ന്യൂദല്‍ഹി: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് പുറത്തുവിട്ട രേഖകളുടെ ഉറവിടം വെളിപ്പെടുത്തില്ലെന്ന് “ദി ഹിന്ദു” ചെയര്‍മാന്‍ എന്‍.റാം. ഇത് സംബന്ധിച്ച് ഒരു വിവരവും തങ്ങളില്‍ നിന്ന് ലഭിക്കില്ലെന്നും റാം പറഞ്ഞു.
“നിങ്ങള്‍ അതിനെ മോഷ്ടിക്കപ്പെട്ട രേഖകളെന്ന് വിളിച്ചോളൂ… ഞങ്ങള്‍ക്കതില്‍ ഒന്നുമില്ല. രേഖകളുടെ ഉറവിടം സംബന്ധിച്ച് ഒരു വിവരവും ആര്‍ക്കും ലഭിക്കാന്‍ പോകുന്നില്ല. രേഖകള്‍ സ്വയം സംസാരിക്കുന്നുണ്ട്.”
പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് രേഖകള്‍ പ്രസിദ്ധീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. കോടതിയിലെ വാദങ്ങളെക്കുറിച്ച് പറയാന്‍ താല്‍പ്പര്യമില്ല. എന്നാല്‍ പ്രസിദ്ധീകരിക്കാനുള്ളത് ഞങ്ങള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. അവയെല്ലാം ആധികാരികമായ രേഖകളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കണം; പ്രകാശ് രാജിനെ പിന്തുണയ്ക്കാന്‍ സി.പി.ഐ.എം
പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി കൃത്യമായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുക എന്നത് അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തില്‍ മാധ്യമങ്ങളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റഫാല്‍ കരാറുമായി ബന്ധപ്പെട്ട് “ദ ഹിന്ദു” പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിച്ച രേഖകളെ അടിസ്ഥാനപ്പെടുത്തിയതാണെന്നും ഇത് ഔദ്യോഗിക രഹസ്യ നിയമ പ്രകാരം കുറ്റകരമാണെന്നും വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ കേസെടുക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
റഫാല്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. പ്രശാന്ത് ഭൂഷണടക്കമുള്ളവര്‍ നല്‍കിയ ഹരജി
പരിഗണിക്കവെയാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ രേഖകള്‍ മോഷ്ടിക്കപ്പെട്ടവയാണെന്ന് അറിയിച്ചത്.
പ്രതിരോധ മന്ത്രാലയത്തിലെ നിലവിലുള്ളതോ മുന്‍പുണ്ടായിരുന്നതോ ആയ ജീവനക്കാരാരോ മോഷ്ടിച്ചതാണ് പുറത്തു വന്ന രേഖകള്‍. എങ്ങനെയാണ് രേഖകള്‍ മോഷണം പോയതെന്ന് അന്വേഷിച്ചു വരികയാണ്. ഇത് ഒരു ക്രിമിനല്‍ കുറ്റമാണ്. രഹസ്യ രേഖകള്‍ ഹരജി
ക്കൊപ്പം പരിശോധിക്കാന്‍ പാടുള്ളതല്ലെന്നും എ.ജി വാദിച്ചു.
എന്നാല്‍ മോഷ്ടിക്കപ്പെട്ട തെളിവുകളാണെങ്കിലും കോടതിയ്ക്ക് പരിഗണിക്കാമെന്നായിരുന്നു കെ.എം ജോസഫിന്റെ മറുപടി. അത് നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അഴിമതി നടത്തിയതിന് ശേഷം സര്‍ക്കാരിന് ഔദ്യോഗിക രഹസ്യ നിയമം മറയാക്കാനാവില്ലെന്നും കെ.എം ജോസഫ് പറഞ്ഞു.
WATCH THIS VIDEO: