ദീപികയുടെ ശരീരം അവരുടേത് മാത്രമാണ്- ആ ശരീരം കൊണ്ട് അവര്‍ക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യാം. അവരുടെ ശരീരഭാഗത്തിലേക്ക് ഒളിഞ്ഞുനോക്കുകയും കമന്റ് ചെയ്യുകയും വഴി സ്ത്രീകള്‍ എന്തിന് വേണ്ടിയാണോ (ഇരയാക്കപ്പെടുന്നതിന്- objectification) പൊരാടുന്നത് അതിനെതിരെയാണ് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. തെരുവിലൂടെ ഒരു സ്ത്രീ നടന്ന് പോകുമ്പോള്‍, അത് പൂര്‍ണമായി നഗ്നതമറിച്ചാണെങ്കിലും അല്ലെങ്കിലും, ഒരു പുരുഷന്‍ വിസിലടിക്കുന്നതില്‍ നിന്നും, ബസില്‍ സ്ത്രീയുടെ ഷാള്‍ നീങ്ങുമ്പോള്‍ അവിടേക്ക് തുറിച്ചുനോക്കുന്ന പുരുഷന്റേതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല ദീപികയുടെ മുലയിടുക്കകളോടുള്ള നിങ്ങളുടെ പ്രതികരണം. സത്യത്തില്‍ എന്താണ് ഇവതമ്മിലുള്ള വ്യത്യാസം? അവര്‍ അവരുടെ കണ്ണ് കൊണ്ട് സൂം ചെയ്യുന്നു. നിങ്ങള്‍ ക്യാമറക്കണ്ണുകൊണ്ട് സൂം ചെയ്യുന്നു.
ഒപ്പിനീയന്‍ / രാധിക സന്താനം
മൊഴിമാറ്റം / ജിന്‍സി ബാലകൃഷ്ണന്‍
[]സിനിമയും മാധ്യമങ്ങളും മറ്റും സ്ത്രീകളെ കൈകാര്യം ചെയ്യുന്ന പതിവു രീതി ഇന്ന് ഏറെ വിമര്‍ശനങ്ങള്‍ നേരിടുകയാണ്. സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയും പെണ്ണിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയും മുറവിളി കൂട്ടുകയും അതേസമയം പെണ്ണുടലിനെയും പെണ്ണിനെയും ഉപഭോഗവസ്തുവെന്ന തരത്തില്‍ ചിത്രീകരിക്കുകയും ചെയ്യുകയാണ് പല മാധ്യമങ്ങളും.
സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ എപ്പോഴും മാധ്യമങ്ങളുടെ പുരുഷാധിപത്യ സ്വഭാവത്തിനും കച്ചവട സമീപനത്തിനും ഇരയായിക്കൊണ്ടിരിക്കുന്നു. പ്രത്യേകിച്ച് സിനിമാ താരങ്ങള്‍. അവരുടെ താരമൂല്യങ്ങളെ ദുരുപയോഗം ചെയ്തുകൊണ്ട് സമൂഹത്തിന്റെ പുരുഷ കാഴ്ചകളെ, അധികാരത്തെ ഈ മാധ്യമങ്ങള്‍ അരക്കിട്ടുറപ്പിച്ചുകൊണ്ടിരിക്കുന്നു. സിനിമാതാരങ്ങള്‍ തങ്ങളുടെ സ്വകാര്യ സ്വത്തെന്ന രീതിയിലാണ് പലമാധ്യമങ്ങളും അവരുമായി ബന്ധപ്പെട്ട വാര്‍ത്തകളും ചിത്രങ്ങളും നല്‍കുന്നത്. ഇതിനെതിരെയുള്ള പ്രതികരണങ്ങള്‍ കുറവായതും ഈ മാധ്യമങ്ങളുടെ നടപടിയ്ക്ക് വളമേകുന്നു.
