അനശ്വര പ്രണയവുമായി യേഴ് കടല്‍ യേഴ് മലൈ; ഗ്ലിംപ്‌സ് വീഡിയോ റിലീസ് ഡേറ്റ്
Film News
അനശ്വര പ്രണയവുമായി യേഴ് കടല്‍ യേഴ് മലൈ; ഗ്ലിംപ്‌സ് വീഡിയോ റിലീസ് ഡേറ്റ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 26th December 2023, 6:23 pm

നിവിന്‍ പോളിയെ കേന്ദ്ര കഥാപാത്രമാക്കി റാം സംവിധാനം ചെയ്യുന്ന ‘യേഴ് കടല്‍ യേഴ് മലൈ’യുടെ ഗ്ലിംപ്‌സ് വീഡിയോ ജനുവരി 2ന് പുറത്തുവിടും. തമിഴിലെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം മാനാടിന് ശേഷം വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചി നിര്‍മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന് ഹിറ്റ് സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം പകരുന്നത്.

അന്താരാഷ്ട്ര ചലച്ചിത്രമേളയായ റോട്ടര്‍ഡാമില്‍ ബിഗ് സ്‌ക്രീന്‍ കോമ്പറ്റീഷന്‍ എന്ന മത്സരവിഭാഗത്തിലേക്ക് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട സിനിമയാണ് ‘യേഴ് കടല്‍ യേഴ് മലൈ’. ‘പേരന്‍പ്’, ‘തങ്കമീന്‍കള്‍’, ‘കട്രത് തമിഴ്’, ‘തരമണി’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദേശീയ അവാര്‍ഡ് ജേതാവായ റാം സംവിധാനം നിര്‍വഹിക്കുന്ന ഈ സിനിമ 2021 ഒക്ടോബറിലാണ് ആരംഭിച്ചത്. തമിഴ് നടന്‍ സൂരി മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തില്‍ അഞ്ജലിയാണ് നായിക.

ഛായാഗ്രഹണം: എന്‍.കെ. ഏകാംബരം, ചിത്രസംയോജനം: മതി വി.എസ്, വസ്ത്രാലങ്കാരം: ചന്ദ്രക്കാന്ത് സോനവാനെ, മേക്കപ്പ്: പട്ടണം റഷീദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഉമേഷ് ജെ. കുമാര്‍, ആക്ഷന്‍: സ്റ്റണ്ട് സില്‍വ, കൊറിയോഗ്രഫി: സാന്‍ഡി, പി.ആര്‍.ഒ: ശബരി.

Content Highlight: The glimpse video of ‘Yer Kaalad Yer Malai’ will be released on January 2