| Wednesday, 26th August 2015, 1:45 pm

അധഃകൃതനായ ശിഷ്യന്റെ തള്ളവിരല്‍ മുറിച്ചു വാങ്ങുന്ന 'മഹാഗുരുക്കന്‍'മാര്‍ ഇപ്പോഴും വിലസുന്ന കേരളം

ഡൂള്‍ന്യൂസ് ഡെസ്‌ക്

” പുറത്താക്കപ്പെട്ട കുട്ടികളില്‍ ഒട്ടേറെപ്പേര്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരായിരുന്നു.പ്രധാന വില്ലന്മാരില്‍ പലരും ഇക്കൂട്ടത്തില്‍പ്പെടും…… പട്ടിക വിഭാഗത്തില്‍ അഡ്മിഷന്‍ നേടിയ, നിലവില്‍ മുപ്പതോളം ബാക്ക് പേപ്പറുള്ള വിദ്യാര്‍ത്ഥിയാണ് പ്രതി!” എന്നൊക്കെ പറയുമ്പോള്‍ എത്രമേല്‍ പ്രതിലോമപരമായിട്ടാണ് സര്‍ നിങ്ങള്‍ ഒരു പ്രശ്‌നത്തില്‍ ഇടപെടുന്നത്? സഹപാഠിയായ ഒരു പാവം പെണ്‍കുട്ടിയെ ജീപ്പിടിച്ചു കൊല്ലാന്‍ മാത്രം കാടത്തമുണ്ടോ നിങ്ങള്‍ പഠിപ്പിക്കുന്ന കുട്ടികള്‍ക്ക്? കുറ്റക്കാര്‍ എന്ന പദത്തിനു പകരം “പട്ടികവര്‍ഗ്ഗക്കാരായ കുറ്റക്കാര്‍” എന്നു പറയുമ്പോള്‍ അതൊട്ടും നിസ്സാരമായി കാണാന്‍ കഴിയില്ല. അതൊരു ധാര്‍ഷ്ട്യം തന്നെയാണെന്ന് പറയാതെ വയ്യ. അധഃകൃതനായ ശിഷ്യന്റെ തള്ളവിരല്‍ മുറിച്ചു വാങ്ങുന്ന മഹാഗുരുവിന്റെ പേരിലുള്ള ആ അവാര്‍ഡുണ്ടല്ലോ. അത് നിങ്ങള്‍ക്കു തന്നെ തരണം സര്‍. നിങ്ങളതിന് സര്‍വ്വാത്മനാ യോഗ്യനാണ്.

| ഒപ്പിനിയന്‍ : ദീപ നിശാന്ത് |

ജാതിചോദിക്കുന്ന അദ്ധ്യാപക സമൂഹത്തോട്

ഒരദ്ധ്യാപികയ്ക്ക് പറയാനുള്ളത്

ഡി-സോണില്‍ ഒപ്പന മത്സരം നടക്കുകയാണ്. ഒപ്പന പഠിപ്പിച്ച മുനീര്‍ മാഷ് തൊട്ടടുത്തുണ്ട്. കുട്ടികള്‍ ഭംഗിയായി കളിക്കുന്നു. ആഹ്ലാദാഭിമാനത്താല്‍ നിറഞ്ഞ മനസ്സുമായി ഞാന്‍ നില്‍ക്കുകയാണ്. അടുത്തുനില്‍പ്പുണ്ടായിരുന്ന പ്രശസ്ത വനിതാ കോളേജിലെ അധ്യാപിക എന്നോട് പറഞ്ഞു.

“നിങ്ങടെ മണവാട്ടീനെ കാണാന്‍ നല്ല ഭംഗിണ്ട്ട്ടാ”

ഞാന്‍ ചിരിച്ചു. മണവാട്ടീടെ മുഖത്തെ അമിത നാണാഭിനയം ആസ്വദിച്ച് ഞാന്‍ നില്‍ക്കുമ്പോള്‍ അടുത്ത ചോദ്യം.

“ആ കുട്ടി മുസ്‌ലീമാ?”

എനിക്ക് അസ്വസ്ഥത തോന്നി.

മുസ്‌ലീമല്ലെന്ന് അറിയുമായിരുന്നെങ്കിലും ഞാന്‍ പറഞ്ഞു.

“എനിക്കറിയില്ല.”

മുനീര്‍ മാഷ് ആ ചോദ്യത്തിന് നിഷ്‌കളങ്കമായി മറുപടി കൊടുത്തു.

“ആ കുട്ടി ഹിന്ദുക്കുട്ട്യാട്ടോ… മുസ്ലീമല്ല ”

ടീച്ചര്‍ക്ക് തൃപ്തിയായി. അവര് ആത്മഗതം പോലെ പറഞ്ഞു.

“നല്ല കുട്ട്യാ… നായരൂട്ട്യോ നമ്പൂരിക്കുട്ട്യോ ആവും… നല്ല ഐശ്വര്യണ്ട്.”