മാധ്യമങ്ങളുടെ സ്ത്രീകളോടുള്ള കച്ചവട സമീപനത്തെ ശക്തമായി ചോദ്യം ചെയ്തുകൊണ്ട് ബോളിവുഡ് താരം ദീപിക പദുക്കോണ്‍ രംഗത്തെത്തിയതോടെ സമൂഹത്തില്‍ മാധ്യമധാര്‍മികതയും സ്ത്രീയും പുരുഷാധിപത്യബോധവും എങ്ങനെയൊക്കെ ബന്ധപ്പെട്ടിരിക്കുന്നു എന്ന വിഷയം ചര്‍ച്ചയിലേക്ക് കടന്നുവന്നു. സ്ത്രീയുടെ നഗ്നതയല്ല മറിച്ച് അവളുടെ ശരീരത്തിന്മേലുള്ള അവകാശം ആര്‍ക്കാണ് എന്ന ചോദ്യമാണ് പദുക്കോണ്‍-ടൈംസ് ഓഫ് ഇന്ത്യ വിവാദം ഉയര്‍ത്തുന്നത്. ടൈംസ് ഓഫ് ഇന്ത്യ ഈ വിഷയത്തെ ന്യായീകരിച്ചുകൊണ്ട് പദുക്കോണ്‍ നഗ്നത വെളിപ്പെടുത്തുന്നയാളാണെന്നും അതുകൊണ്ട് തങ്ങള്‍ ചെയ്തത് തെറ്റല്ലെന്നും ആവര്‍ത്തിക്കുന്ന നിലപാട് അപഹാസ്യമാണെന്ന് പറയാതെ വയ്യ. നഗ്നത കാണിക്കുകയെന്നത് മാധ്യമങ്ങള്‍ക്ക് അതിന്മേല്‍ കടന്നുകയറാനുള്ള ഗ്രീന്‍ കാര്‍ഡായിട്ടാണ് ടൈംസ് ഓഫ് ഇന്ത്യ കരുതിയിരിക്കുന്നത്. അതുകൊണ്ടാണ് ചെയ്ത തെറ്റിനെ ചൂണ്ടിക്കാണിച്ച് വിമര്‍ശിച്ച ദീപികയെ പരിഹസിക്കുന്ന നിലപാട് സ്വീകരിച്ചത്.
ടൈംസ് ഓഫ് ഇന്ത്യയുടെ ഈ നിലപാട് മാധ്യമങ്ങള്‍ക്ക് തന്നെ അപമാനമാണ്. ദീപികയോട് മാപ്പ് പറയുന്നതിന് പകരം വീണ്ടും അവരെ അപമാനിക്കുന്ന സമീപനം സ്വീകരിച്ച ടൈംസ് ഓഫ് ഇന്ത്യയ്ക്ക് മറുപടിയുമായി പ്രമുഖ മാധ്യമസ്ഥാപനം രംഗത്തെത്തിയിരിക്കുകയാണ്. രാധിക സന്താനമാണ് തുറന്ന കത്ത് എഴുതിയിരിക്കുന്നത്.
ദ ഹിന്ദു ലേഖിക ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ മറുപടിയുടെ പൂര്‍ണരൂപം
പ്രിയ ടൈംസ് ഓഫ് ഇന്ത്യ,
ഒരാള്‍ മൗനം പാലിക്കേണ്ട ചില സന്ദര്‍ഭങ്ങളുണ്ട്. ചെയ്തത് ശരിയാണെന്ന് നിങ്ങള്‍ ഉറച്ച് വിശ്വസിക്കുമ്പോഴും ഓണ്‍ലൈന്‍ ലോകത്തിലെ ഭൂരിപക്ഷം പേരും നിങ്ങളെ പരിഹസിക്കുകയാണ്. ഈ അവസരത്തിലും ആത്മപരിശോധന നടത്താതെ എന്ത് കൊണ്ടാണ് ആളുകള്‍ ഇങ്ങനെ പെരുമാറുന്നതെന്ന് അത്ഭുതപ്പെടുകയാണ് നിങ്ങള്‍.
