുവാനായി ദേവസ്വം നേരിട്ട് വ്യക്തികള്‍ക്ക്/കമ്മറ്റിക്കാര്‍ക്ക് നല്‍കുകയാണ് പതിവ്.
ചിങ്ങം ഒന്നിനാണ് ബുക്കിങ്ങ് ആരംഭിക്കുക. സാധാരണ 3560 ആയിരം രൂപയുടെ റേഞ്ചിലാണ് ആനയുടെ ഏക്കം. കൂടുതല്‍ ആവശ്യക്കാര്‍ ഉണ്ടെങ്കില്‍ ലേലവും ഉണ്ടാകും. 2013 ജനുവരി 21 നു തൃശ്ശൂര്‍ ജില്ലയിലെ ഏണ്ടിയൂരിലെ മാമ്പുള്ളിക്കാവ് ക്ഷേത്ര ഉത്സവത്തിന് റിക്കോര്‍ഡ് തുകയ്ക്കാണ് (2.55 ലക്ഷം)അവനെ ലേലം കൊണ്ടതും.
ഇരിങ്ങാലക്കുടയില്‍ കാളകുത്ത് കണ്ണന്‍ എന്ന ആന ഉത്സവത്തിനിടെ ഇടഞ്ഞപ്പോള്‍ 12 വയസ്സുകാരന്‍ മരിച്ചതായും ലേഖകന്‍ പറയുന്നു. എന്നാല്‍ നിര്‍ഭാഗ്യകരമായ ആ ദുരന്തത്തില്‍ മരിച്ചത് അമ്മൂമയ്‌ക്കൊപ്പം ഉത്സവം കാണുവാന്‍ വന്ന 2 വയസ്സുകാരന്‍ കുട്ടിയായിരുന്നു. ആനയിടഞ്ഞ തിരക്കിനിടയില്‍ ബൈക്കിനടിയില്‍ പെട്ടാണ് ആ 2വയസ്സുകാരന്‍ കുട്ടി മരിച്ചതെന്ന് വാര്‍ത്തയുണ്ടായിരുന്നു.
ഇത്തരത്തില്‍ ഉള്ള വാര്‍ത്തകള്‍ കൊണ്ട് ലേഖകന്‍ ഉദ്ദേശിക്കുന്നതെന്ത് എന്നാണ് രാമചന്ദ്രനുമായി ബന്ധപ്പെട്ട വസ്തുതകള്‍ മനസ്സിലാക്കുന്നവര്‍ ചിന്തിക്കുന്നത്.
ഇനി വാര്‍ത്തകളില്‍ നിറയുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയെ പറ്റി പരിശോധിക്കാം. തൃശ്ശൂര്‍ ജില്ലയിലെ കുന്ദംകുളം റൂട്ടില്‍ പേരാമംഗലം തെച്ചിക്കോട്ട്കാവ് ദേവീക്ഷേത്രത്തിലെ രണ്ട് ആനകളില്‍ ഒരുവനാണ് നാപത്താറിനടുത്ത് പ്രായമുള്ള രാമചന്ദ്രന്‍. 314 സെന്റീമീറ്റര്‍ ഉയരവും നല്ല അഴകും ആരോഗ്യവും തലയെടുപ്പും ഉള്ള ഇവന്‍ ജന്മം കൊണ്ട് ബീഹാറിയാണ്.
