ലണ്ടന്‍: ഫോസില്‍ ഇന്ധന കമ്പനികളുടെ പരസ്യം ഇനി മുതല്‍ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി അന്താരാഷ്ട്രമാധ്യമമായ ദ ഗാര്‍ഡിയന്‍. ഗാര്‍ഡിയന്റെ എക്‌സിക്യൂട്ടീവ് വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്.
ഗാര്‍ഡിയന്റെ ചീഫ് എക്‌സിക്യൂട്ടീവായ അന്ന ബാറ്റ്‌സണ്‍, ചീഫ് റവന്യൂ ഓഫീസറായ ഹമീഷ് നിക്ക്‌ലിന്‍ എന്നിവരാണ് സംയുക്ത പ്രസ്താവനയിറക്കിയത്.
ലോകവ്യാപകമായി കാലാവസ്ഥാ വ്യതിയാനം രൂക്ഷമായ ഘട്ടത്തിലാണ് ഇത്തരമൊരു തീരുമാനമെടുക്കുന്നതെന്നാണ് പ്രസ്താവനയില്‍ പറയുന്നത്.
ഫോസില്‍ ഇന്ധന കമ്പനികള്‍ മാധ്യമങ്ങളുടെ എഡിറ്റോറിയല്‍ നിലപാടുകളില്‍ ഇടപെടുന്നതായും ഗാര്‍ഡിയന്‍ ആരോപിക്കുന്നു.
കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ശക്തമായ നിലപാടെടുക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഗാര്‍ഡിയന്‍ ഇത്തരമൊരു തീരുമാനമെടുക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഒക്ടോബറില്‍ സ്ഥാപനത്തിന്റെ സ്റ്റൈല്‍ ഗൈഡില്‍ നിന്ന് കലാവസ്ഥാ വ്യതിയാനം [climate change] എന്ന പ്രയോഗം മാറ്റി കാലാവസ്ഥാ പ്രതിസന്ധി [climate crisis], കാലാവസ്ഥാ അടിയന്തരാവസ്ഥ [climate crisis] എന്നീ വാക്കുകളാക്കിയിരുന്നു.
കാലാവസ്ഥാ വ്യതിയാനം എന്ന വാക്ക് നിലവിലെ പ്രതിസന്ധിയെ പൂര്‍ണതലത്തില്‍ പ്രതിഫലിപ്പിക്കാത്തിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തത്.
ഒപ്പം കാലാവസ്ഥാ പ്രതിസന്ധിയുടെ രൂക്ഷമായ അവസ്ഥ ജനങ്ങളിലേക്കെത്തിക്കാനുതകുന്ന ചിത്രങ്ങള്‍ ഉപയോഗിക്കുമെന്ന് ഗാര്‍ഡിയന്‍ ഫോട്ടോ എഡിറ്റേര്‍സും വ്യക്തമാക്കിയിട്ടുണ്ട്.
പരസ്യം സ്വീകരിക്കുന്നതിലെ പുതിയ നിലപാട് ഗാര്‍ഡിയന്റെ ബ്രിട്ടന്‍, അമേരിക്ക, ആസ്‌ട്രേലിയ, എന്നിവിടങ്ങളിലെ പബ്ലിക്കേഷനുകളിലും എല്ലാ ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളിലും പ്രാബല്യത്തില്‍ വരും.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പുതിയ തീരുമാനം ഗാര്‍ഡിയനെ സാമ്പത്തികമായി ബാധിക്കുമെന്ന് കമ്പനി അംഗീകരിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഗാര്‍ഡിയന്റ വരുമാനത്തിലെ 40 ശതമാനവും പരസ്യത്തിലൂടെയായിരുന്നു.
ഗാര്‍ഡിയന്റെ തീരുമാനത്തെ കാലാവസ്ഥാ സംരക്ഷണ സംഘടനകള്‍ സ്വാഗതം ചെയ്തു. ഫോസില്‍ ഇന്ധനമാലിന്യത്തിനെതിരായ പോരാട്ടത്തിലെ സുപ്രധാനമായ നിമിഷമാണിതെന്നാണ് പ്രകൃതി സംരക്ഷണ സംഘടനയായ ഗ്രീന്‍ പീസ് യു.കെ ഇതിനോട് പ്രതികരിച്ചത്.