പെട്ടെന്നെനിക്ക് ഒരു മറുചിന്ത വന്നു. വെളുപ്പ് സവര്‍ണ്ണന്റെ നിറമാണെന്ന ബോധം ആരാണ് എന്റെയുള്ളിലേക്ക് തിരുകിക്കയറ്റിയത്? സവര്‍ണ്ണ പ്രതിരോധത്തിനായി കറുപ്പിനെ തിരഞ്ഞെടുക്കാന്‍ തോന്നിയ എന്നിലെ പുരോഗമനവാദിയെക്കുറിച്ചോര്‍ത്ത് എനിക്ക് ലജ്ജ തോന്നി. സവര്‍ണ്ണനിറം വെളുപ്പും അവര്‍ണ്ണനിറം കറുപ്പുമാണെന്ന് ആരാണെനിക്ക് പറഞ്ഞു തന്നത്?

ഞാന്‍ സഹതാപത്തോടെ അവരെയൊന്നു നോക്കി. ആ നോട്ടത്തിലെ പുച്ഛം മനസ്സിലാക്കാനുള്ള ശേഷിയൊന്നും അവര്‍ക്കില്ലായിരുന്നു. അവരുടെ കണ്ണുകള്‍ ആരാധനയോടെ മണവാട്ടിക്കു ചുറ്റും പറന്നു.

അമര്‍ഷം ഉള്ളിലടക്കി ഞാന്‍ നിന്നു. ഒരു “കറുത്ത”മണവാട്ടിയെ തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുകയെങ്കിലും ചെയ്യാതിരുന്നതില്‍ എനിക്ക് കഠിനമായ നിരാശ തോന്നി. ഒപ്പം ആത്മനിന്ദയും.

പെട്ടെന്നെനിക്ക് ഒരു മറുചിന്ത വന്നു. വെളുപ്പ് സവര്‍ണ്ണന്റെ നിറമാണെന്ന ബോധം ആരാണ് എന്റെയുള്ളിലേക്ക് തിരുകിക്കയറ്റിയത്? സവര്‍ണ്ണ പ്രതിരോധത്തിനായി കറുപ്പിനെ തിരഞ്ഞെടുക്കാന്‍ തോന്നിയ എന്നിലെ പുരോഗമനവാദിയെക്കുറിച്ചോര്‍ത്ത് എനിക്ക് ലജ്ജ തോന്നി. സവര്‍ണ്ണനിറം വെളുപ്പും അവര്‍ണ്ണനിറം കറുപ്പുമാണെന്ന് ആരാണെനിക്ക് പറഞ്ഞു തന്നത്?

* * * *

“എടോ …. തനിക്കൊന്നും ലജ്ജയില്ലേ? സര്‍ക്കാരിന്റെ ആനുകൂല്യം പറ്റിയല്ലേ താന്‍ പഠിക്കുന്നത്? ഫീസില്ലാതെ ഉണ്ടും ഉറങ്ങിയും കഴിയുന്ന തനിക്ക് കോളേജിലിങ്ങനെ അടിപിടിയുണ്ടാക്കാന്‍ നാണമില്ലേ?”

ഒരിക്കല്‍ പ്രിന്‍സിപ്പാളിന്റെ മുന്നില്‍ ഒരു മീറ്റിങ്ങ് നടക്കുകയാണ്. കാമ്പസ്സില്‍ അടിപിടിയുണ്ടാക്കിയ വിദ്യാര്‍ത്ഥികളെ വിചാരണ ചെയ്യുകയാണ്. വിദ്യാര്‍ത്ഥികളെ ഘോരഘോരം ഉപദേശിച്ചതിനു ശേഷം മുതിര്‍ന്ന ഒരധ്യാപകന്‍ പറയുകയാണ്.

“എടോ …. തനിക്കൊന്നും ലജ്ജയില്ലേ? സര്‍ക്കാരിന്റെ ആനുകൂല്യം പറ്റിയല്ലേ താന്‍ പഠിക്കുന്നത്? ഫീസില്ലാതെ ഉണ്ടും ഉറങ്ങിയും കഴിയുന്ന തനിക്ക് കോളേജിലിങ്ങനെ അടിപിടിയുണ്ടാക്കാന്‍ നാണമില്ലേ?”

ഞാനടങ്ങുന്ന ഒരു വര്‍ഗ്ഗത്തിന്റെ പ്രതിനിധിയാണ് “അര്‍ഹത”യെ “ഔദാര്യ”മായി കണക്കാക്കി അല്‍പ്പത്തരം വിളമ്പുന്നത്..എനിക്ക് ലജ്ജ തോന്നി.

അതു കേട്ടപ്പോള്‍ എന്റെ മുഖം വിളറി വെളുത്തു. അവന്റെ മുഖത്തേക്കു നോക്കാനാവാതെ ഞാന്‍ തലകുനിച്ചു. നിശ്ശബ്ദത എത്ര വലിയ ഭീരുത്വമാണെന്നറിഞ്ഞിട്ടും ഉണ്ടാകാന്‍ പോകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചോര്‍ത്ത് ഞാന്‍ കുറ്റബോധത്തോടെ മൗനം പാലിച്ചു.