ദീപിക പദുക്കോണിന്റെ, കുറച്ചുകൂടി ശരിയായി പറഞ്ഞാല്‍, അവരുടെ സ്തനങ്ങളെ കുറിച്ചുള്ള നിങ്ങളുടെ വാര്‍ത്തയ്‌ക്കെതിരായ ദീപികയുടെ രോക്ഷാകുലമായ ട്വീറ്റിനോടും ഫേസ്ബുക്ക് പോസ്റ്റിനോടും നിങ്ങള്‍ നടത്തിയ പ്രതികരണം ഞെട്ടിക്കുന്നതും അപ്രതീക്ഷിതവുമാണ്. നിങ്ങള്‍ക്ക് മാപ്പുപറയാമായിരുന്നു. അല്ലെങ്കില്‍ മൗനം പാലിക്കാമായിരുന്നു. ഇത് രണ്ടും ചെയ്യാതെ ഈ പ്രശ്‌നത്തെ പൂര്‍ണമായും തെറ്റായിവ്യാഖ്യാനിച്ച് നിങ്ങള്‍ സ്വയം കുഴി കുഴിച്ചുകൊണ്ടിരിക്കുകയാണ്.
അടുത്ത പേജില്‍ തുടരുന്നു
“പ്രിയ ദീപിക, ഞങ്ങളുടെ കാഴ്ചപ്പാട്” എന്ന പേരിലുള്ള ബോംബെ ടൈംസിലെ നിങ്ങളുടെ ആര്‍ട്ടിക്കിള്‍ തുടങ്ങുന്നത് ഇങ്ങനെയാണ്, “ടിവി, പ്രിന്റ്, റേഡിയോ, ഓണ്‍ലൈന്‍ എന്നിവയുള്ള ലോകത്തിലെ വലിയ മാധ്യമസ്ഥാപനങ്ങളില്‍ ഒന്നെന്ന നിലയില്‍ ഞങ്ങള്‍ ഓരോ മീഡിയകളെയും പ്രേക്ഷകരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് വ്യത്യസ്തമായാണ് സമീപിക്കുന്നത്. വിവിധ മാധ്യമങ്ങളിലൂടെ വിതരണം ചെയ്യപ്പെടുകയോ ഉപഭോഗം ചെയ്യപ്പെടുകയോ ചെയ്യുന്ന ഞങ്ങളുടെ കണ്ടെന്റുകള്‍ നല്‍കാനായി എല്ലാറ്റിനും യോജിച്ച ഒരു രീതി ഇവിടെയില്ല.”
ഇത് ശരിയാണ്. മാധ്യമസ്ഥാപനങ്ങളെല്ലാം തന്നെ ഓരോ മീഡിയയേയും (ടിവി, റേഡിയോ, പ്രിന്റ്, ഓണ്‍ലൈന്‍) വ്യത്യസ്തമായാണ് സമീപിക്കുന്നത്. പക്ഷെ മാധ്യമധര്‍മവും എത്തിക്‌സും എല്ലാറ്റിലും ഒന്നുതന്നെയായിരിക്കും. ഓണ്‍ലൈനിലൂടെ എന്തൊക്കെ പ്രസിദ്ധീകരിക്കാം, അല്ലെങ്കില്‍ പ്രസിദ്ധീകരിക്കരുത് എന്നതിന് ഇപ്പോഴും പരിധികളുണ്ട്.
ദീപികയുടെ രോക്ഷാകുലമായ ട്വീറ്റിനോടും ഫേസ്ബുക്ക് പോസ്റ്റിനോടും നിങ്ങള്‍ നടത്തിയ പ്രതികരണം ഞെട്ടിക്കുന്നതും അപ്രതീക്ഷിതവുമാണ്. നിങ്ങള്‍ക്ക് മാപ്പുപറയാമായിരുന്നു. അല്ലെങ്കില്‍ മൗനം പാലിക്കാമായിരുന്നു.
