| Wednesday, 30th October 2024, 7:12 pm

സംസ്ഥാനത്ത് കന്നുകാലി ഇൻഷുറൻസ് നടപ്പിലാക്കാനൊരുങ്ങി സർക്കാർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കും. ഇതിനുവേണ്ടിയുള്ള ധാരണാപത്രത്തില്‍ ഒപ്പിട്ട കഴിഞ്ഞെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.

മൃഗസംരക്ഷണ വകുപ്പുമായും യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുമായും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പങ്കെടുത്ത ചടങ്ങില്‍ വെച്ചാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.

ആദ്യഘട്ടത്തില്‍ അമ്പതിനായിരം കന്നുകാലികള്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നത്. ഈ വര്‍ഷത്തിനുള്ളില്‍ ഒരുലക്ഷം കന്നുകാലികള്‍ക്കെങ്കിലും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും കെ.എന്‍ ബാലഗോപാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇതാദ്യമായിട്ടാണ് മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പുമായി ചേര്‍ന്ന് കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നത്. 65,000 രൂപ വരെ മതിപ്പുവിലയുള്ള കന്നുകാലികള്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നത്.

പൊതുവിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള കാലികള്‍ക്ക് 50%വും പട്ടികജാതി, പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള കാലികള്‍ക്ക് 70%വും പ്രീമിയം തുക സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കും. യുണൈറ്റഡ് ഇന്‍ഷുറന്‍സ് കമ്പനി വഴി നടപ്പാക്കുന്ന പദ്ധതിയില്‍ ഒരുവര്‍ഷ ഇന്‍ഷുറന്‍സ് കാലയളവിലേക്കായി ഉരുവിന്റെ മതിപ്പുവിലയുടെ 4.48 ശതമാനമായിരിക്കും പ്രീമിയം തുക. മൂന്ന് വര്‍ഷത്തേക്ക് ഇന്‍ഷൂര്‍ ചെയ്യുന്നതിനായി മതിപ്പുവിലയുടെ 10.98 ശതമാനം പ്രീമിയം നിരക്കും നിശ്ചയിച്ചിട്ടുണ്ട്.

പദ്ധതിയില്‍ കര്‍ഷകര്‍ക്കുള്ള പേര്‍സണല്‍ ആക്സിഡന്റ് ഇന്‍ഷുറന്‍സ് സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് നേരിട്ട് നടപ്പിലാക്കും. ഇതനുസരിച്ച് പരമാവധി അഞ്ചുലക്ഷം രൂപ വരെയാണ് ഒരു കര്‍ഷകന് ലഭിക്കുന്ന പേര്‍സണല്‍ ആക്സിഡന്റല്‍ ഇന്‍ഷുറന്‍സ് കവറേജ്.

ഒരു ലക്ഷം രൂപയ്ക്ക് 20 രൂപ എന്ന നിരക്കിലാണ് കര്‍ഷകന്‍ നല്‍കേണ്ടത്. പദ്ധതിയില്‍ കര്‍ഷകര്‍ക്കുള്ള പേര്‍സണല്‍ ആക്സിഡന്റ് ഇന്‍ഷുറന്‍സ് സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് നേരിട്ട് നടപ്പിലാക്കും.

ഇതനുസരിച്ച് പരമാവധി അഞ്ചുലക്ഷം രൂപ വരെയാണ് ഒരു കര്‍ഷകന് ലഭിക്കുന്ന പേര്‍സണല്‍ ആക്സിഡന്റല്‍ ഇന്‍ഷുറന്‍സ് കവറേജ്. ഒരു ലക്ഷം രൂപയ്ക്ക് 20 രൂപ എന്ന നിരക്കിലാണ് കര്‍ഷകന്‍ പ്രീമിയം നല്‍കേണ്ടത്.

Content Highlight: The government is about to implement cattle insurance for the first time in the state; A memorandum of understanding was signed

We use cookies to give you the best possible experience. Learn more