ഞാനടങ്ങുന്ന ഒരു വര്‍ഗ്ഗത്തിന്റെ പ്രതിനിധിയാണ് “അര്‍ഹത”യെ “ഔദാര്യ”മായി കണക്കാക്കി അല്‍പ്പത്തരം വിളമ്പുന്നത്..എനിക്ക് ലജ്ജ തോന്നി.

മീറ്റിങ്ങ് കഴിഞ്ഞപ്പോള്‍ ഞാന്‍ പ്രിന്‍സിപ്പാളിന്റെ അടുത്തു ചെന്നു.

“ഇങ്ങനെയാണ് ഇവിടെ ചര്‍ച്ച നടക്കുന്നതെങ്കില്‍ എനിക്ക് പങ്കെടുക്കാന്‍ ബുദ്ധിമുട്ടാണ്.”

ആ വാക്കുകളുടെ അപകടം കുട്ടികള്‍ തിരിച്ചറിയാതിരിക്കാനാണ് ആ സമയത്ത് അധ്യാപകനെ ശാസിക്കാതിരുന്നതെന്നും അദ്ദേഹത്തെ ഒറ്റക്കു വിളിച്ച് താന്‍ പറഞ്ഞു കൊള്ളാമെന്നും പറഞ്ഞ് പ്രിന്‍സിപ്പാളെന്നെ സമാധാനിപ്പിച്ച് പറഞ്ഞയച്ചു.

* * * *

അടുത്തപേജില്‍ തുടരുന്നു

“എങ്ങനെ നന്നാവാതിരിക്കും? ചെക്കന്‍ നമ്പൂര്യാ?

ഇക്കൂട്ടത്തിപ്പെട്ട് കേടാവാണ്ടിരുന്നാ മതി!”

പറയേണ്ടിയിരുന്നില്ലെന്ന് തോന്നിപ്പോയി എനിക്ക്. എന്റെ എല്ലാ ആഹ്ലാദങ്ങളും ആ ഒരൊറ്റ വാക്കിന്റെ കയ്പില്‍ അമര്‍ന്നു. പുറത്തേക്ക് തുപ്പിക്കളയേണ്ട ഒരു കട്ട കഫം ഉള്ളില്‍ നിറഞ്ഞതുപോലെ! മനസ്സുകൊണ്ട് ഞാനാ കഫം നീട്ടിത്തുപ്പി. അവരുടെ മുഖത്തേക്ക്.

ക്ലാസ്സ് റൂം ക്യാംപെയിനിടയില്‍ ഒരു കുട്ടി അതിമനോഹരമായി സംസാരിക്കുന്നതു കേട്ടപ്പോള്‍ എനിക്ക് ആഹ്ലാദം തോന്നി. തട്ടും തടവുമില്ലാതെ അവന്റെ തൊണ്ടയില്‍ നിന്ന് വാക്കുകള്‍ പ്രവഹിച്ചപ്പോള്‍ ഞാനുള്‍ത്തരിപ്പോടെ അതു കേട്ടു നിന്നു.

ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് നടക്കുന്നതിനിടെ ഞാനാ സന്തോഷം അപ്പോള്‍ കണ്ട ഒരു അധ്യാപികയോട് പങ്കുവെച്ചു.

“എങ്ങനെ നന്നാവാതിരിക്കും? ചെക്കന്‍ നമ്പൂര്യാ? ഇക്കൂട്ടത്തിപ്പെട്ട് കേടാവാണ്ടിരുന്നാ മതി!”

പറയേണ്ടിയിരുന്നില്ലെന്ന് തോന്നിപ്പോയി എനിക്ക്. എന്റെ എല്ലാ ആഹ്ലാദങ്ങളും ആ ഒരൊറ്റ വാക്കിന്റെ കയ്പില്‍ അമര്‍ന്നു. പുറത്തേക്ക് തുപ്പിക്കളയേണ്ട ഒരു കട്ട കഫം ഉള്ളില്‍ നിറഞ്ഞതുപോലെ! മനസ്സുകൊണ്ട് ഞാനാ കഫം നീട്ടിത്തുപ്പി. അവരുടെ മുഖത്തേക്ക്.

* * * *

“നാറുന്നു ” എന്നു പറഞ്ഞ് മാറ്റി നിര്‍ത്തിയ സവര്‍ണ്ണനെതിരെ , “ഞങ്ങളൊക്കെ നാറുന്നതു കൊണ്ടാണെടാ നാറികളേ നീയൊന്നും നാറാതെ നടക്കുന്നത്.” എന്ന കീഴാള നായകന്റെ അമര്‍ഷം നിറഞ്ഞ വാക്കുകള്‍ പറഞ്ഞപ്പോള്‍ ക്ലാസ്സില്‍ പെട്ടെന്ന് കയ്യടിയുയര്‍ന്നു. ഞാനമ്പരന്നു.

ഒരിക്കല്‍ ഒരു ജനറല്‍ ക്ലാസ്സില്‍ ജാതിയുടേയും മതത്തിന്റേയും പേരില്‍ നടന്നിരുന്ന അനാചാരങ്ങള്‍ക്കെതിരെ എഴുത്തുകാര്‍ ആഞ്ഞടിച്ച കാലഘട്ടത്തെക്കുറിച്ച് പറയുകയായിരുന്നു.

