|

അഭിനയത്തില്‍ ഏറ്റവും ബുദ്ധിമുട്ടുള്ളത് അത് ചെയ്യാന്‍: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും ഒരുമിച്ച് അഭിനയിച്ച ചിത്രമാണ് അഡിയോസ് അമിഗോ. ഇപ്പോള്‍ സൂരാജ് വെഞ്ഞാറമൂടിനെക്കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി.

തിരക്കഥയില്ലാതെ അഭിനയിക്കുന്ന നടനാണ് സുരാജ് വെഞ്ഞാറമൂടെന്ന് ആസിഫ് അലി പറയുന്നു. താന്‍ മനസിലാക്കിയതില്‍ ഏറ്റവും ബുദ്ധിമുട്ടുള്ളത് ഹ്യൂമര്‍ ചെയ്യാനാണെന്നും അസിഫ് അലി പറഞ്ഞു. സുരാജിന് വരുന്ന പല സിനിമകളുടെയും സ്വീക്വന്‍സ് എഴുതി വച്ചിരിക്കുന്നത് കുറച്ച് തമാശ രംഗങ്ങള്‍ അല്ലെങ്കില്‍ നര്‍മ മുഹൂര്‍ത്തങ്ങള്‍ ചെയ്യാന്‍ മാത്രമാണെന്നും എന്നാല്‍ അതിനും സുരാജ് ഭംഗിയായി അഭിനയിച്ചിട്ടുണ്ടെന്ന് ആസിഫ് അലി പറയുന്നു.

ആ സിറ്റുവേഷനില്‍ ചിരിപ്പിക്കുകയെന്നത് അവരുടെ ജോലിയാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കൊക്കെ സ്‌ക്രിപ്റ്റും ഡയലോഗ്‌സും തന്നിട്ടാണ് അഭിനയിക്കുന്നതെന്നും എന്നാല്‍ സുരാജ് പല സിനിമകളിലും സിറ്റുവേഷന്‍ മനസിലാക്കിയിട്ടാണ് ഹ്യൂമര്‍ ചെയ്യുന്നതെന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു. മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു ആസിഫ് അലി.

‘ ഞാന്‍ മനസിലാക്കിയതില്‍ ഏറ്റവും ബുദ്ധിമുട്ടുള്ളത് ഹ്യൂമര്‍ ചെയ്യാനാണ്. ആളുകളെ ചിരിപ്പിക്കുകയെന്നതാണ് പണി. സുരാജേട്ടനൊക്കെ വരുന്ന പല സിനിമകളുടെയും പല സ്വീക്വന്‍സും എഴുതി വച്ചിരിക്കുന്നത് കുറച്ച് തമാശ രംഗങ്ങള്‍ അല്ലെങ്കില്‍ നര്‍മ മുഹൂര്‍ത്തങ്ങള്‍ എന്നാണ്. ഇത്തരത്തില്‍ എഴുതി വച്ചിട്ടുള്ള സിനിമകളില്‍ സുരാജേട്ടന്‍ അഭിനയിച്ചിട്ടുണ്ട്.

ഇവരുടെ ജോലിയാണ് അവിടെയൊരു ഹ്യൂമര്‍ ഉണ്ടാക്കുകയെന്നതും ആ സിറ്റുവേഷന്‍ ചിരിപ്പിക്കുകയെന്നതും. നമുക്കൊക്കെ സ്‌ക്രിപ്റ്റും ഡയലോഗ്‌സും തന്നിട്ടാണ് അഭിനയിക്കുന്നത്. പല സിനിമകളിലും അവിടെ പോയി ആ സിറ്റുവേഷന്‍ മനസിലാക്കി അതിനുള്ള ഹ്യൂമര്‍ ചെയ്ത്, ഓപ്പോസിറ്റ് നില്‍ക്കുന്ന ആളെ പഠിപ്പിച്ച് അവരെക്കൊണ്ടും ചെയ്യിപ്പിച്ച് തുടങ്ങിയ ആളാണ് അദ്ദേഹം,’ ആസിഫ് അലി പറയുന്നു.

മിമിക്രിയിലൂടെ സിനിമയില്‍ എത്തിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. ആദ്യ കാലങ്ങളില്‍ ടെലിവിഷന്‍ പരമ്പരകളില്‍ അഭിനയിച്ചു. പിന്നീട് ഹാസ്യ വേഷങ്ങള്‍ ചെയ്ത് ശ്രദ്ധേയനായി. ഇന്ന് വളരെ സീരിയസായ വേഷങ്ങളിലൂടെയും നമ്മെ അമ്പരപ്പിക്കുകയാണ് അദ്ദേഹം.

Content Highlight: The hardest thing about acting is doing that thing: Asif Ali