പൊന്നാനിയിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള ബലാത്സംഗ പരാതിയിൽ കേസ് എടുക്കുന്നത് തടഞ്ഞ് ഹൈക്കോടതി
Kerala News
പൊന്നാനിയിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള ബലാത്സംഗ പരാതിയിൽ കേസ് എടുക്കുന്നത് തടഞ്ഞ് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th October 2024, 1:02 pm

പൊന്നാനി: പൊന്നാനിയിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള ബലാത്സംഗ പരാതിയിൽ മുൻ എസ്.പി സുജിത് ദാസ് ഉൾപ്പടെയുള്ളവർക്കെതിരെ കേസ് എടുക്കുന്നത് തടഞ്ഞ് ഹൈക്കോടതി. സർക്കിൾ ഇൻസ്‌പെക്ടർ വിനോദിന്റെ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

വീട്ടമ്മയുടെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പൊന്നാനി മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഇപ്പോൾ ഹൈക്കോടതി ഇടപെട്ട് അത് തടഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഹൈക്കോടതി തന്നെയായിരുന്നു പത്ത് ദിവസത്തിനുള്ളിൽ വീട്ടമ്മയുടെ പരാതിയിന്മേൽ അന്വേഷണം നടത്താൻ ഉത്തരവിടാൻ മജിസ്‌ട്രേറ്റ് കോടതിക്ക് നിർദേശം നൽകിയിരുന്നത്.

ഈ കേസുമായി ബന്ധപ്പെട്ട ആരോപണ വിധേയനായ സി.ഐ വിനോദ് നൽകിയ ഹരജിയിലാണ് പുതിയ നടപടി. കോടതി അടുത്ത ദിവസം വീണ്ടും ഈ കേസ് പരിഗണിക്കുന്നത് വരെ അന്വേഷണവുമായി മുന്നോട്ട് പോകരുതെന്നാണ് ഉത്തരവ്.

സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട പരാതി നൽകാനെത്തിയ വീട്ടമ്മയെ സി.ഐ വിനോദും എസ്.പി ആയിരുന്ന സുജിത് ദാസ് ഉൾപ്പടെയുള്ളവർ പീഡിപ്പിച്ചു എന്നതായിരുന്നു പരാതി. പരാതി നൽകിയിട്ടും പിന്നീട് യാതൊരുവിധ പ്രാഥമിക അന്വേഷണവും പൊലീസ് നടത്തിയിരുന്നില്ല.

updating…

 

 

Content Highlight: The High Court stopped taking the case in the rape complaint against the police officers in Ponnani