എന്നാല്‍ ” ഓണ്‍ലൈന്‍ ലോകം..കുഴപ്പം നിറഞ്ഞതും അലങ്കോലപ്പെട്ടതുമാണ്- സെന്‍സേഷണല്‍ ആയിട്ടുള്ള തലക്കെട്ടുകള്‍ സര്‍വസാധാരണവുമാണ്” എന്ന് പറഞ്ഞ് ഈ പ്രശ്‌നത്തെ നിസാരവത്കരിക്കുക വഴി നിങ്ങള്‍ നിങ്ങളുടെ തെറ്റിനെ മാപ്പ് പറയാന്‍ തയ്യാറാവാതെ ന്യായീകരിക്കുകയാണ്. “ഇത് ശരിയായിരിക്കില്ല, പക്ഷെ ഞങ്ങളത് തുടരും” എന്നതാണ് നിങ്ങളുടെ സന്ദേശത്തിന്റെ ഉള്ളടക്കം.ഓണ്‍ലൈന്‍ മീഡിയ അലങ്കോലപ്പെട്ടതും കുഴപ്പം നിറഞ്ഞതുമാണെന്നത് വാസ്തവമാണ്. അതുകൊണ്ടുതന്നെ എല്ലാ മാധ്യമസ്ഥാപനങ്ങളും തങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കത്തിന് കൂടുതല്‍ ശ്രദ്ധനല്‍കേണ്ടതുണ്ട്. ലജ്ജയോടുകൂടി സ്വന്തം തെറ്റ് സമ്മതിക്കുന്നതിനു പകരം ഒരു സ്ത്രീയെ തിരഞ്ഞുപിടിച്ച് സെന്‍സേഷന് ഇരയാക്കുകയായിരുന്നു (objectify).
നമ്മുടെ രാജ്യത്തെ വ്യാപിച്ചിരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം സ്ത്രീകളെ മോശമായി കൈകാര്യം ചെയ്യുന്ന രീതി തന്നെയാണ്. അവരോടുള്ള ലൈംഗികതയോടെയുള്ള സമീപനങ്ങള്‍ അശ്ലീനോട്ടം, കുറ്റകരമായ പരാമര്‍ശം, തുറിച്ചുനോട്ടം തുടങ്ങി ബലാത്സംഗം വരെയുള്ള സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യത്തിലേയ്ക്ക് നീണ്ടും നില്‍ക്കുന്ന വിവിധ രൂപങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇതിന്റെ ഏറ്റവും വഷളായ രൂപത്തിലേയ്ക്കാണ് നിങ്ങളുടെ നടപടി ഇക്കാര്യങ്ങളെ കൊണ്ട് ചെന്നെത്തിച്ചിരിക്കുന്നത്.
കുറച്ചുകൂടി ശരിയായ ഒരു രൂപത്തിലേയ്ക്ക് വ്യാപരിക്കുന്ന വിധം എല്ലാം പരിപൂര്‍ണമായും ശരിയാണെന്ന് സ്വയം ധരിച്ചുവെച്ചിട്ട് ഉച്ചത്തില്‍ നിലവിളിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. നിങ്ങള്‍ പറഞ്ഞ കാപട്യം ഞാന്‍ കേട്ടുവോ?
അടുത്ത പേജില്‍ തുടരുന്നു
ഒരു സ്ത്രീയുടെ മുലയിടുക്കകളിലേക്ക് സൂം ചെയ്ത് “ഹൊ ദൈവമേ! ദീപികയുടെ മുലയിടുക്ക് പ്രദര്‍ശനം” എന്ന തലക്കെട്ടിട്ട് വാര്‍ത്ത നല്‍കുന്നതും അവര്‍ സ്വമേധയാ പോസ് ചെയ്ത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. ആദ്യത്തേത് സ്വകാര്യതയിലേക്കുള്ള പ്രകടമായ കടന്നുകയറ്റമാണ്, രണ്ടാമത്തേത് അവരുടെ സ്വയം തിരഞ്ഞെടുപ്പും.