മാര്‍ത്താണ്ഡവര്‍മ്മയുടേയും അനന്തപത്മനാഭന്റേയും ഇന്ദുലേഖയുടേയും പഞ്ചുമേനോന്റേയും എട്ടുവീട്ടില്‍പ്പിള്ളമാരുടേയും അരത്തമപ്പിള്ളത്തങ്കച്ചിമാരുടേയും കഥകള്‍ മാത്രം പറഞ്ഞിരുന്ന സാഹിത്യം ഇശുക്കുമുത്തുവിന്റേയും ചുടലമുത്തുവിന്റേയും പപ്പുവിന്റേയും പളനിയുടേയും കറുത്തമ്മയുടേയും ചാത്തന്റേയും ചിരുതയുടേയും കഥകളിലേക്ക് വഴിമാറിയ ചരിത്രം പറയുന്നതിനിടക്ക് തീണ്ടാപ്പാടകലെ മാറ്റി നിറുത്തപ്പെട്ട ചില തൊഴിലുകളെക്കുറിച്ച് പരാമര്‍ശിക്കേണ്ടി വന്നു.

“നാറുന്നു ” എന്നു പറഞ്ഞ് മാറ്റി നിര്‍ത്തിയ സവര്‍ണ്ണനെതിരെ , “ഞങ്ങളൊക്കെ നാറുന്നതു കൊണ്ടാണെടാ നാറികളേ നീയൊന്നും നാറാതെ നടക്കുന്നത്.” എന്ന കീഴാള നായകന്റെ അമര്‍ഷം നിറഞ്ഞ വാക്കുകള്‍ പറഞ്ഞപ്പോള്‍ ക്ലാസ്സില്‍ പെട്ടെന്ന് കയ്യടിയുയര്‍ന്നു. ഞാനമ്പരന്നു.

“ഞാന്‍ പ്രസംഗിക്കുകയല്ല. ക്ലാസ്സെടുക്കുകയാണ്.” എന്ന് പറഞ്ഞപ്പോള്‍ കയ്യടിക്കാരുടെ മുഖം കുനിഞ്ഞു.

ക്ലാസ്സ് കഴിഞ്ഞ് പുറത്തേക്ക് നടക്കുമ്പോള്‍ എന്റെ മനസ്സില്‍ ആ കയ്യടിയായിരുന്നു. അഭിമാനമൊന്നും തോന്നിയില്ല. എന്റെ ക്ലാസ്സിന്റെ മഹത്വം കൊണ്ടല്ല ആ കയ്യടിയുയര്‍ന്നതെന്ന് എനിക്ക് തീര്‍ച്ചയായിരുന്നു. അവരുടെ ഉള്ളില്‍ ചവിട്ടേറ്റ് പതിഞ്ഞു കിടന്നിരുന്ന അധമബോധത്തിന്റെ അമര്‍ഷത്തില്‍ നിന്നാണ് ആ കയ്യടിയുയര്‍ന്നതെന്ന് എനിക്കുറപ്പുണ്ടായിരുന്നു. അതെന്നെ വല്ലാതെ വേദനിപ്പിക്കുകയും ചെയ്തു.

* * * * *

“അപ്പോ ദീപ ക്രിസ്ത്യാനി അല്ലേ?”

ഫാദര്‍ വിഷണ്ണനായി ചോദിച്ചു.

” അല്ല ….” ഞാന്‍ നിഷ്‌കളങ്കമായി (അന്നതുണ്ടാര്‍ന്നു!) പറഞ്ഞു.

“ക്രിസ്ത്യാന്യാന്ന് കരുതീട്ടാടോ തന്നെ ജോലിക്കെടുത്തത്…. ഇനിപ്പോ താനിതാരോടും പറയാനൊന്നും നിക്കണ്ട.”
ഫാദര്‍ പ്രശ്‌നത്തിന് ഒരു ലളിത പരിഹാരം നിര്‍ദ്ദേശിച്ചു.

വൃത്തിയില്ലാത്ത ചില ചുവരുകള്‍ ഇവിടുണ്ടായിരുന്നു സര്‍!  ഇതു പോലെ സര്‍ഗ്ഗാത്മകമായി വൃത്തികേടാക്കാനും കുട്ടികള്‍ക്കറിയാം സര്‍!കാമ്പസ്സില്‍ ഉപയോഗശൂന്യമായി കിടന്നിരുന്ന ഒരിടം കണ്ടെത്തി അവിടെ മനോഹരമായ ഒരു തിയേറ്റര്‍ രൂപകല്പന ചെയ്ത വിദ്യാര്‍ത്ഥി ഭാവനയ്ക്കു അഭിനന്ദനങ്ങള്‍!

