2023 ഗോൾഡൻ ബോയ് അവാർഡിനുള്ള ആദ്യ 25 താരങ്ങളുടെ നോമിനേഷൻ പുറത്ത് വന്നു.
റയൽ മാഡ്രിഡിന്റെ ഇംഗ്ലണ്ട് സൂപ്പർ താരം ജൂഡ് ബെല്ലിങ്ഹാമും ബയേൺ മ്യൂണികിന്റെ ജർമൻ താരമായ ജമാൽ മുസിയാലയുമാണ് പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്നവർ.
പ്രമുഖ ക്ലബ്ബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, റയൽ മാഡ്രിഡ് തുടങ്ങിയ ടീമുകളിലെ താരങ്ങളും നോമിനേഷനിൽ ഇടം നേടിയിട്ടുണ്ട്.
കഴിഞ്ഞ വർഷത്തെ ഗോൾഡൻ ബോയ് അവാർഡ് ജേതാവായ ബാഴ്‌സലോണയുടെ സ്പാനിഷ് താരം ഗവിക്ക് ഈ വർഷം യോഗ്യതയില്ല.
ബാഴ്‌സലോണയിൽ നിന്നും രണ്ട് താരങ്ങൾ നോമിനേഷനിൽ ഇടം നേടി. അലജാൻഡ്രോ ബാൽഡെ, 16കാരനായ ലാമിൻ യമലുആണ് ഇടം നേടിയത്.
ചെൽസിയിൽ നിന്നും ലെവി കോൾവിലും മാഞ്ചസ്റ്റർ യുണൈറ്റഡിൽ റാസ്മസ് ഹോജ്‌ലണ്ടും ഇടം നേടി.
ഗവി, പെഡ്രി കിലിയൻ എംബാപ്പെ , എർലിംഗ് ഹാലണ്ട്, ജാവോ ഫെലിക്സ്, മത്തിയസ് ഡിലിഗ്റ്റ് എന്നിവർ ആണ് സമീപകാലങ്ങളിൽ അവാർഡ് സ്വന്തമാക്കിയവർ. ഗോൾഡൻ ബോയ് അവാർഡ് നേടിയ താരങ്ങൾക്ക് പിന്നീട് നോമിനേഷനിൽ ഇടം നേടാൻ സാധിക്കില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത.
ലോകത്തിലെ പ്രധാനപ്പെട്ട 11 പത്രസ്ഥാപനങ്ങളാണ് ഈ അവാർഡ് തെരഞ്ഞെടുക്കുന്നതിനുള്ള ജൂറിയിൽ ഉള്ളത്. ഓരോ ജൂറിക്കും അഞ്ച് താരങ്ങളെയാണ് തിരഞ്ഞെടുക്കാൻ അവസരം ഉള്ളത്.
ആരാവും ഈ വർഷത്തെ ഗോൾഡൻ ബോയ് അവാർഡ് സ്വന്തമാക്കുക എന്ന ആകാംക്ഷയിലാണ് ആരാധകർ.
Content Highlight: The golden boy award 2023 nominees are announced.