പാലക്കാട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വസ്ത്രത്തിന് തീപിടിച്ചു. പാലക്കാട് അകത്തേത്തറ ശബരി ആശ്രമത്തിലെ ഒരു പരിപാടിക്കിടെ ഗാന്ധി ചിത്രത്തിന് മുന്നില്‍ വണങ്ങുന്നതിനിടെയാണ് ഗവര്‍ണറുടെ ഷാളിന് തീപിച്ചത്. ഗാന്ധി ചിത്രത്തിന് മുന്നില്‍ കത്തിച്ചുവെച്ച തിരികളില്‍ നിന്നാണ് തീ പടര്‍ന്നത്.
ഉടന്‍ തന്നെ കൂടെയുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥര്‍ ഷാള്‍ വലിച്ചൂരിയതിനാല്‍ വലിയ അപകടമൊഴിവായി. നിലവില്‍ ഗവര്‍ണര്‍ സുരക്ഷിതനാണെന്നും മറ്റു ആശങ്കകളൊന്നും വേണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
പാലക്കാട് അകത്തേത്തറ ശബരി ആശ്രമത്തിലെ ശതാപ്ദി ആഘോഷങ്ങള്‍ക്കിടെയാണ് അപകടമുണ്ടായത്. ആശ്രമത്തിലുണ്ടായിരുന്ന ഗാന്ധിയുടെ ഛായചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷം ചിത്രത്തിന് മുന്നില്‍ വണങ്ങുമ്പോഴാണ് താഴെ കത്തിച്ചുവെച്ച തിരിയില്‍ നിന്ന് തീ പടര്‍ന്നത്.
ഷാളിന് തീപിടിച്ചത് ആദ്യം ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. എന്നാല്‍ കൂടെയുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥര്‍ പെട്ടെന്ന് തന്നെ ഇത് ശ്രദ്ധിക്കുകയും ഗവര്‍ണറുടെ കഴുത്തില്‍ നിന്ന് ഷാള്‍ വലിച്ചെടുത്ത് തീയണക്കുകയുമായിരുന്നു. പിന്നീട് ഷാള്‍ ഉപേക്ഷിച്ച ശേഷം അദ്ദേഹം പരിപാടിയില്‍ തുടരുകയും ചെയ്തു.
CONTENT HIGHLIGHTS: The Governor’s clothes caught fire while bowing before Gandhi’s portrait