| Friday, 5th September 2014, 11:37 am

ദാഹിക്കുന്നവരുടെ സുവിശേഷം

നാസിര്‍ കെ.സി.

മദ്യമുണ്ടത്രേ. ആര്‍ക്കും അതിന്റെ സാന്നിധ്യം നിഷേധിക്കാനാവില്ല. നമ്മുടെ പല ദാഹങ്ങളിലൊന്ന്, പൗരാണികമായ ഈ പാനീയത്തിനു വേണ്ടിയുള്ളതാണ്. അത് നമുക്ക് വേണ്ടി കഥകളും കവിതകളും എഴുതിയിട്ടുണ്ട്. നമുക്ക് വേണ്ടി വന്യമായ സ്വപ്നങ്ങള്‍ കണ്ടിട്ടുണ്ട്. അതിന് ദൈവത്തിന്റെ അസ്തിത്വത്തേക്കാള്‍ ഉറപ്പുണ്ട്. അപ്പോള്‍ മദ്യപന്റെ സ്വാതന്ത്ര്യത്തെ ബലമായി നിഷേധിക്കാന്‍ കഴിയുന്നത് എങ്ങനെയാണ്? നാസിര്‍ കെ.സി.യുടെ ഫേസ്ബുക്ക് അപ്‌ഡേഷന്‍.

ഫേസ്ബുക്ക് നോട്ടിഫിക്കേഷന്‍: നാസിര്‍ കെ.സി.

ഒമാനിലെ എയര്‍പോടര്‍ട്ടില്‍ ഡ്യുട്ടിഫ്രീ ഷോപ്പിനകത്ത് എനിക്കാവശ്യമില്ലാത്ത ധാരാളം സാധനങ്ങള്‍ക്ക് ഇടയില്‍ നില്‍ക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് നിരാശാബാധിതനായ ആ ചെറുപ്പക്കാരന്‍ എന്റെ മുമ്പില്‍ വന്നുപെട്ടത്. കയ്യിലുണ്ടായിരുന്ന അരക്കുപ്പി മദ്യം ഷോകേസില്‍ തിരിച്ചുവെച്ച് അയാള്‍ പരിതപിച്ചു.

“അവര്‍ തരുന്നില്ല ഭായ്”

“എന്തുകൊണ്ട്?” ഞാന്‍ പെട്ടെന്ന് ഉദ്വേഗഭരിതനായി.

“അറിയില്ല, പാകിസ്ഥാനിലേക്ക് മദ്യം കൊണ്ടുപോകാന്‍ പാടില്ലാത്രേ”.

കൂടുതല്‍ മദ്യം വാങ്ങാനുള്ള കാശൊന്നും അയാളുടെ കൈവശം ഉണ്ടായിരുന്നിരിക്കില്ല. അതുകൊണ്ടാവണം അയാള്‍ ഹാഫ് ബോട്ടില്‍ തെരഞ്ഞെടുത്തത്. അതുപോലും കൊണ്ടുപോകാന്‍ നിയമം അയാളെ അനുവദിച്ചില്ല. എരിയുന്ന വെയിലില്‍ സിമന്റ് കട്ട ചുമക്കുമ്പോഴില്ലാത്ത വിഷാദം അയാളെ ചൂഴ്ന്നു നിന്നു.

ആളുകളുടെ ലളിതമായ ആനന്ദങ്ങളെപ്പോലും തടയുന്ന അധികാരത്തിന്റെ യുക്തി എന്താണ്?

സ്വാതന്ത്ര്യത്തിന് തുല്യത എന്നുകൂടി അര്‍ത്ഥമുണ്ട്. മദ്യപന്റെ സ്വാതന്ത്ര്യം മദ്യവിരുദ്ധന്റെതിനേക്കാള്‍ ഒട്ടും കുറവല്ല എന്നര്‍ത്ഥം. അതിനാല്‍ ഒന്ന് മറ്റതിനെക്കാള്‍ മുകളിലോ താഴെയോ ആണ് എന്ന് കണക്കാക്കേണ്ടതില്ല. ഭൂമിയില്‍ മാത്രമല്ല സ്വര്‍ഗ്ഗത്തിലും.

വി.എം. സുധീരന് മദ്യം ഇഷ്ടമല്ലാത്തതുകൊണ്ട് മലയാളികളാരും മദ്യപിക്കെണ്ടെന്ന മലയാളയുക്തി നാം ഇപ്പോഴും ആഘോഷിച്ചു തീര്‍ന്നിട്ടില്ല. അപ്പോഴാണ് കള്ള് കിട്ടാത്തതില്‍ നിരാശനായ ഒരു പാകിസ്ഥാനിയെ ജീവിതത്തില്‍ ആദ്യമായി കണ്ടു മുട്ടുന്നത്.

