ഇന്ത്യക്കാരുടെ ഭക്ഷണങ്ങളിലും ചടങ്ങുകളിലും ഒരു നിത്യ സാന്നിധ്യമായ സുഗന്ധവ്യജ്ഞനമാണ് മഞ്ഞള്‍. മഞ്ഞള്‍പ്പൊടി ഇല്ലാത്ത കറികള്‍ ഇല്ലെന്ന് തന്നെ പറയാം. മഞ്ഞള്‍ ഒരു ചടങ്ങിന് വേണ്ടി മാത്രമല്ല ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് . അതിന് പലവിധ ഗുണങ്ങളാണുള്ളത്.
പൊണ്ണത്തടി നിയന്ത്രിക്കാം
മഞ്ഞള്‍ കഴിക്കുന്നത് ഒബിസിറ്റി കാരണമുണ്ടാകുന്ന ഡയബറ്റ്‌സിനെ ഇല്ലാതാക്കുന്നു. ശരീരത്തിന്റെ മെറ്റബോളിസം ശരിയായവിധത്തിലാക്കാനാണ് മഞ്ഞള്‍ സഹായിക്കുന്നത്. ഇത് ദഹനപ്രക്രിയയെ ഉത്തേജിപ്പിക്കുന്നു. മഞ്ഞള്‍ ശരീരത്തിലെ ഫാറ്റ് സെല്ലുകളെ പ്രതിരോധിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് ശാസ്ത്രീയമായിത തന്നെ തെളിയിക്കപ്പെട്ടിട്ടുണ്ട്.
കരളിന്റെ ആരോഗ്യത്തിന് മഞ്ഞള്‍
നമ്മുടെ കരളിന്റെ ആരോഗ്യം കാക്കാന്‍ നെല്ലിക്കയെ പോലെ തന്നെ മഞ്ഞളും ഗുണകരമാണ്. ഇത് രക്തചംക്രമണം വേഗത്തിലാക്കുകയും കരള്‍രോഗങ്ങള്‍ തടയുകയും ചെയ്യുന്നു.
തലച്ചോറിനെ ഉത്തേജിപ്പിക്കും
മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ എന്ന രാസവസ്തു തലച്ചോറിനെ ഉത്തേജിപ്പിക്കുന്നു
രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കും
മഞ്ഞളില്‍ പ്രധാനമായും അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയല്‍,ആന്റി വൈറല്‍,ആന്റി ഫംഗല്‍ ഘടകങ്ങള്‍ ശരീരത്തിന്റെ പ്രതിരോധ ശേഷിയെ വര്‍ധിപ്പിക്കും
ത്വക്കിന്റെ സംരക്ഷണം
ശരീരത്തിലെ സ്‌കിനുകള്‍ക്ക് നിറവും കാന്തിയും മഞ്ഞള്‍ നല്‍കുന്നു. കൂടാതെ ത്വക്ക് രോഗങ്ങള്‍ വരാതെ തടയാനും മഞ്ഞള്‍ കഴിക്കുന്നതും ശരീരത്തില്‍ തേയ്ക്കുന്നതും മൂലം സാധിക്കുന്നു.
കൊളസ്‌ട്രോളിനെ കൊല്ലും
മഞ്ഞള്‍ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. കൊളസ്‌ട്രോളിനെ നിയന്ത്രിക്കുന്നത് ഹൃദയാരോഗ്യം വര്‍ധിപ്പിക്കും.
അര്‍ബുദത്തെ പ്രതിരോധിക്കും
മഞ്ഞളിന് പ്രൊസ്റ്റേറ്റ് കാന്‍സറിനെ പ്രതിരോധിക്കാന്‍ ശേഷിയുണ്ടെന്ന് ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. രക്തത്തില്‍ കാണുന്ന ട്യൂമര്‍ കോശങ്ങള്‍ ടി-സെല്‍,ലുക്കീമിയ,കുടലിലെയും മാറിടങ്ങളിലെയും കാര്‍സിനോമ എന്നിവയെ പ്രതിരോധിക്കാന്‍ ശേഷിയുണ്ടെന്ന് ചില ഗവേഷണങ്ങള്‍ പറയുന്നു.
മുറിവ് ഉണക്കാന്‍
നൂറ്റാണ്ടുകളായി മഞ്ഞള്‍ ഒരു ആന്റിസെപ്റ്റിക് ആയി ആളുകള്‍ ഉപയോഗിച്ചുവരുന്നുണ്ട്. ബാക്ട്രീരിയയെ ചെറുക്കാനുള്ള ശേഷിയുള്ളതിനാല്‍ ഏറെ ഫലപ്രദമാണിത്.