ഒടുവില്‍ 1984ല്‍ ഇവനെ നാട്ടുകാരുടെ സഹായ സഹകരണങ്ങളോടെ പേരാമംഗലം തെച്ചിക്കോട്ട് കാവ് ദേവസ്വം വാങ്ങി രാമചന്ദ്രന്‍ എന്ന പേരില്‍ നടയ്ക്കിരുത്തി. വികൃതിയായ രാമചന്ദ്രന്റെ ഒരു കണ്ണ് പാപ്പാന്മാരുടെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് നഷ്ടപ്പെട്ടതെന്ന് പറയപ്പെടുന്നു. കേരളത്തിലെ പ്രമുഖ ആനപാപ്പാനായിരുന്ന കടുവ വേലായുധന്‍ ഇവന്റെ പാപ്പാനായിരുന്നു,
രാമചന്ദ്രനെ കുറേകാലം വേലായുധന്‍ വഴിനടത്തി. തിരുവമ്പാടി ചന്ദ്രശേഖരനെ കുത്തി പരിക്കേല്പിക്കുകയും പിന്നീട് ആ ആന ചരിയുകയും ചെയ്തതോടെ ആണ് രാമചന്ദ്രന്‍ വാത്തകളില്‍ പ്രധാനമായി ഇടം പിടിക്കുന്നത്. ചന്ദ്രശേഖരനു മുമ്പ് മറ്റൊരാനയേയും രാമചന്ദ്രന്‍ കുത്തി പരിക്കേല്പിച്ചിട്ടുണ്ട്.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ആണ് തിരുവമ്പാടി ചന്ദ്രശേഖരനെ കുത്തിക്കൊന്നത് എന്ന ആരോപണം മാധ്യമങ്ങളില്‍ പലരും പതിവായി ഉന്നയിച്ചു വരുന്നത് കാണാം. 1999ല്‍ മുളയം രുധിരമാല ക്ഷേത്രത്തില്‍ വച്ച് ആണ് 70 വയസ്സിലധികം പ്രായമുള്ള തിരുവമ്പാടി ചന്ദ്രശേഖരനെ രാമചന്ദ്രന്‍ കുത്തുന്നത്.
മുതിര്‍ന്ന ആനപാപ്പാനായിരുന്ന കടുവ വേലായുധേട്ടന്‍ സംഭവം നടക്കുമ്പോള്‍ ഉണ്ടായിരുന്നു!. അപ്രതീക്ഷിതമയി തന്റെ മുമ്പിലേക്ക് കടന്നു വന്ന ചന്ദ്രശേഖരന്റെ പള്ളക്ക് കുത്തി ഗുരുതരമായ പരിക്കേല്പിച്ചു. തുടര്‍ന്ന് ചന്ദ്രശേഖരന്‍ ദീര്‍ഘകാലത്തേക്ക് ചികിത്സയില്‍ ആയിരുന്നു.
എന്നാല്‍ അതിനെ തുടര്‍ന്നായിരുന്നു ചന്ദ്രശേഖരന്റെ മരണം എന്ന് പറയുവാന്‍ ആകില്ല. 2000ലും 2001ലും ചന്ദ്രശേഖരനെ ഉത്സവങ്ങളില്‍ എഴുന്നള്ളിച്ചിട്ടുണ്ട്. 2002ല്‍ ഈ ആന തൃശ്ശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിനു വേണ്ടി 1 മണിക്കൂര്‍ നേരം തിടമ്പേറ്റിയിരുന്നു. അതിനു ശേഷം അന്ന് തിടമ്പേറ്റീയത് കുട്ടം കുളങ്ങര അര്‍ജ്ജുനന്‍ എന്ന പഴയ അട്ടാ!ശ്ശേരി ആനയാണ്.
ഓരോ സീസണിലും രാമചന്ദ്രന്റെ ആരാധകര്‍ വര്‍ദ്ധിച്ചു. ഫാന്‍സ് അസോസിയേഷനുകളും വന്‍ സ്വീകരണങ്ങളും മാതംഗചക്രവര്‍ത്തി പട്ടങ്ങളും അവനെ തേടിയെത്തി.
ആദ്യമായാണ് കുട്ടംകുളങ്ങര്‍ അര്‍ജ്ജുനന്‍ തൃശ്ശൂര്‍ പൂരത്തിനു തിടമ്പാനയായത്. 2002 മെയ്മാസത്തില്‍ അക്ഷയതൃതീയ നാളിലാണ് ചന്ദ്രശേഖരന്‍ ചരിയുന്നത്. എല്ലാ വര്‍ഷവും ചന്ദ്രശേഖരന്റെ ഓര്‍മ്മദിവസം ആചരിക്കുവാനായി തൃശ്ശൂരിലെ ആനപ്രേമികള്‍ (ആനകളെ പൊതു വേദിയില്‍ നിന്നും സ്ഥിരമായി ഒഴിവാക്കണം എന്ന് പറയുന്നവരല്ല) ഒത്തുകൂടാറുണ്ട്.
കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ ഇവനെ കൂടെ ഉണ്ടായിരുന്ന ആന ഇവനെ കുത്തി പരിക്കേല്പിച്ചു എന്നും അതാണ് ഇങ്ങോട്ട് ആക്രമണം ഉണ്ടാകും എന്ന ഭയത്തില്‍ ചെറിയ ഭീഷണിവരികയും ഒപ്പം കാഴ്ചക്കുറവും കാരണമാണ് അങ്ങോട്ട് ആക്രമിക്കുന്ന സ്വഭാവത്തിലേക്ക് രാമചന്ദ്രന്‍ മാറിയതെന്നും ഒരു പക്ഷമുണ്ട്.
തിരുവമ്പാടി ചന്ദ്രശേഖരന്റെ മരണത്തെ തുടര്‍ന്ന് കുറേ കാലത്തേക്ക് രാമചന്ദ്രന്‍ കെട്ടുതറിയിലേക്ക് ഒതുങ്ങി. എന്നാല്‍ ദേവസ്വവും പേരാമംഗലം ദേശവാസികളും രാമചന്ദ്രനെ കൈവിട്ടില്ല. അവര്‍ മികച്ച പരിചരണം നല്‍കി. പാലക്കാട്ടുകാരന്‍ മണി എന്ന പാപ്പാന്റെ പരിചരണത്തില്‍ രാമചന്ദ്രന്റെ സ്വഭാവത്തിലും അകാരത്തിലും വളരെ മാറ്റം വന്നു.
എങ്കിലും ഉത്സവപ്പറമ്പുകളില്‍ ചന്ദ്രശേഖരന്റെ കൊലയാളി എന്ന പരിഹാസങ്ങള്‍ക്ക് വിധേയനാകേണ്ടി വന്നു. കണ്ടമ്പുള്ളി ബാലനാരായണന്‍, പട്ടത്ത് ശ്രീകൃഷ്ണന്‍, സൂര്യന്‍ (ഈ മൂന്ന് ആനകളും ഇന്ന് ജീവിച്ചിരിപ്പില്ല) തുടങ്ങിയ ആനകള്‍ക്ക് വെല്ലുവിളിയായിതന്നെ രാമചന്ദ്രന്‍ വളര്‍ന്നു വന്നു. ഒടുവില്‍ അവനെ അംഗീകരിക്കുവാന്‍ തുടങ്ങി.
ഓരോ സീസണിലും രാമചന്ദ്രന്റെ ആരാധകര്‍ വര്‍ദ്ധിച്ചു. ഫാന്‍സ് അസോസിയേഷനുകളും വന്‍ സ്വീകരണങ്ങളും മാതംഗചക്രവര്‍ത്തി പട്ടങ്ങളും അവനെ തേടിയെത്തി. കേരളത്തില്‍ അങ്ങോളം ഇങ്ങോളം അവനു ആവശ്യക്കാരായി. കണ്ടമ്പുള്ളി ബാലനാരായണന്‍ വിടപറഞ്ഞതൊടെ അളവില്‍ കുറവാണെങ്കിലും തലയെടുപ്പില്‍ ഒന്നാമനായ രാമചന്ദ്രന്‍ പലയിടത്തും തിടമ്പാനയായി. സൂര്യനും, പട്ടത്തും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞതോടെ ഉയരത്തിലും ഒന്നാമന്‍ ഇവനായി.
