സോഷ്യല്‍ മീഡിയ തിരയുന്ന അടുക്കളയിലെ ആ അമ്മായിയച്ചന്‍ ഇവിടെയുണ്ട്
അന്ന കീർത്തി ജോർജ്

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമയിലെ അമ്മായിയച്ചന്‍ കഥാപാത്രത്തെ കുറിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുകയാണ്. കഥാപാത്രനിര്‍മ്മിതിയെയും പെര്‍ഫോമന്‍സിനെയും കുറിച്ചുള്ള ചര്‍ച്ചകള്‍ക്കൊപ്പം ഈ അമ്മായിയച്ചനെ അവതരിപ്പിച്ച നടന്‍ ആരാണെന്നും സോഷ്യല്‍ മീഡിയ തിരയുകയാണ്.

കേരളത്തിലെ പ്രശസ്ത നാടകക്കാരനും നാടക്ഗ്രാമിന്റെ സ്ഥാപകരിലൊരാളുമായ, കോഴിക്കോട് സ്വദേശി ടി. സുരേഷ് ബാബുവാണ് അമ്മായിയച്ചന്‍ കഥാപാത്രത്തെ അനശ്വരമാക്കിയിരിക്കുന്നത്.

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ അമ്മായിയച്ചന്‍, സിനിമയിലേക്കെത്തിയതും ഷൂട്ടിംഗ് അനുഭവങ്ങളും, നാടകജീവിതം എന്നിവയെ കുറിച്ചെല്ലാം ടി സുരേഷ് ബാബു ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു. അമ്മായിയച്ചന്‍ യഥാര്‍ത്ഥ ജീവിതത്തില്‍ എങ്ങനെയാണെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ കുടുംബവും രസകരമായി മറുപടികളുമായി ഒപ്പം ചേരുന്നു.

നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ (മഹത്തായ ഭാരതീയ അടുക്കള) എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് നീം സ്ട്രീം എന്ന പുതിയ ഒ.ടി.ടി പ്ലാറ്റ്‌ഫോം വഴി റിലീസ് ചെയ്തത്.

ചിത്രത്തിന്റെ റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ചര്‍ച്ചയാണ് സിനിമയെ കുറിച്ച് ഉയര്‍ന്നുവന്നിരിക്കുന്നത്. ചിത്രത്തിനെ അഭിനന്ദിച്ചും വിമര്‍ശിച്ചും ആളുകള്‍ രംഗത്ത് എത്തുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: The Great Indian Kitchen, Father in law character performed T Suresh Babu, shares his experience

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.