മലയാളത്തില്‍ അധികം എക്‌സ്‌പ്ലോര്‍ ചെയ്തിട്ടില്ലാത്ത മേഖലയാണ് ആനിമേഷന്‍. എന്നാല്‍ അടുത്തിടെ പുറത്തുവന്ന മലയാളിത്തനിമയുള്ള ‘കണ്ടിട്ടുണ്ട്’ എന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആനിമേഷന്‍ ചിത്രം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇത്തരത്തില്‍ അടുത്തിടെ പുറത്ത് വന്ന ക്ലിഞ്ഞോ പ്ലിഞ്ഞോ എന്ന ഗാനത്തിന്റെ ആനിമേറ്റഷന്‍ വേര്‍ഷന്‍ മലയാളികളെ ഏറെ ചിരിപ്പിച്ചിരുന്നു.
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോമഡി പരിപാടിയില്‍ സുധീര്‍ പരവൂര്‍ എന്ന കലാകാരന്‍ ആലപിച്ച ഗാനം കാലങ്ങള്‍ക്ക് ഇപ്പുറവും മലയാളികള്‍ക്ക് ചിരി സമ്മാനിക്കുകയാണ്. രണ്ട് ആഴ്ചക്ക് മുന്‍പാണ് ദി ജിബോണിയന്‍സ് എന്ന യൂട്യൂബ് ചാനലലിലൂടെ ക്‌ളിഞ്ഞോ പ്ലിഞ്ഞോ ഗാനത്തിന്റെ വേറിട്ട ആനിമേഷന്‍ വീഡിയോ പുറത്ത് വന്നത്.
സുധീര്‍ പരവൂര്‍ ആലപിച്ച ഗാനം പോലെ തന്നെ ആനിമേഷന്‍ വീഡിയോയും വൈറലായി മാറി. ഇപ്പോഴിതാ വീഡിയോയുടെ മേക്കിങ് പുറത്ത് വിട്ടിരിക്കുകയാണ് ദി ജിബ് ഒണിയന്‍സ്. മുന്‍പും ഇത്തരത്തില്‍ പുറത്ത് വന്ന ആനിമേഷന്‍ വീഡിയോകളായ പുലിമുരുകന്‍, സുഭദ്ര, യു.ഡി.സി, ഗംഗ ഉള്‍പ്പെടെയുള്ളവ വൈറലായിരുന്നു.
നിരവധി സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെയാണ് ഇത്തരം ആനിമേഷന്‍ വീഡിയോകള്‍ തയ്യാറാക്കുന്നത്. ബ്ലെന്‍ഡര്‍ എന്ന സോഫ്റ്റ്‌വെയറാണ് പ്രധാനമായും ഇത്തരം വീഡിയോകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്.
ഗാനം ആലപിക്കാന്‍ സ്റ്റേജിലേക്ക് വരുന്ന കൂട്ടി ക്‌ളിഞ്ഞോ പ്ലിഞ്ഞോ ഗാനം ആലപിക്കുന്നതും അതിനെ വിധികര്‍ത്താക്കള്‍ മോശമാണ് എന്ന് പറയുന്നതും ‘ ഇനി മേലേല്‍ പാടരുത് എന്ന ആക്രോശവും’ തുടര്‍ന്ന് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം വലിയ ആള്‍ക്കൂട്ടത്തില്‍ ഗാനം ആലപിക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. വീഡിയോ യുടെ അവസാന ഭാഗത്ത് സുധീര്‍ തന്നെ ആലപിച്ച മറ്റൊരു ഗാനത്തിന്റെ അശ്വിന്‍ ഭാസ്‌കര്‍ റീമിക്സ് ചെയ്ത വരികളാണ് ഉപയോഗിച്ചിരിക്കുന്നത്.
മേക്കിങ് വീഡിയോയില്‍ റഫറന്‍സ് മുതല്‍ അവസാനം വീഡിയോ വരെ എങ്ങനെ വന്നു എന്നത് ഉള്‍പെടുത്തിയിട്ടുണ്ട്. വളരെ പ്രയാസകരമാണ് ഇത്തരം വീഡിയോകള്‍ നിര്‍മ്മിക്കുക എന്നത് മേക്കങ് വീഡിയോയില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കും. മേക്കിങ് വീഡിയോ കണ്ട് അഭിനന്ദനവുമായി നിരവധി ആളുകളാണ് എത്തുന്നത്.