കോഴിക്കോട്: ഐസ്‌ക്രീംപാര്‍ലര്‍ പെണ്‍വാണിഭകേസ് അട്ടിമറിച്ചുവെന്ന കെ.എ റൗഫിന്റെ ആരോപണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഡൂള്‍ന്യൂസിന് ലഭിച്ചു. കോഴിക്കോട് ടൗണ്‍പോലീസ് സ്‌റ്റേഷന്‍ രജിസ്റ്റര്‍ ചെയ്ത ക്രൈം നമ്പര്‍ 59/2011 U/S 120 (B), 109, 193, 214, 465, 468 r/w 34 IPC കേസിന്റെ റിപ്പോര്‍ട്ടാണ് ഡ്യൂള്‍ന്യൂസ് ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നത്.
അന്വേഷണം സി.ബി.ഐ.ക്ക് കൈമാറണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്ച്യുതാനന്ദന്‍ ആവശ്യം ഉന്നയിക്കുന്ന പശ്ചാത്തലത്തില്‍ വന്‍ രാഷ്ട്രീയപ്രാധാന്യമാണ് 215 പേജ് വരുന്ന ഈ റിപ്പോര്‍ട്ടിന് ലഭിച്ചിരിക്കുന്നത്. 2011 ജനുവരി 28ന് കെ.എ. റഊഫ് കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ അടിസ്ഥാനത്തിലാണ് വിഷയത്തില്‍ ടൗണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഐസ്‌ക്രീം കേസില്‍നിന്ന് രക്ഷപ്പെടാനായി കുഞ്ഞാലിക്കുട്ടി തന്റെ സഹായത്തോടെ സാക്ഷികളടക്കമുള്ളവരെ പല രീതിയില്‍ സ്വാധീനിച്ചുവെന്നായിരുന്നു റഊഫ് വെളിപ്പെടുത്തിയത്.
ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് നിര്‍ണായകമായ പല രേഖകളും ഡൂള്‍ന്യൂസ് ഇതിനുമുന്‍പ് പുറത്തുവിട്ടിരുന്നു. ഭീഷണിപ്പെടുത്തി സാക്ഷികളെ മൊഴിമാറ്റാന്‍ ശ്രമിച്ചതിന്റെ രേഖകള്‍, കേസിലെ പെണ്‍കുട്ടിയുടെ ഡയറിക്കുറിപ്പുകള്‍ തുടങ്ങിയവയെല്ലാം ഇവയില്‍ ചിലതാണ്.
അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിക്കാന്‍ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന് അവകാശമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതോടെ ഐസ്‌ക്രീം പാര്‍ലര്‍ കേസ് ഒരിക്കല്‍ക്കൂടി സംസ്ഥാനരാഷ്ട്രീയത്തിലെ ചര്‍ച്ചാവിഷയമാകയാണ്. കേസ് അട്ടിമറിച്ചുവെന്ന ആരോപണത്തെ സാധൂകരിക്കുന്നതാണ് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ തെളിവുകളില്ലെന്ന് പറഞ്ഞ് ആരോപണവിധേയമായവരെ സംരക്ഷിക്കുന്ന നിലപാടാണ് അന്വേഷണസംഘത്തിന്റെത്.
റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം ആദ്യമായി.. ഡൂള്‍ ന്യൂസില്‍ വായിക്കാം..
റിപ്പോര്‍ട്ട് ഒന്‍പതു ഭാഗങ്ങളായാണ് പ്രസിദ്ധീകരിക്കുന്നത്. ഒരോ ഭാഗവും വലിയ ഫയലുകളായതിനാല്‍ അല്‍പസമയം എടുത്ത് മാത്രമേ ഡൗണ്‍ലോഡ് അകൂ. താഴെയുള്ള ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്ത ശേഷം ദയവായി അല്‍പ്പ സമയം കാത്തിരിക്കുമല്ലോ..