എം.ഏ. പഠിച്ചിറങ്ങിയ വര്‍ഷം. സെന്റ് തോമസ് കോളേജില്‍ ഗസ്റ്റ് അധ്യാപികയായി ജോലി കിട്ടിയപ്പോള്‍ ഏറെ സന്തോഷിച്ചു. ആദ്യത്തെ ഇന്റര്‍വ്യൂവാണ്. എന്റെ അഭിമാനം വാനോളമുയര്‍ന്നു. പുരുഷന്മാരുടെ ആ മഹാസാമ്രാജ്യത്തിലേക്ക് അധ്യാപികയായി ഞാന്‍ ചെന്ന ദിവസം. അച്ഛനായിടെ റിട്ടയേഡായതേയുള്ളൂ. ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ്ഡായിരുന്ന ഫാദര്‍ ആന്റണി പാണേങ്ങാടന്‍ എന്നോടു സംസാരത്തിനിടെ ചോദിച്ചു.

“അച്ഛനെവിടാ ജോലി ചെയ്തിരുന്നത്?”

ഞാന്‍ സ്ഥലത്തിന്റെ പേരു പറഞ്ഞു. ഉടന്‍ അടുത്ത ചോദ്യം.

” അച്ഛന്റെ പേരെന്താ?”

പേരുകേട്ടപ്പോള്‍ ഫാദറൊന്നു ഞെട്ടി. ഇടിയന്‍ പത്രോസ്, കീരിക്കാടന്‍ ജോസ് എന്നിത്യാദി പേരുകളുമായി അച്ഛന്റെ പേരിന് സാമ്യമുണ്ടോ? ഇല്ലല്ലോ? എന്നിട്ടെന്തേ ഫാദര്‍ ഞെട്ടിയത്?

“അപ്പോ ദീപ ക്രിസ്ത്യാനി അല്ലേ?”

ഫാദര്‍ വിഷണ്ണനായി ചോദിച്ചു.

” അല്ല ….” ഞാന്‍ നിഷ്‌കളങ്കമായി (അന്നതുണ്ടാര്‍ന്നു!) പറഞ്ഞു.

“ക്രിസ്ത്യാന്യാന്ന് കരുതീട്ടാടോ തന്നെ ജോലിക്കെടുത്തത്…. ഇനിപ്പോ താനിതാരോടും പറയാനൊന്നും നിക്കണ്ട.”
ഫാദര്‍ പ്രശ്‌നത്തിന് ഒരു ലളിത പരിഹാരം നിര്‍ദ്ദേശിച്ചു.

എനിക്കാ വാക്കുകളേല്‍പ്പിച്ച പ്രഹരം കനത്തതായിരുന്നു. ഞാന്‍ കരുതിയിരുന്നത് എന്റെ റാങ്ക് സര്‍ട്ടിഫിക്കറ്റിലും ഇന്റര്‍വ്യൂവിലും മയങ്ങി എനിക്ക് ജോലി ലഭിച്ചെന്നാണ്. എന്റെ മിഥ്യാഭിമാനത്തിനേറ്റ ആദ്യ പ്രഹരം! എന്റെ അക്കാദമിക് നേട്ടങ്ങളേക്കാളുമൊക്കെ പ്രാധാന്യം ജാതിക്കായിരുന്നുവെന്ന തിരിച്ചറിവ് എന്റെ തല കുനിപ്പിച്ചു. എന്നേക്കാള്‍ യോഗ്യതയുണ്ടായിരുന്ന പലരും ആ ഇന്റര്‍വ്യൂവില്‍ പുറന്തള്ളപ്പെട്ടതിന്റെ കാരണവും പിടികിട്ടി.

അടുത്തപേജില്‍ തുടരുന്നു

സര്‍ക്കാര്‍ സംവരണങ്ങള്‍ പാലിച്ച് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്ന ഒരു നാട്ടില്‍ ബന്ധപ്പെട്ട ജോലിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അറിഞ്ഞോ അറിയാതെയോ ഓരോ കുട്ടിയുടേയും ജാതി ഉള്ളില്‍ കടത്തിവിടുന്നുണ്ട്. എന്നാല്‍ ആ കടത്തിവിടല്‍ ആവശ്യം കഴിഞ്ഞാല്‍ അങ്ങിറക്കി വെക്കുക. പിന്നെയത് ചുമക്കേണ്ട കാര്യമില്ല. വിളിച്ചു പറയേണ്ട കാര്യവുമില്ല. മുന്നില്‍ നില്‍ക്കുന്ന കുട്ടിയെ നായരായും നമ്പൂതിരിയായും പുലയനായും പറയനായും കാണണ്ട.” ആകാശമിഠായി “കളും “നക്ഷത്രക്കുട്ടന്മാരു”മായും കാണുക.

കുറച്ചു കാലത്തെ അനുഭവപരിചയമേ ഉള്ളൂവെങ്കിലും ആത്മനിന്ദ തോന്നേണ്ടുന്ന പല അനുഭവങ്ങളിലൂടെയുമാണ് എന്റെ അധ്യാപക ജീവിതം കടന്നു വന്നിട്ടുള്ളത്. ആഹ്ലാദങ്ങളെ ഉയര്‍ത്തിപ്പിടിച്ച് അമര്‍ഷങ്ങള്‍ പലതും ഉള്ളിലടക്കാറുണ്ട്. പക്ഷേ കാറും കോളും നിറയുമ്പോള്‍ കടലിടയ്ക്ക് പ്രക്ഷുബ്ധമാവും.ഇപ്പോഴും അത് പ്രക്ഷുബ്ധമാണ്.

