ചണ്ഡീഗഡ്: ഹിമാചല്‍ പ്രദേശിലെ സിര്‍മൗറിലെ ഒരു ചെറിയ പട്ടണത്തില്‍ നിന്ന് ഗുസ്തി വലയത്തിലേക്കെത്തിയ താരമാണ് ദിലീപ് സിംഗ് റാണ എന്ന ‘ദി ഗ്രേറ്റ് ഖാലി. WWEല്‍ പങ്കെടുത്ത ആദ്യ ഇന്ത്യക്കാരനാണ് ഖാലി.
ഇപ്പോള്‍ പഞ്ചാബിലെ ലുധിയാനയിലെ ടോള്‍ പ്ലാസയിലെ ജീവനക്കാരുമായി ഖാലി തര്‍ക്കിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ടോള്‍ പ്ലാസ ജീവനക്കാര്‍ തന്നെയാണ് വീഡിയോ പകര്‍ത്തിയത്.
തിരിച്ചറിയല്‍ രേഖ ആവശ്യപ്പെട്ടപ്പോള്‍ ടോള്‍ പ്ലാസ ജീവനക്കാരില്‍ ഒരാളെ ഖാലി തല്ലി എന്ന് ജീവനക്കാര്‍ വിഡിയോയില്‍ ആരോപിക്കുന്നു.
പാനിപ്പത്-ജലന്ധര്‍ ദേശീയപാതയില്‍വെച്ചായിരുന്നു സംഭവം.
ഖാലി കാറില്‍ കര്‍ണാലിലേക്ക് പോകുകയായിരുന്നു. ജീവനക്കാര്‍ തിരിച്ചറിയല്‍ രേഖ ആവശ്യപ്പെടുകയും മോശമായി പെരുമാറിയതിന് ചോദ്യം ചെയ്യുകയും ചെയ്യുന്നത് വീഡിയോയില്‍ കേള്‍ക്കാം. തന്റെ കയ്യില്‍ ഐ.ഡി കാര്‍ഡ് ഇല്ലാത്തതിനാല്‍ ഇവര്‍ തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്ന് ഖാലി പറഞ്ഞു.
അതേസമയം, ദി ഗ്രേറ്റ് ഖാലി ഈ അടുത്ത് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ദല്‍ഹിയില്‍ ബി.ജെ.പി ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങില്‍ വെച്ചായിരുന്നു അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദര്‍ശങ്ങളില്‍ ആകൃഷ്ടനായാണ് താന്‍ ബി.ജെ.പിയില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് ഗ്രേറ്റ് ഖാലി പ്രതികരിച്ചരുന്നു.
CONTENT HIGHLIGHTS: The Great Khali Slaps Toll Worker In Punjab. Video Of Argument Is Viral