അധികാരം, ആദര്‍ശം, പ്രത്യയശാസ്ത്രം എന്നിവ ചിലപ്പോള്‍ പിടിവാശിയുടെ ലക്ഷണങ്ങള്‍ കാണിക്കും. മനുഷ്യന്റെ സ്വാതന്ത്ര്യത്തെക്കാള്‍ വിലയുള്ള ചില വാശികള്‍ എന്നേ അതിനെ കണക്കാക്കാനാവു. കുട്ടികളുടെ, വൃദ്ധന്മാരുടെ, ആദര്‍ശശാലികളുടെ, അധികാരത്തിന്റെയൊക്കെ വാശികള്‍ക്കുമുന്നില്‍ നാം ചിലപ്പോള്‍ നിസ്സഹായരാണ്.

സ്വാതന്ത്ര്യത്തിന് തുല്യത എന്നുകൂടി അര്‍ത്ഥമുണ്ട്. മദ്യപന്റെ സ്വാതന്ത്ര്യം മദ്യവിരുദ്ധന്റെതിനേക്കാള്‍ ഒട്ടും കുറവല്ല എന്നര്‍ത്ഥം. അതിനാല്‍ ഒന്ന് മറ്റതിനെക്കാള്‍ മുകളിലോ താഴെയോ ആണ് എന്ന് കണക്കാക്കേണ്ടതില്ല. ഭൂമിയില്‍ മാത്രമല്ല സ്വര്‍ഗ്ഗത്തിലും.

അതുകൊണ്ട് നിങ്ങള്‍ ഇഷ്ടമുള്ളതില്‍ നിന്ന് തിന്നുകയും ഇഷ്ടമുള്ളതില്‍ നിന്നു പാനം ചെയ്യുകയും ചെയ്യുവിന്‍. എന്നാല്‍ ഈ ലോകത്തെ മുഴുവന്‍ അപ്പവും എല്ലാവര്‍ക്കും തുല്യമായി അവകാശപ്പെട്ടതാണ് എന്ന് മറക്കാതിരിക്കുക. അഞ്ചപ്പത്തില്‍ അയ്യായിരം പേര്‍ക്ക് തുല്ല്യമായി അവകാശമുണ്ട്. ഒരു പക്ഷെ നിങ്ങള്‍ക്ക് കിട്ടുന്ന വിഹിതം അല്‍പ്പം കുറഞ്ഞു പോയേക്കാം എന്നുമാത്രം.

മദ്യമുണ്ടത്രേ. ആര്‍ക്കും അതിന്റെ സാന്നിധ്യം നിഷേധിക്കാനാവില്ല. നമ്മുടെ പല ദാഹങ്ങളിലൊന്ന്, പൗരാണികമായ ഈ പാനീയത്തിനു വേണ്ടിയുള്ളതാണ്. അത് നമുക്ക് വേണ്ടി കഥകളും കവിതകളും എഴുതിയിട്ടുണ്ട്. നമുക്ക് വേണ്ടി വന്യമായ സ്വപ്നങ്ങള്‍ കണ്ടിട്ടുണ്ട്. അതിന് ദൈവത്തിന്റെ അസ്തിത്വത്തേക്കാള്‍ ഉറപ്പുണ്ട്. അപ്പോള്‍ മദ്യപന്റെ സ്വാതന്ത്ര്യത്തെ ബലമായി നിഷേധിക്കാന്‍ കഴിയുന്നത് എങ്ങനെയാണ്?

അതുകൊണ്ട് നിങ്ങള്‍ ഇഷ്ടമുള്ളതില്‍ നിന്ന് തിന്നുകയും ഇഷ്ടമുള്ളതില്‍ നിന്നു പാനം ചെയ്യുകയും ചെയ്യുവിന്‍. എന്നാല്‍ ഈ ലോകത്തെ മുഴുവന്‍ അപ്പവും എല്ലാവര്‍ക്കും തുല്യമായി അവകാശപ്പെട്ടതാണ് എന്ന് മറക്കാതിരിക്കുക. അഞ്ചപ്പത്തില്‍ അയ്യായിരം പേര്‍ക്ക് തുല്ല്യമായി അവകാശമുണ്ട്. ഒരു പക്ഷെ നിങ്ങള്‍ക്ക് കിട്ടുന്ന വിഹിതം അല്‍പ്പം കുറഞ്ഞു പോയേക്കാം എന്നുമാത്രം.

നാസിര്‍ കെ.സി.

അധ്യാപകന്‍, കണ്ണൂര്‍ സ്വദേശി

We use cookies to give you the best possible experience. Learn more