ഇന്ന് ഗോഡ്‌സെയെ തൂക്കിലേറ്റിയ ദിനം; ഗാന്ധി കൊലക്കേസ് വിചാരണക്കിടെ ഗോഡ്‌സേ പറഞ്ഞത് സ്‌കൂളുകളില്‍ പഠിപ്പിക്കണമെന്ന് ഹിന്ദു മഹാസഭ
national news
ഇന്ന് ഗോഡ്‌സെയെ തൂക്കിലേറ്റിയ ദിനം; ഗാന്ധി കൊലക്കേസ് വിചാരണക്കിടെ ഗോഡ്‌സേ പറഞ്ഞത് സ്‌കൂളുകളില്‍ പഠിപ്പിക്കണമെന്ന് ഹിന്ദു മഹാസഭ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th November 2019, 8:03 pm

മഹാത്മാ ഗാന്ധി കൊലക്കേസ് വിചാരണക്കിടെ നാഥുറാം വിനായക് ഗോഡ്‌സെ കോടതിയില്‍ പറഞ്ഞത് മധ്യപ്രദേശിലെ സ്‌കൂള്‍ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു മഹാസഭ. ഗോഡ്‌സെയെ തൂക്കിലേറ്റിയതിന്റെ വാര്‍ഷിക ദിനമായ ഇന്നാണ് ഹിന്ദു മഹാസഭയുടെ ആവശ്യം.

മഹാത്മാഗാന്ധി കൊലക്കേസ് പ്രതിയായ ഗോഡ്‌സെയെ 1949 നവംബര്‍ 15നാണ് അംബാല ജയിലില്‍ തൂക്കിലേറ്റിയത്. ഗോഡ്‌സെ കോടതിയില്‍ പറഞ്ഞത് മധ്യപ്രദേശിലെ സ്‌കൂള്‍ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ പേരില്‍ നിവേദനം ജില്ലാ ഭരണകൂടത്തിന് ഹിന്ദുമഹാസഭ നല്‍കി. ഗോഡ്‌സെയുടേയും ഒപ്പം തൂക്കിലേറ്റിയ നാരായണന്‍ ആപ്‌തെയുടെയും അനുസ്മരണം നടത്തിയതിന് ശേഷമാണ് നിവേദനം നല്‍കിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഗോഡ്‌സെയെ അനുമസ്മരിച്ച നടപടിക്കെതിരെകോണ്‍ഗ്രസ് രംഗത്തെത്തി. അക്രമത്തെയാണ് ആ അനുസ്മരണം മഹത്വവല്‍ക്കരിക്കുന്നത്. ഇത് എതിര്‍ക്കപ്പെടേണ്ടതാണ്. അവര്‍ ഗോഡ്‌സേയെ പോലെ തന്നെ ഭരണഘടനയെ വിശ്വസിക്കാത്തവരാണ്. ഇന്ത്യയ്‌ക്കൊരു സുപ്രീം കോടതിയുണ്ടായിട്ടും ഗോഡ്‌സെ ദയാ ഹര്‍ജി നല്‍കിയത് ബ്രിട്ടീഷ് രാഞ്ജിക്കാണെന്നും കോണ്‍ഗ്രസ് നേതാവ് ഭൂപേന്ദ്രഗുപ്ത പറഞ്ഞു.