ടെല്‍അവീവ്: ഗസയിലെ യുദ്ധത്തിന് ശേഷം ഇസ്രഈല്‍ ആഭ്യന്തര സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റിന്റെ തലവന്‍ റോണന്‍ ബാര്‍ രാജിവെക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇസ്രഈലിന്റെ എന്‍12 എന്ന വാര്‍ത്താ വെബ്‌സൈറ്റാണ് റോണന്‍ ബാറിന്റെ തീരുമാനം റിപ്പോര്‍ട്ട് ചെയ്തത്.
സുരക്ഷാ ഏജന്‍സിയില്‍ നിന്ന് രാജി വെക്കുന്ന വിവരം തന്റെ സ്റ്റാഫിനോട് ബാര്‍ അറിയിച്ചതായി ഷിന്‍ ബെറ്റിന്റെ മുന്‍ തലവനും നെസെറ്റിന്റെ മുന്‍ അംഗവുമായ യാക്കോവ് പെരി മാധ്യമങ്ങളോട് പറഞ്ഞു.
ഫലസ്തീനിന്റെ സായുധ സംഘടനയായ ഹമാസ് ഒക്ടോബര്‍ 7ന് ഇസ്രഈലില്‍ നടത്തിയ പ്രത്യാക്രമണത്തിന് കാരണമായ മുന്നറിയിപ്പുകളില്‍ കൃത്യമായ ശ്രദ്ധ പുലര്‍ത്താതിരുന്നത് തന്റെ പിഴവാണെന്ന് റോണന്‍ ബാര്‍ സമ്മതിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്റലിജന്‍സ് നല്‍കിയ സൂചനകള്‍ ഷിന്‍ ബെറ്റിന് നഷ്ടമായതിന്റെ ഉത്തരവാദിത്തം അംഗീകരിച്ച് രാജിവെക്കുകയാണെന്ന് റോണന്‍ ബാര്‍ അറിയിച്ചതായി യാക്കോവ് പെരി പറഞ്ഞു.
പ്രതിരോധ മന്ത്രി യോവ് ഗാലന്റ്, ഐ.ഡി.എഫ് ചീഫ് ഓഫ് സ്റ്റാഫ് ഹെര്‍സി ഹലേവി, ഐ.ഡി.എഫ് മിലിട്ടറി ഇന്റലിജന്‍സ് ഡയറക്ടറേറ്റ് തലവന്‍ മേജര്‍ ജനറല്‍ അഹരോണ്‍ ഹലീവ എന്നീ ഉദ്യോഗസ്ഥര്‍ ഇതില്‍ ഉള്‍പ്പെടുന്നു.
Content Highlight: The head of Israel’s internal security agency will reportedly resign after the war