| Wednesday, 25th December 2024, 12:41 pm

ചെന്നൈ അണ്ണാ സര്‍വകലാശാല ക്യാമ്പസില്‍ പെണ്‍കുട്ടി അതിക്രൂര ബലാത്സംഗത്തിനിരയായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ചെന്നൈ അണ്ണാ സര്‍വകലാശാല ക്യാമ്പസില്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായതായി റിപ്പോര്‍ട്ട്. സീനിയറായ സുഹൃത്തിനൊപ്പം പള്ളിയില്‍ പോയി തിരിച്ചെത്തിയപ്പോഴാണ് സംഭവം.

സുഹൃത്തിനെ അജ്ഞാതരായ രണ്ട് പേര്‍ ചേര്‍ന്ന് മര്‍ദിച്ച് അവശനാക്കുകയും പെണ്‍കുട്ടിയെ സമീപത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.

സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ബലാത്സംഗത്തിനിരയായത്. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം.

വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ കോട്ടൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 64 പ്രകാരമാണ് കോട്ടൂര്‍പുരം പൊലീസ് കേസെടുത്തത്.

സര്‍വകലാശാലയുടെ കവാടത്തിന്റേതുള്‍പ്പെടെയുള്ള സി.സി.ടി.വികള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തെ തുടര്‍ന്ന് വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.

Content Highlight: The girl was brutally raped in the Anna University campus

We use cookies to give you the best possible experience. Learn more