“ദീപികയുടേത് പബ്ലിസിറ്റിക്ക് വേണ്ടിയുള്ള കപടനാട്യമാണോ?” എന്നാണ് നിങ്ങള്‍ ചോദിക്കുന്നത്. ഈ ചോദ്യത്തിനു കീഴെ (ഇതിനെ ചോദ്യമായല്ല നിങ്ങള്‍ക്കെതിരെ ആ അഭിനേത്രി ആഞ്ഞടിച്ചതിന്റെ കാരണമായാണ് നിങ്ങളതിനെ കാണുന്നത്) ദീപികയുടെ ഫോട്ടോകളുടെ ഒരു കൊളാഷ് നിങ്ങള്‍ പ്രസിദ്ധീകരിച്ചു – നടിയുടെ സ്തനങ്ങള്‍ കാണുന്ന ചിത്രം, മുലയിടുക്കളും, കാലുകളും കാണുന്നത്. ദീപിക ബോധപൂര്‍വ്വം ഫോട്ടോഷൂട്ടിനും മറ്റും വേണ്ടി തന്റെ ശരീരം പ്രദര്‍ശിപ്പിക്കുകയാണെന്നും അപ്പോള്‍ ഞങ്ങള്‍ അതിനെ ഉദാരമായി “പ്രശംസിച്ചാല്‍” അതില്‍ എന്താണ് തെറ്റ് എന്നുമാണ് ഇതിലൂടെ നിങ്ങള്‍ സ്ഥാപിക്കാനുദ്ദേശിക്കുന്നത്.
ടൈംസ് ഓഫ് ഇന്ത്യ, അങ്ങനെയല്ല. ഒരു സ്ത്രീയുടെ മുലയിടുക്കകളിലേക്ക് സൂം ചെയ്ത് “ഹൊ ദൈവമേ! ദീപികയുടെ മുലയിടുക്ക് പ്രദര്‍ശനം” എന്ന തലക്കെട്ടിട്ട് വാര്‍ത്ത നല്‍കുന്നതും അവര്‍ സ്വമേധയാ പോസ് ചെയ്ത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. ആദ്യത്തേത് സ്വകാര്യതയിലേക്കുള്ള പ്രകടമായ കടന്നുകയറ്റമാണ്, രണ്ടാമത്തേത് അവരുടെ സ്വയം തിരഞ്ഞെടുപ്പും. ഇതുതന്നെയാണ് നേരത്തെ ബിക്കിനിയുമിട്ട് സ്‌പെയിനില്‍ രണ്‍ബീറുമൊത്ത് നില്‍ക്കുന്ന ചിത്രങ്ങള്‍ പത്രങ്ങളിലൂടെ വ്യാപിച്ചപ്പോള്‍ കത്രീന കൈഫ് ദേഷ്യപ്പെടാനുള്ള കാരണവും. താന്‍ ബിക്കിനിയിലാണെന്ന കാര്യമല്ല കത്രീനയെ ദേഷ്യം പിടിപ്പിച്ചത്, മറിച്ച് തന്റെ അറിവോടും സമ്മതത്തോടും കൂടിയല്ല ആ ചിത്രങ്ങള്‍ എടുത്തതും പോസ്റ്റ് ചെയ്തതുമെന്നതാണ്. സമ്മതം/സമ്മതമില്ലായ്മ – അതാണ് ഇവിടെ നിങ്ങള്‍ വിട്ടുപോയ പ്രശ്‌നം.
[] ദീപികയുടെ ശരീരം അവരുടേത് മാത്രമാണ്- ആ ശരീരം കൊണ്ട് അവര്‍ക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യാം. അവരുടെ ശരീരഭാഗത്തിലേക്ക് ഒളിഞ്ഞുനോക്കുകയും കമന്റ് ചെയ്യുകയും വഴി സ്ത്രീകള്‍ എന്തിന് വേണ്ടിയാണോ (ഇരയാക്കപ്പെടുന്നതിന്- objectification) പൊരാടുന്നത് അതിനെതിരെയാണ് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. തെരുവിലൂടെ ഒരു സ്ത്രീ നടന്ന് പോകുമ്പോള്‍, അത് പൂര്‍ണമായി നഗ്നതമറിച്ചാണെങ്കിലും അല്ലെങ്കിലും, ഒരു പുരുഷന്‍ വിസിലടിക്കുന്നതില്‍ നിന്നും, ബസില്‍ സ്ത്രീയുടെ ഷാള്‍ നീങ്ങുമ്പോള്‍ അവിടേക്ക് തുറിച്ചുനോക്കുന്ന പുരുഷന്റേതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല ദീപികയുടെ മുലയിടുക്കകളോടുള്ള നിങ്ങളുടെ പ്രതികരണം. സത്യത്തില്‍ എന്താണ് ഇവതമ്മിലുള്ള വ്യത്യാസം? അവര്‍ അവരുടെ കണ്ണ് കൊണ്ട് സൂം ചെയ്യുന്നു. നിങ്ങള്‍ ക്യാമറക്കണ്ണുകൊണ്ട് സൂം ചെയ്യുന്നു.