അടുത്തപേജില്‍ തുടരുന്നു
ആവശ്യക്കാര്‍ ഏറിയതോടെ രാമചന്ദ്രന്റെ കൊള്‍ഷീറ്റിനും ഡിമാന്റ് വര്‍ദ്ധിച്ചു. ഇവന്റെ വരുമാനത്തില്‍ നിന്നും ദേവസ്വം മറ്റൊരു ആനയെ കൂടെ വാങ്ങി. തെച്ചിക്കോട്ടുകാവ് ദേവീദാസന്‍. ഒരുകാലത്ത് കനത്ത നഷ്ടങ്ങള്‍ വരുത്തി വെച്ച അതേ രാമചന്ദ്രന്‍ തന്നെ ദേവസ്വത്തിന്റെ പല നവീകരണപ്രവര്‍ത്തനങ്ങള്‍ക്കും കാരണമായി. കേരളത്തില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന ആനചിത്രം തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്റേ ചിതമാണ്.[]
ആരോഗ്യം കൂടുതല്‍ ഉള്ളതിനാല്‍ മദപ്പാടിന്റെ ദൈര്‍ഘ്യവും കൂടുതലാണ് രാമചന്ദ്രന്. മെയ് മാസത്തില്‍ അവനെ വിശ്രമത്തിനായി കെട്ടും. തുടര്‍ന്ന് സുഖചികിത്സയും മറ്റും കഴിയുമ്പോഴേക്കും മദപ്പാട് ആരംഭിക്കും. മദപ്പാട് കാലത്ത് പാപ്പാന്മാരെ പരിസരത്തേക്ക് അടുപ്പിക്കാറില്ല രാമചന്ദ്രന്‍. ഭ്രാന്തമായ അവസ്ഥയില്‍ ആയിരിക്കും ആന
. എന്നാല്‍ ക്ഷേത്രത്തിന്റെ സമീപത്തുള്ള ചില സ്ത്രീകള്‍ ആ സമയത്തും അവനു വെള്ളം നല്‍കുവാനായും ഭക്ഷണം നല്‍കുവാനും അടുത്തു പോകാറുണ്ട്. താടയോട് താട മദനീരൊലിക്കുമ്പോളും അവന്‍ അവരെ ഉപദ്രവിക്കാറുമില്ല.
പകരം വെക്കാനില്ലാത്ത ആനക്കേമനാണെങ്കിലും രാമചന്ദ്രനെ വേട്ടയാടുന്നത് അവന്‍ മൂലം നഷ്ടപ്പെട്ട ജീവനുകളുമായി ബന്ധപ്പെട്ടാണ്. കാട്ടക്കാമ്പല്‍ ഉത്സവത്തോടനുബന്ധിച്ച് രാമചന്ദ്രനു നല്‍കിയ സ്വീകരണ ഘോഷയാത്ര ഒരു ബസ്സിനു സമീപത്തുക്കൂടെ കടന്നു പോകുകയായിരുന്നു. ബസ്സിനും ആനയ്ക്കും ഇടയില്‍ ആളുകള്‍ തിങ്ങി.അതിനിടയില്‍ ആരോ ആനയുടെ കാല്‍ക്കൂട്ടില്‍ പടക്കം പൊട്ടിച്ചു. പരിഭ്രാന്തനായ രാമചന്ദ്രന്‍ മുന്നോട്ട് ചാടി. ഇതിനിടയില്‍ ആയിരുന്നു കൌമാരക്കാരന്റെ ജീവന്‍ പൊലിഞ്ഞ ദുരന്തം. ഇതേ തുടര്‍ന്ന് കുറച്ച് കാലത്തേക്ക് രാമചന്ദ്രനു വിലക്ക് വന്നു.
പിന്നീട് എറണാകുളത്ത് ഒരു സ്ത്രീയുടെ മരണത്തിനിടയാക്കിയ സംഭവത്തിലും രാമചന്ദ്രന്റെ മദപ്പാടോ പാപ്പാന്മാരോടുള്ള അനുസരണക്കേടോ ആയിരുന്നില്ല. ഉത്സവം നടക്കുന്നതിനിടെ അപ്രതീക്ഷിതമായി തൊട്ടപ്പുറത്തുണ്ടായിരുന്ന ആനപ്പുറത്തിരുന്ന ആള്‍ കുടകൊണ്ട് ആനയുടെ കണ്ണിനും കന്നക്കുഴിക്കും ഇടയില്‍ കുത്തി. ഇതേ തുടര്‍ന്ന് രാമചന്ദ്രന്‍ പരിഭ്രാന്തനായി. ഈ പരാക്രമത്തിനിടെ ഒരു സ്ത്രീ ആനയുടെ തുമ്പികൊണ്ടുള്ള അടിയേറ്റ് മരിച്ചു.
