ലണ്ടന്‍: ഇസ്രഈല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിനെ വിമര്‍ശിച്ചതിന് പിന്നാലെ കാര്‍ട്ടൂണിസ്റ്റിനെ പുറത്താക്കി ‘ദി ഗാര്‍ഡിയന്‍’ പത്രം. ഗസ ആക്രമണവുമായി ബന്ധപ്പെടുത്തി നെതന്യാഹുവിനെ വിമര്‍ശ് കാര്‍ട്ടൂണ്‍ വരച്ച സ്റ്റീവ് ബെനെയാണ് ഗാര്‍ഡിയന്‍ പുറത്താക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
42 വര്‍ഷമായി ഗാര്‍ഡിയനില്‍ കാര്‍ട്ടൂണിസ്റ്റായി പ്രവര്‍ത്തിക്കുന്നയാളാണ്
സ്റ്റീവ് ബെലിന്‍. ഇദ്ദേഹത്തിന്റെ കരാര്‍ ഇനി പുതുക്കില്ലെന്ന് പത്രത്തിന്റെ മാനേജ്‌മെന്റ് അറിയിച്ചതായി അല്‍ ജസീറ അടക്കമുള്ള അന്താരഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നെതന്യാഹുവിനെതിരായി കാര്‍ട്ടൂണ്‍ ജൂതവിരുദ്ധമാണെന്ന് ആരോപിച്ചാണ് നടപടി.
ഇരു കൈകളിലും ബോക്‌സിങ് ഗ്ലൗവുകള്‍ അണിഞ്ഞ് ഗസ മുനമ്പിന്റെ ഭൂപടത്തിന് മുകളിലായി നില്‍ക്കുന്ന നെതന്യാഹുവാണ് കാര്‍ട്ടൂണില്‍ ഉണ്ടായിരുന്നത്. ‘ഗസ വാസികളേ, പുറത്തുകടക്കൂ’ എന്ന ക്യാപ്ഷനോടുകൂടിയായിരുന്നു കാര്‍ട്ടൂണ്‍.
ഷേക്സ്പിയറിന്റെ വെനീസിലെ വ്യാപാരിയിലെ കഥാപാത്രം ഷൈലോക്കുമായി നെതന്യാഹുവിനെ താരതമ്യം ചെയ്യുകയാണെന്ന വ്യാഖ്യാനങ്ങളും കാര്‍ട്ടൂണ്‍ പുറത്തു വന്നതിന് പിന്നാലെ വന്നിരുന്നു.
അതേസമയം, അമേരിക്കന്‍ വാര്‍ത്താ ചാനലായ എം.എസ്.എന്‍ ബി.സി അക്രമത്തിനെതിരെ നിലപാടെടുത്ത മൂന്ന് അവതാരകരെ പുറത്താക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlight: The Guardian Fires Cartoonist After Criticizing Israeli Prime Minister Benjamin Netanyahu