പുരുഷനും വ്യക്തിഹത്യയ്ക്കിരയാവുന്നുണ്ടെന്ന് പറഞ്ഞും നിങ്ങള്‍ നിങ്ങളുടെ പ്രവൃത്തിയെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഷാരൂഖ് ഖാന്റെ “8പാക്ക്” നും ഇത്തരത്തിലൊരു “ഹോ ദൈവമേ” (OMG-Oh My God) പ്രതികരണത്തിനര്‍ഹതയുണ്ടെന്നും അവിടെ എന്താണ് വ്യത്യാസമെന്നും നിങ്ങള്‍ ചോദിക്കുന്നുണ്ട്. അത് നല്ലൊരു പ്രതിരോധമേയല്ല. ഷാരൂഖ് ഖാനെയും, എന്തിന് എല്ലാവരേയും നമ്മള്‍ ഇരയാക്കുന്നു എന്ന് നിങ്ങള്‍ ഗൗരവമായി തന്നെ പറഞ്ഞതാണോ? അങ്ങനെയെങ്കില്‍ നിങ്ങള്‍ക്കിത്ര സംഭ്രമം എന്തിനാണ്?
ഇത് ദീപിക പബ്ലിസിറ്റിക്ക് വേണ്ടി ചെയ്തതാണോ?എനിക്കറിയില്ല, പക്ഷെ ആളുകള്‍ നിങ്ങളോട് ഇങ്ങനെയാണ് ചോദിക്കുന്നതെന്ന് പറയുന്നത് രക്ഷപ്പെടാന്‍ വേണ്ടിയാണ്. ടൈംസ് ഓഫ് ഇന്ത്യ നിങ്ങള്‍ക്കൊരു സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യമില്ല. പക്ഷെ ഇത്തരം കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് എഡിറ്റോറിയല്‍ ചര്‍ച്ച ആവശ്യമാണെന്ന് തോന്നുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഈ സ്ഥിതിയുണ്ടാവുമായിരുന്നില്ല.
ഒരാളെ മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള ഒരു വസ്തുവായി കൈകാര്യം ചെയ്യുന്ന “ഉടമസ്ഥാവകാശത്തി”നെ കൂടാതെ ഇരയാക്കപ്പെടുന്നതിന് വിധേയമാകുക, “കര്‍തൃത്വത്തെ നിരാകരിക്കുക”, മറ്റൊരാളുടെ വികാരങ്ങളെ പരിഗണിക്കാതിരിക്കുക മുതലായ പ്രശ്‌നങ്ങളും ഇതില്‍ ഉള്ളടങ്ങിയിരിക്കുന്നു. നിങ്ങള്‍ ചെയ്തതെല്ലാം തന്നെ ദീപികയുടെ ഉത്തരവാദിത്വമാണെന്നും വികാരങ്ങളാണെന്നും അവരാണ് ഖേദിക്കേണ്ടതെന്നുമാണ് കരുതുന്നത്. വാസ്തവത്തില്‍ നിശബ്ദമായിരിക്കൂ…
എന്ന്
വിശ്വസ്തതയോടെ
ഒരു ഞായര്‍ സുപ്രഭാതത്തിലെ ക്ഷുപിതയായ സ്ത്രീ