പുതുവര്‍ഷത്തിലെ ഏറ്റവും വിചിത്രമായ ട്രെന്‍ഡായിരിക്കും ഒരാള്‍പ്പൊക്കത്തിലുള്ള ഭീമന് ബാഗ്
ഡൂള്‍ന്യൂസ് ഡെസ്ക്
Saturday, 5th January 2019, 2:56 pm
കോഴിക്കോട്: ഒരാളുടെ അത്ര വലിപ്പമുള്ള ഭീമന് ബാഗുകളാണ് പുതുവര്‍ഷത്തിലെ വിചിത്രമായൊരു ട്രെന്‍ഡ്. സീ വേവ് എഫ് എന്ന് ഹെവി ഡ്യൂട്ടി ബാഗ് ബ്രാന്റാണ് ഇത്തരമൊരു ബാഗ് പുറത്തിറക്കിയത്.
ബാക്ക്പാക്കര്‍സ് ക്ലോസ്റ്റ് എന്നാണ് ഈ ബാഗിന് പേരുിട്ടത്. ക്യാമ്പിങ്ങിന് ഒന്നിച്ച് ഒരുപാട് സാധനങ്ങള്‍ കൊണ്ടുു പോകാന്‍ പാകത്തിനാണ് ബാഗ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
Also Read:
234 ഡോളറാണ് ബാഗിന്റെ വില അതായത് 16322 ഇന്ത്യന്‍ രൂപ. ഒരാളുടെ ഉയരവും 3.5 പൗണ്ട് ഭാരവമുണ്ട് ഈ ബാഗിന്. പാഡഡ് ആണെന്നത് കൂടാതെ നടുക്കായി എക്സ്ട്രാ സ്ട്രിപ്പും സൗകര്യത്തിനായി ഒരുക്കിയിട്ടുണ്ട്
സഞ്ചാര പ്രിയരുടെ വലിയ ഡിമാന്റ് ബാഗിന് ഉണ്ടെന്ന് വില്പനക്കാര് പറയുന്നു. ബെയിജ് , ബ്ലാക്ക്, മില്ട്രി ഗ്രീന്‍ എന്നീ നിറങ്ങളിലാണ് ബാഗ് ലഭ്യമാവുക. ബെയിജ് നിറത്തിലുള്ളവ വിറ്റു തീര്‍ന്നു എന്നും കമ്പനി പറയുന്നു.