തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണങ്ങള്‍ക്ക് സമയപരിധി നിശ്ചയിച്ച് സര്‍ക്കാര്‍. പ്രാഥമിക അന്വേഷണം മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം. അനധികൃത സ്വത്ത് സമ്പാദനവും മറ്റ് ഗൗരവതരമായ കേസുകളും 12 മാസത്തിനകം തീര്‍ക്കണമെന്നും ഉത്തരവില്‍ പറയുന്നു.
വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ അന്വേഷണങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനായി സമയപരിധി നിശ്ചയിക്കണമെന്ന ശിപാര്‍ശ വിജിലന്‍സ് ഡയറക്ടര്‍ സമര്‍പ്പിച്ചിരുന്നു. ഇക്കാര്യം പരിശോധിച്ച ശേഷമാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.
വിവിധ വകുപ്പുകളില്‍ നടക്കുന്ന മിന്നല്‍ പരിശോധനക്ക് ശേഷം എല്ലാ എസ്.പിമാരും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും അതിന് വേണ്ട ശിപാര്‍ശ സര്‍ക്കാരിന് മുമ്പില്‍ ഒരു മാസത്തിനകം സമര്‍പ്പിക്കുകയും ചെയ്യണമെന്ന് ഉത്തരവില്‍ പറയുന്നു. ഏതെങ്കിലും ഉദ്യോഗസ്ഥനെതിരെയോ വിവിധ വകുപ്പുകള്‍ക്കെതിരെയോ വിവരം ലഭിച്ചുകഴിഞ്ഞാല്‍ രഹസ്യാന്വേഷണം നടത്തുന്നതിന് ഒരു മാസമാണ് സമയപരിധി നിശ്ചയിച്ചിരിക്കുന്നത്.
സര്‍ക്കാരിന് പരാതി ലഭിച്ച് സര്‍ക്കാര്‍ അനുമതി നല്‍കി കഴിഞ്ഞാല്‍ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും ഉത്തരവില്‍ പറയുന്നു. അഴിമതി കേസുകളില്‍ ഉദ്യോഗസ്ഥനെതിരെ ആറ് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ഉത്തരവിലുണ്ട്.
Content Highlight: The government has announced a deadline for vigilance investigations