ന്യൂദല്‍ഹി: കൊവിഡ് 19 വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ അവസരം മുതലെടുത്ത് മാര്‍ക്കറ്റ് ശക്തപ്പെടുത്താന്‍ ശ്രമിക്കുന്ന കമ്പനികള്‍ക്കെതിരെ ദ ഹിന്ദു ഗ്രൂപ്പ്.
നിലവിലെ അവസ്ഥയില്‍ പരസ്യങ്ങളിലൂടെയും മറ്റും ഉല്പന്നങ്ങളുടെ വിപണി കണ്ടെത്താന്‍ ശ്രമിക്കുന്ന കമ്പനികള്‍ക്കെതിരെയാണ് ഹിന്ദു രംഗത്തെത്തിയിരിക്കുന്നത്.
” മുമ്പൊരിക്കലും അഭിമുഖീകരിക്കാത്തവിധത്തില്‍ ലോകം ഗുരുതരമായ ആരോഗ്യ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്.
ഈ സമയത്ത് ഓരോര്‍ത്തര്‍ക്കും എന്താണ് ചെയ്യാന്‍ പറ്റുക എന്ന് ചിന്തിക്കുകയാണ് വേണ്ടത്. എന്നിരുന്നാലും ഔ ഒരവസരത്തില്‍ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ പലരും ശ്രമിക്കുന്നുണ്ട് എന്നത് സങ്കടകരമായ ഒരു സത്യമാണ്.
ദ ഹിന്ദു ഗ്രൂപ്പ് അത്തരത്തിലുള്ള മുതലെടുപ്പ് നടത്തില്ല. ഇത്തരം പ്രവൃത്തികളെ ഞങ്ങള്‍ ശക്തമായി എതിര്‍ക്കുന്നു. സോഷ്യല്‍ മീഡിയകളോ പരസ്യ ഇടങ്ങളോ ഈ ഒരവസ്ഥയില്‍ ഭൗതീക നേട്ടത്തിനോ വ്യക്തിപരമായ ഗുണത്തിനോ വേണ്ടി മുതലെടുക്കരുതെന്നാണ് ഞങ്ങള്‍ക്ക് വിപണനക്കാരോടും കമ്പനികളോടും പൊതു ജനങ്ങളോടും പറയാനുള്ളത്.
നിങ്ങള്‍ക്ക് നല്‍കാനുള്ളത് ഉത്തരവാദിത്തപരമായ സന്ദേശമാണെങ്കില്‍ അത് ഞങ്ങളുടെ പ്രസിദ്ധീകരങ്ങളിലൂടെ ജനങ്ങളിലെത്തിക്കാന്‍ ഞങ്ങള്‍ക്ക് സന്തോഷം മാത്രമേ ഉള്ളൂ” ദ ഹിന്ദുഗ്രൂപ്പ് വ്യക്തമാക്കി.