എന്റെ വര്‍ഗ്ഗത്തില്‍പ്പെട്ട വിദ്യാസമ്പന്നനായ ഒരധ്യാപകന്‍ ജാതി എന്ന ഭീകര സത്വത്തെ ഉയര്‍ത്തിപ്പിടിച്ച് വാദമുഖങ്ങള്‍ നിരത്തുമ്പോള്‍ സത്യമായും എനിക്ക് ലജ്ജ തോന്നുന്നു. ആ ലജ്ജ ,നടന്ന സംഭവങ്ങള്‍ ന്യായീകരിച്ചുകൊണ്ടല്ലതാനും ഉടലെടുക്കുന്നത്. ഒരു കാമ്പസ്സില്‍ അനിഷ്ടകരമായ സംഭവങ്ങള്‍ നടന്നു എന്നുള്ളത് ഖേദകരമാണ്. നഷ്ടപ്പെട്ട ജീവന്‍ ഒരുപാട് വിലപ്പെട്ടതാണ്. നഷ്ടപ്പെട്ടവര്‍ക്കു മാത്രമേ നഷ്ടത്തിന്റെ തീവ്രതയറിയൂ. ആ വേദന പൂര്‍ണ്ണമായും മാനിക്കുന്നു. എന്നാല്‍ അതിന്റെ പേരില്‍ നടത്തിയ ജാതി പരാമര്‍ശങ്ങള്‍ തികച്ചും അപലപനീയം തന്നെയാണ്. ഒരു പരിഷ്‌കൃത സമൂഹത്തിന് അതൊട്ടും ഭൂഷണമല്ല താനും.

” പുറത്താക്കപ്പെട്ട കുട്ടികളില്‍ ഒട്ടേറെപ്പേര്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരായിരുന്നു.പ്രധാന വില്ലന്മാരില്‍ പലരും ഇക്കൂട്ടത്തില്‍പ്പെടും…… പട്ടിക വിഭാഗത്തില്‍ അഡ്മിഷന്‍ നേടിയ, നിലവില്‍ മുപ്പതോളം ബാക്ക് പേപ്പറുള്ള വിദ്യാര്‍ത്ഥിയാണ് പ്രതി!” എന്നൊക്കെ പറയുമ്പോള്‍ എത്രമേല്‍ പ്രതിലോമപരമായിട്ടാണ് സര്‍ നിങ്ങള്‍ ഒരു പ്രശ്‌നത്തില്‍ ഇടപെടുന്നത്? സഹപാഠിയായ ഒരു പാവം പെണ്‍കുട്ടിയെ ജീപ്പിടിച്ചു കൊല്ലാന്‍ മാത്രം കാടത്തമുണ്ടോ നിങ്ങള്‍ പഠിപ്പിക്കുന്ന കുട്ടികള്‍ക്ക്? കുറ്റക്കാര്‍ എന്ന പദത്തിനു പകരം “പട്ടികവര്‍ഗ്ഗക്കാരായ കുറ്റക്കാര്‍” എന്നു പറയുമ്പോള്‍ അതൊട്ടും നിസ്സാരമായി കാണാന്‍ കഴിയില്ല. അതൊരു ധാര്‍ഷ്ട്യം തന്നെയാണെന്ന് പറയാതെ വയ്യ. അധഃകൃതനായ ശിഷ്യന്റെ തള്ളവിരല്‍ മുറിച്ചു വാങ്ങുന്ന മഹാഗുരുവിന്റെ പേരിലുള്ള ആ അവാര്‍ഡുണ്ടല്ലോ. അത് നിങ്ങള്‍ക്കു തന്നെ തരണം സര്‍. നിങ്ങളതിന് സര്‍വ്വാത്മനാ യോഗ്യനാണ്.

സര്‍ക്കാര്‍ സംവരണങ്ങള്‍ പാലിച്ച് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്ന ഒരു നാട്ടില്‍ ബന്ധപ്പെട്ട ജോലിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അറിഞ്ഞോ അറിയാതെയോ ഓരോ കുട്ടിയുടേയും ജാതി ഉള്ളില്‍ കടത്തിവിടുന്നുണ്ട്. എന്നാല്‍ ആ കടത്തിവിടല്‍ ആവശ്യം കഴിഞ്ഞാല്‍ അങ്ങിറക്കി വെക്കുക. പിന്നെയത് ചുമക്കേണ്ട കാര്യമില്ല. വിളിച്ചു പറയേണ്ട കാര്യവുമില്ല. മുന്നില്‍ നില്‍ക്കുന്ന കുട്ടിയെ നായരായും നമ്പൂതിരിയായും പുലയനായും പറയനായും കാണണ്ട.” ആകാശമിഠായി “കളും “നക്ഷത്രക്കുട്ടന്മാരു”മായും കാണുക.

