2024 ഫെബ്രുവരി 11 ദിവസത്തില്‍ ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ നാഴികകല്ല് എഴുതിചേര്‍ത്ത ഒരു ദിവസമായിരുന്നു. ടി-20യില്‍ ആദ്യമായാണ് ഒരു ദിവസം തന്നെ വുമണ്‍സ് ക്രിക്കറ്റിലും, മെന്‍സ് ക്രിക്കറ്റിലും നാല് സെഞ്ച്വറികള്‍ പിറക്കുന്നത്.
ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ് വെല്‍, സിംഗപ്പൂര്‍ താരം അരിത ദത്ത, യു.എ.ഇ താരം ഇഷ ഒസ, ഹോങ്കോങ് താരം മാരിക്കോ ഹില്‍ എന്നിവരാണ് സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തിയത്. ക്രിക്കറ്റിൽ ആദ്യമായാണ് ഒറ്റ ദിവസം തന്നെ നാട് വ്യത്യസ്ത ടീമുകള്‍ക്ക് വേണ്ടി നാല് വ്യത്യസ്ത താരങ്ങള്‍ സെഞ്ച്വറി നേടുന്നത്.
ജപ്പാനെതിരെ സിംഗപ്പൂരിന് വേണ്ടി അരിത ദത്ത സെഞ്ച്വറി നേടിയത്. 63 പന്തില്‍ 122 റണ്‍സ് നേടിക്കൊണ്ടായിരുന്നു ദത്തയുടെ തകര്‍പ്പന്‍ പ്രകടനം. 15 ഫോറുകളും ഏഴ് സിക്സറുകളുമാണ് അരിതയുടെ ബാറ്റില്‍ നിന്നും പിറന്നത്. 193.65 സ്ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്.
Aritra Dutta delivers a sensational performance for Team Singapore, smashing 122 runs off just 63 balls, marking a remarkable milestone in the team’s journey to victory.#ACCMensChallengerCup#ACCpic.twitter.com/9NjjxD5Hye
മാലിദീപ്‌സിനെതിരെയായിരുന്നു ഹോങ്കോങ് താരം മരിക്കോ ഹില്ലിന്റെ സെഞ്ച്വറി പിറന്നത്. 65 പന്തില്‍ 100 റണ്‍സാണ് മരിക്കോ നേടിയത്. 12 ഫോറുകളും ഒരു സിക്‌സുമാണ് മരിക്കോയുടെ ബാറ്റില്‍ നിന്നും പിറന്നത്.
ഒമാനെതിരെയുള്ള മത്സരത്തിലാണ് യു.എ.ഇ താരം ഇഷ ഒസയുടെ സെഞ്ച്വറി പിറന്നത്. 69 പുറത്താവാതെ 114 റണ്‍സ് നേടി ഉണ്ടായിരുന്നു താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. 14 ഫോറുകളും രണ്ട് സിക്‌സുമാണ് യു.എ.ഇ താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
Content Highlight: The first time 4 T20I hundreds were scored on the same day