ഹൂസ്റ്റണ്‍: ഞായറാഴ്ച രാത്രി ഹൂസ്റ്റണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ‘ഹൗഡി മോദി’ പരിപാടിയ്‌ക്കെതിരെ വലിയതോതിലുള്ള പ്രതിഷധങ്ങളാണ് അരങ്ങേറിയത്. മോദിയ്‌ക്കെതിരെ ഗോബാക്ക് മുദ്രാവാക്യമുയര്‍ത്തി #AdiosModi എന്ന ഹാഷ്ടാഗിലായിരുന്നു പ്രതിഷേധം. ഹിന്ദുക്കള്‍, സിഖുകാര്‍, മുസ്‌ലീങ്ങള്‍, ക്രിസ്ത്യാനികള്‍ എന്നിങ്ങനെ എല്ലാ മതവിഭാഗങ്ങളിലുള്ളവരും പ്രതിഷേധത്തില്‍ അണിനിരന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
‘ മാനവികതയുടെ കശാപ്പുകാരന്‍’ എന്നാണ് പ്രതിഷേധക്കാരിയായ ഒരു യുവതി മോദിയെ വിശേഷിപ്പിച്ചത്. ഹൂസ്റ്റണില്‍ എന്നല്ല അമേരിക്കയില്‍ ഒരിടത്തും മോദിയെ സ്വാഗതം ചെയ്യില്ല. മോദിയ്ക്ക് നാണം കേടേണ്ടെങ്കില്‍ ഇനി അമേരിക്കയിലേക്ക് വരരുത്.’ എന്നാണ് യുവതി പറയുന്നത്.
‘യഥാര്‍ത്ഥ ഹിന്ദുക്കള്‍ ആള്‍ക്കൂട്ട കൊലപാതകം നടത്തില്ല’ , ‘ഹിന്ദുയിസം യഥാര്‍ത്ഥമാണ്, ഹിന്ദുത്വ വ്യാജവും’ തുടങ്ങിയ മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധം.
‘മോദി, നിങ്ങള്‍ക്കൊന്നും ഒളിക്കാനാവില്ല, നിങ്ങള്‍ കൂട്ടക്കുരുതി നടത്തിയയാളാണ്.’ എന്നും മുദ്രാവാക്യങ്ങളുണ്ടായിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വെള്ളക്കാരായ തീവ്രവാദികളും ഹിന്ദു തീവ്രവാദികളും കണ്ടുമുട്ടിയ സ്ഥലമാണ് ഹൗഡി മോദി പരിപാടി നടന്ന ഇടമെന്നും മോദിയുടെ വിമര്‍ശകര്‍ വിശേഷിപ്പിക്കുന്നു.