“ജാതി ജീവശാസ്ത്ര യാഥാര്‍ത്ഥ്യമല്ല; സാമൂഹ്യ ശാസ്ത്ര യാഥാര്‍ത്ഥ്യമാണ്. പ്രകൃതിയല്ല; സംസ്‌കൃതിയാണ്. ഉള്ളതല്ല; നമ്മള്‍ ഉണ്ടാക്കിയതാണ്. അത് നിലനില്‍ക്കുന്നത് മനുഷ്യജീവികളുടെ ബോധത്തില്‍ മാത്രമാണ്. ആചാരാനുഷ്ഠാനങ്ങള്‍, സാമ്പത്തിക സാഹചര്യങ്ങള്‍, തൊഴില്‍ ശാലകള്‍ , ഭൗതിക താല്‍പ്പര്യങ്ങള്‍ ,വിവാഹബന്ധങ്ങള്‍, കലാരൂപങ്ങള്‍, ഭക്ഷണ സമ്പ്രദായങ്ങള്‍, വാമൊഴി ഭേദങ്ങള്‍, വസ്ത്രധാരണ രീതികള്‍ മുതലായവയിലൂടെ പ്രാദേശികമായി ഉരുവം കൊണ്ട കൂട്ടായ്മാവികാരത്തിന്റെ പാരമ്പര്യമാണ് ജാതിബോധം. നമ്മള്‍ ഉണ്ടാക്കിയതായതു കൊണ്ടു തന്നെ അത് ഇല്ലാതാക്കാനോ മാറ്റി മറിക്കാനോ നമുക്ക് കഴിയും.രാഷ്ട്രീയസാമൂഹ്യ കാലാവസ്ഥക്കനുസരിച്ച് അത് മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കും.”

എം.എന്‍ കാരശ്ശേരി

“തീണ്ടല്‍ ധിക്കാരമല്ലയോ?” എന്ന കെ.പി കറുപ്പന്റെ ചോദ്യത്തിന് ഇന്നും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല എന്നു തന്നെയാണ് ചില സംഭവങ്ങള്‍ തെളിയിക്കുന്നത്. വി.സി ശ്രീജന്‍ മുമ്പൊരിക്കല്‍ “രക്തത്തേക്കാള്‍ കട്ടിയുണ്ട് ജാതിക്ക് ” എന്ന പേരില്‍ ഒരു ലേഖനമെഴുതിയിരുന്നു. മിശ്ര വിവാഹിതരുടെ മക്കളനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹമിപ്രകാരം പറഞ്ഞു:

“”കുടുംബം എന്ന് പറയുന്നത് ജാതിയില്‍ അധിഷ്ഠിതമാണ്. ജാതിയിലൂടെയാണ് ഒരാള്‍ ദേശത്തെ പൗരനാകുന്നത്. ജാതിയില്ലെങ്കില്‍ അവന് ഭരണാധികാരപരമായ പൗരത്വം മാത്രമേ കാണൂ. അതിന് വൈകാരികമാനങ്ങള്‍ കാണില്ല.”

പ്രസ്തുത ലേഖനത്തില്‍ വിജാതീയവിവാഹങ്ങളെ നിരുത്സാഹപ്പെടുത്തണമെന്ന് പറഞ്ഞ് ശ്രീജന്‍ നൂറ്റാണ്ടുകാലം പുറകോട്ടോടുന്നുമുണ്ട്.

“ജാതിയേക്കാള്‍ കട്ടിയുണ്ട് രക്തത്തിന് ” എന്ന ലേഖനത്തില്‍ കാരശ്ശേരി മാഷ് മേല്‍പ്പറഞ്ഞ അഭിപ്രായത്തെ ശക്തമായി ഖണ്ഡിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു:

“ജാതി ജീവശാസ്ത്ര യാഥാര്‍ത്ഥ്യമല്ല; സാമൂഹ്യ ശാസ്ത്ര യാഥാര്‍ത്ഥ്യമാണ്. പ്രകൃതിയല്ല; സംസ്‌കൃതിയാണ്. ഉള്ളതല്ല; നമ്മള്‍ ഉണ്ടാക്കിയതാണ്. അത് നിലനില്‍ക്കുന്നത് മനുഷ്യജീവികളുടെ ബോധത്തില്‍ മാത്രമാണ്. ആചാരാനുഷ്ഠാനങ്ങള്‍, സാമ്പത്തിക സാഹചര്യങ്ങള്‍, തൊഴില്‍ ശാലകള്‍ , ഭൗതിക താല്‍പ്പര്യങ്ങള്‍ ,വിവാഹബന്ധങ്ങള്‍, കലാരൂപങ്ങള്‍, ഭക്ഷണ സമ്പ്രദായങ്ങള്‍, വാമൊഴി ഭേദങ്ങള്‍, വസ്ത്രധാരണ രീതികള്‍ മുതലായവയിലൂടെ പ്രാദേശികമായി ഉരുവം കൊണ്ട കൂട്ടായ്മാവികാരത്തിന്റെ പാരമ്പര്യമാണ് ജാതിബോധം. നമ്മള്‍ ഉണ്ടാക്കിയതായതു കൊണ്ടു തന്നെ അത് ഇല്ലാതാക്കാനോ മാറ്റി മറിക്കാനോ നമുക്ക് കഴിയും.രാഷ്ട്രീയസാമൂഹ്യ കാലാവസ്ഥക്കനുസരിച്ച് അത് മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കും.”

