നിലമ്പൂര്‍: പി.വി അന്‍വറിന് ജാമ്യം അനുവദിച്ചു. നിലമ്പൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ത്ത കേസിലാണ് പി.വി അന്‍വറിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. 35,000 രൂപ കെട്ടിവെയ്കാനും ആള്‍ജാമ്യത്തിലുമാണ് പി.വി അന്‍വറിന് മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഇന്ന് തന്നെ പി.വി അന്‍വറിനെ ജയിലില്‍ നിന്ന് പുറത്തിറക്കാന്‍ ശ്രമിക്കുമെന്നും ഡി.എം.കെ പ്രവര്‍ത്തകര്‍ പറഞ്ഞു.
നിലമ്പൂരിലെ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത സംഭവത്തില്‍ ഒതായിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ച് പി.വി അന്‍വറിനെ ഇന്നലെ (ഞായറാഴ്ച) രാത്രി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഡി.വൈ.എസ്.പി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയാണ് എം.എല്‍.എയെ അറസ്റ്റ് ചെയ്തത്.
എം.എല്‍.എയ്ക്ക് പുറമെ 10 ഡി.എം.കെ പ്രവര്‍ത്തകര്‍ക്കെതിരെയും സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. കൃത്യ നിര്‍വഹണം തടയല്‍, നശിപ്പിക്കുക, പൊലീസിന് നേരെയുള്ള ആക്രമണം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
അന്‍വറിന്റെ മണ്ഡലമായ നിലമ്പൂര്‍ മാവൂരിയില്‍ വെച്ചുണ്ടായ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചതിന് പിന്നാലെയാണ് ഡി.എം.കെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ഫോറസ്റ്റ് ഓഫീസിലേക്ക് എത്തിയത്.
Content Highlight: The Forest Office beat the case; P.V. Bail for Anwar