ചിന്താശേഷിയും വിവേചനബുദ്ധിയും ഉണ്ടായിട്ടും രാഷ്ടീയ പ്രതിയോഗിയെ 51 വെട്ട് വെട്ടി കൊലചെയ്തിട്ടും തീരാത്ത രാഷ്ടീയപകയുള്ള, ഗര്‍ഭിണിയുടെ വയര്‍ പിളര്‍ന്ന് കുഞ്ഞിനെ കൊല്ലുന്ന വംശീയ ദുരയുള്ള, സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുന്ന എന്നിട്ടും മനുഷ്യന്‍ എന്ന് വിളിക്കപ്പെടുന്ന ജീവികള്‍ രാമചന്ദ്രന്‍ എന്ന കാട്ടുജന്തുവിനെ കൊലയാളിയെന്ന് മുദ്രകുത്തി നിത്യദുരിതത്തിന്റെ കെട്ടുംതറിയിലേക്ക് അയക്കുവാന്‍ ബഹളം വെക്കുമ്പോള്‍ സ്വയം ഒന്ന് വിലയിരുത്തുന്നത് നന്ന്
രാമചന്ദ്രന്‍ പരിഭ്രാന്തനാകുന്ന അവസരങ്ങളില്‍ പാപ്പാന്‍ മണി അവന്റെ ഇരുകൊമ്പിലും ഞാന്ന് ശാന്തനാക്കുകയാണ് പതിവ്. മണിയെ ആക്രമിക്കുവാന്‍ മുതിരാറുമില്ല. പെട്ടെന്ന് തന്നെ വഴങ്ങുകയും ചെയ്യും. എന്നാല്‍ എറണാകുളം സംഭവങ്ങളെ തുടര്‍ന്ന് രാമചന്ദ്രനെ കുറച്ച് കാലത്തേക്ക് പൊതു പരിപാടികളില്‍ നിന്ന് വിലക്കുകയും ചെയ്തു. ഉടമകള്‍ ഹൈകോടതിയെ സമീപിക്കുകയും ചെയ്തു. പിന്നീട് പരിശോധനകള്‍ നടത്തി ആനയ്ക്ക് പരിപാടികളില്‍ പങ്കെടുക്കുവാനായി കര്‍ശന നിബന്ധനകളോടെ ഉള്ള അനുമതിയും ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാമചന്ദ്രന്‍ ഇപ്പോളും ഉത്സവ പരിപാടികളില്‍ പങ്കെടുക്കുന്നത്.
പെരുമ്പാവൂര്‍ സംഭവത്തിലെക്ക് വരാം. ഉയരക്കൂടുതല്‍ ഉള്ള രാമചചന്ദ്രന്‍ ഗോപുരം കടക്കുമ്പോള്‍ തിടമ്പ് തടയും എന്നതിനാല്‍ മറ്റൊരു ആനയുടെ പുറത്തേക്ക് മാറ്റുകയായിരുന്നു. പിന്നീട് ഇത് മാറ്റി വെക്കുന്നതിനിടെ സ്ഥലപരിമിതിയുള്ളയിടത്ത് വച്ച് രാമചന്ദ്രന്റെ മുഖത്ത് തൊട്ടടുത്ത് നിന്ന ആനയുടെ കൊമ്പ് അടിച്ചു കൊണ്ടു. ഇതേ തുടര്‍ന്നാണ് രാമചന്ദ്രന്‍ പരിഭ്രാന്തനായത്.