ഈ വാക്കുകളും പിറന്നത് ഒരധ്യാപകനില്‍ നിന്നാണെന്നത് എന്റെ കുനിഞ്ഞ ശിരസ്സിനെ നിവര്‍ത്തുന്നു. കൂടെപ്പഠിച്ച ജാതിയില്‍ താണ സുഹൃത്തിന്റെ “കുടിലില്‍ “ഭക്ഷണം കഴിക്കാന്‍ പോയ കാര്യം അനുസ്മരിച്ച് ജാതിയൊന്നും നോക്കാതെ ചാളക്കറി കൂട്ടി പഴഞ്ചോറുണ്ട കാര്യം വിളിച്ചു പറഞ്ഞ് “പുരോഗമനവാദി” ചമയുകയല്ല മാഷ് ചെയ്യുന്നത്.

ജാതി എന്ന സംഗതി സമസ്ത മേഖലകളിലും നിലനിര്‍ത്തുകയും എന്നാല്‍ അതിനെതിരെ വാളെടുക്കുകയും ചെയ്യുന്നതിലുള്ള അയുക്തി ചോദ്യം ചെയ്യുകയാണ്. “ജാത്യാലുള്ളത് തൂത്താ പോവുമോ?” എന്ന മട്ടിലുള്ള പഴഞ്ചൊല്ലുകളെ ജാതി എന്നുള്ളത് തൂത്തു കളഞ്ഞുതന്നെയാണ് നാം താളുകളില്‍ നിന്ന് നീക്കം ചെയ്യേണ്ടതെന്ന് കാരശ്ശേരി മാഷോര്‍മ്മിപ്പിക്കുകയാണ്.

പണ്ഡിറ്റ് കറുപ്പന്‍ : അജയ്‌ശേഖറിന്റെ വര

ഓണക്കാലമാണിത്. സവര്‍ണ ഓണങ്ങള്‍ ചാനലുകളില്‍ നിറയാന്‍ പോവുകയാണ്. കസവു സാരിയുടുത്ത് വെളുത്ത സുന്ദരിമാര്‍ ചാനലുകളില്‍ നിറയും. വരിക്കാശ്ശേരി മനയ്ക്കു മുന്നില്‍ പൂക്കളമിട്ട് ഊഞ്ഞാലാടും. കൂട്ടം കൂടിയിരുന്ന് സവര്‍ണ സ്മരണകള്‍ അയവിറക്കും.” ഉണ്ണി വന്നില്ലേ കുട്ട്യേ”ന്നും ചോദിച്ച് സവര്‍ണ മുത്തശ്ശിമാര്‍ ദൂരദര്‍ശനില്‍ സീരിയല്‍ കാഴ്ചകളില്‍ വിരുന്നൊരുക്കും.

വല്യേട്ടനും രാവണപ്രഭുവും ആറാം തമ്പുരാനും ദേവാസുരവും പിന്നെയും പിന്നെയും വരും… പഴയിടം മോഹനന്‍ നമ്പൂതിരിയും കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും സദ്യ വിശേഷങ്ങള്‍ പങ്കുവെക്കും… കാണിപ്പയ്യൂരിന്റ ഓണം സ്‌പെഷ്യല്‍ എപ്പിസോഡുണ്ടാകും. ഗ്യാസ്ട്രബിള്‍ മാവേലിമാര്‍, വാമനന്മാര്‍ ചവിട്ടിത്താഴ്ത്തിയ കഥകള്‍ പറയും.

ഏതെങ്കിലുമൊരു കോരന്‍ ഗ്രനൈറ്റ് തറയില്‍ കാലും നീട്ടിയിരുന്ന് കുമ്പിളില്‍ പണ്ട് കഞ്ഞി കുടിച്ച കാര്യം പറഞ്ഞ് കരയും… മുറ്റത്ത് കഞ്ഞീം കറീംവെച്ച് കളിച്ച സുവര്‍ണ്ണ ഭൂതകാലം അയവിറക്കുമ്പോഴും ശ്രദ്ധിക്കും, അകത്തിരുന്ന് കളിക്കുന്ന മക്കള്‍ പുറത്തേക്കിറങ്ങുന്നുണ്ടോന്ന്… ബ്രാഹ്മിന്‍സ് കറി പൗഡറുപയോഗിച്ച് ഓണസദ്യ വിശേഷാക്കാന്‍ പരസ്യസുന്ദരിമാര്‍ റെക്കമന്റ് ചെയ്യും… സദ്യ വീട്ടിലൊരുക്കാത്തവര്‍ നായര്‍സ് ഹോട്ടലും ബ്രാഹ്മിന്‍സ് ഹോട്ടലും തേടിയലയും…

സമത്വസുന്ദര കിനാശ്ശേരി!!

We use cookies to give you the best possible experience. Learn more