| Saturday, 15th October 2022, 6:27 pm

ഇത് പഞ്ചാബ് കുത്ത്; മോഹന്‍ലാലിന്റെ തകര്‍പ്പന്‍ ഡാന്‍സുമായി മോണ്‍സ്റ്ററിലെ ആദ്യഗാനം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാല്‍ നായകനാവുന്ന മോണ്‍സ്റ്ററിലെ ആദ്യഗാനം പുറത്ത്. ഗൂം ഗൂം എന്ന് തുടങ്ങുന്ന പാട്ട് പഞ്ചാബ് മലയാളം മിക്‌സായിട്ടാണ് ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാലിന്റെ കിടിലന്‍ ഡാന്‍സ് മൂവ്‌സ് ഉള്ള പാട്ടില്‍ ഹണി റോസ്, സുദേവ് നായര്‍ എന്നിവരുമെത്തുന്നുണ്ട്.

ഹരി നാരായണന്‍, തനിഷ്‌ക നബാര്‍ എന്നിവരുടെ വരികള്‍ക്ക് ദീപക് ദേവാണ് ഈണം നല്‍കിയിരിക്കുന്നത്. മലയാളം ഭാഗങ്ങള്‍ പാടിയത് പ്രകാശ് ബാബുവും ഹിന്ദി വരികള്‍ പാടിയത് അലി ഖുലി മിര്‍സയുമാണ്.

ചിത്രത്തില്‍ ലക്കി സിങ് എന്ന കഥാപാത്രമായി ആണ് മോഹന്‍ലാല്‍ എത്തുന്നത്. രണ്ട് ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുക. ഒക്ടോബര്‍ 21നാണ് ചിത്രത്തിന്റെ റിലീസ്. പുലിമുരുകന് ശേഷം മോഹന്‍ലാലും വൈശാഖും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍.

പഞ്ചാബി പശ്ചാത്തലത്തില്‍ വൈശാഖ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് മോണ്‍സ്റ്റര്‍. നേരത്തെ ഉണ്ണി മുകുന്ദന്‍ കുഞ്ചാക്കോ ബോബന്‍ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി മല്ലു സിങ് എന്ന സിനിമ വൈശാഖ് സംവിധാനം ചെയ്തിരുന്നു.

മോണ്‍സ്റ്ററിന്റെ തിരക്കഥയെഴുതുന്നത് ‘പുലിമുരുകന്റെ’ രചയിതാവായ ഉദയ് കൃഷ്ണ തന്നെയാണ്. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ദീപക് ദേവാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ആക്ഷന് കൂടുതല്‍ പ്രധാന്യമുള്ള ചിത്രത്തില്‍ സ്റ്റണ്ട് സില്‍വയാണ് സംഘട്ടനം ഒരുക്കുന്നത്.

Content Highlight: The first song of Mohanlal starrer Monster is out

Latest Stories

We use cookies to give you the best possible experience. Learn more