കാളകുത്താന്‍ ആനയെ രാമചന്ദ്രന്‍ മുന്നോട്ട് പോകുന്നതിനിടയില്‍ കൊമ്പിനടിച്ചു. ക്ഷേത്രത്തിനകത്ത് ആന വട്ടം കറങ്ങി. സ്ത്രീകള്‍ ആനയുടെ കാലിനിടയില്‍ പെട്ട് ദുരന്തം ഉണ്ടാകുകയും ചെയ്തു. അവനോടൊപ്പം മറ്റാനകളും വിരണ്ടു. ഈ ബഹളത്തിനിടെയാണ് നിരവധി പേര്‍ക്ക് പരിക്കേറ്റത്. വളരെ പെട്ടെന്ന് തന്നെ ശാന്തനായ രാമചന്ദ്രനെ പാപ്പാന്‍ മണിയും കടുക്കന്‍ എന്നറിപ്പെടുന്ന പാപ്പാനും സഹായികളും ചേര്‍ന്ന് തളക്കുകയും ചെയ്തു. ഇത്രയും രാമചന്ദ്രന്റെ ലഘു ചരിതം.
കാഴ്ചക്കുറവുള്ള, അക്രമകാരികളായ, പതിവായി പാപ്പാന്മാരില്‍ നിന്നും തെറ്റുന്ന നിരവധി ആനകള്‍ കേരളത്തില്‍ പൊതു പരിപാടികളില്‍ സ്ഥിരമായി പങ്കെടുക്കുന്നുണ്ട് എന്നത് കാണാതെ പോകുന്നു. പ്രശസ്തര്‍ അല്ലാത്തതിനാല്‍ അവരുടെ വാര്‍ത്തകള്‍ കാര്യമായി ശ്രദ്ധിക്കപ്പെടാറുമില്ല. സ്ഥിരം വികൃതിയോ അനുസരണക്കേട് കാണിക്കുന്നവനോ അല്ല രാമചന്ദ്രന്‍ എന്ന് 18 വര്‍ഷമായി അവനെ വഴിനടത്തുന്ന പാപ്പാന്‍ മണി പറയുന്നു.
ഇനി ഇവനെ ഉത്സവങ്ങളില്‍ നിന്നും മറ്റു പൊതു പരിപാടികളില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ നാല്പത്താറോ നാല്പത്തെട്ടോ വയസ്സുള്ള കരുത്തനായ ഈ ആനയെ രാമചന്ദ്രന്റെ വരുമാനം മാറ്റി നിര്‍ത്തിയാല്‍ മറ്റു വരുമാനം ഒന്നും ഇല്ലാത്ത ദേവസ്വം എങ്ങനെ പരിചരിക്കും എന്ന ചോദ്യം ഉയരുന്നു.
ആവശ്യമായ സുരക്ഷാക്രമീകരണങ്ങളൊ, സ്ഥലസൗകര്യമോ ഇല്ലാതെ ആനയെ എഴുന്നള്ളിച്ച അധികൃതരും ക്ഷേത്രഭാരവാഹികളും ആണ് രാമചന്ദ്രന്‍ എന്ന ആനയല്ല ഇവിടെ യദാര്‍ഥത്തില്‍ കുഴപ്പക്കാര്‍ എന്ന് ചിന്തിക്കുക.
ചിന്താശേഷിയും വിവേചനബുദ്ധിയും ഉണ്ടായിട്ടും രാഷ്ടീയ പ്രതിയോഗിയെ 51 വെട്ട് വെട്ടി കൊലചെയ്തിട്ടും തീരാത്ത രാഷ്ടീയപകയുള്ള, ഗര്‍ഭിണിയുടെ വയര്‍ പിളര്‍ന്ന് കുഞ്ഞിനെ കൊല്ലുന്ന വംശീയ ദുരയുള്ള, സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുന്ന എന്നിട്ടും മനുഷ്യന്‍ എന്ന് വിളിക്കപ്പെടുന്ന ജീവികള്‍ രാമചന്ദ്രന്‍ എന്ന കാട്ടുജന്തുവിനെ കൊലയാളിയെന്ന് മുദ്രകുത്തി നിത്യദുരിതത്തിന്റെ കെട്ടുംതറിയിലേക്ക് അയക്കുവാന്‍ ബഹളം വെക്കുമ്പോള്‍ സ്വയം ഒന്ന് വിലയിരുത്തുന്നത് നന്ന്.