| Thursday, 24th August 2023, 4:36 pm

മോഹന്‍ലാല്‍ ചിത്രം 'വൃഷഭ'; ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാല്‍ ചിത്രം വൃഷഭയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. മൈസൂരില്‍ ആയിരുന്നു ചിത്രത്തിന്റെ ഷെഡ്യൂള്‍ പൂര്‍ത്തിയായത്. 2023 ജൂലൈ 22നാണ് ചിത്രം ആരംഭിച്ചത്. റോഷന്‍ മേക്ക, സഹ്റ എസ്. ഖാന്‍, ഷനായ കപൂര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തില്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായി നിക്ക് തുര്‍ലോ എത്തിയതിന് ശേഷം ആക്ഷന്‍ സംവിധായകനായി പീറ്റര്‍ ഹെയ്ന്‍ കൂടി എത്തുന്നതോടെ ചിത്രം വലിയ സ്‌കെയിലിലേക്ക് നീങ്ങുകയാണ്. ബാഹുബലി, പുലിമുരുകന്‍, ശിവാജി, ഗജിനി, എന്തിരന്‍, പുഷ്പ തുടങ്ങിയ ബ്രഹ്‌മാണ്ഡ ചിത്രങ്ങളിലെല്ലാം പീറ്റര്‍ ഹെയ്‌ന്റെ സാന്നിധ്യം പ്രകടമായിരുന്നു.

സംവിധായകന്‍ നന്ദ കിഷോറിന്റെ വാക്കുകള്‍ ഇങ്ങനെ ‘മൈസൂരില്‍ സമാപിച്ച ഞങ്ങളുടെ ആദ്യ ഷെഡ്യുളില്‍ നിന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ നേടാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഞങ്ങളുടെ ടൈറ്റ് ഷൂട്ടിങ് ഷെഡ്യുളിന്റെ ദൈനംദിന ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ രാവും പകലും കഠിനാധ്വാനം ചെയ്ത എന്റെ മുഴുവന്‍ പ്രൊഡക്ഷന്‍ ടീമിനും നന്ദി പറയുന്നു.

പുലിമുരുകന് ശേഷം മോഹന്‍ലാലും പീറ്റര്‍ ഹെയ്‌നും വീണ്ടുമൊന്നിക്കുന്നതാണ് ഹൈലൈറ്റ്. വൃഷഭയ്ക്കായി ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ആക്ഷന്‍ സീക്വന്‍സുകളില്‍ ഒന്ന് ഇരുവരും നടത്തിയെടുക്കുകയും ചെയ്തു.

മലയാളം, തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസിനെത്തും. 2024ല്‍ 4500ഓളം സ്‌ക്രീനുകളില്‍ മലയാളം, തെലുഗ്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസിനെത്തും.

എ.വി.എസ്. സ്റ്റുഡിയോസിന്റെ ബാനറില്‍ അഭിഷേക് വ്യാസ്, ഫസ്റ്റ് സ്റ്റെപ് മൂവീസിന്റെ ബാനറില്‍ വിശാല്‍ ഗുര്‍നാനി, ജൂറി പരേഖ് മെഹ്ത, ശ്യാം സുന്ദര്‍, ബാലാജി ടെലിഫിലിംസിന്റെ ബാനറില്‍ ഏക്ത കപൂര്‍, ശോഭ കപൂര്‍, കണക്ട് മീഡിയയുടെ ബാനറില്‍ വരുണ്‍ മാതുര്‍ എന്നിവര്‍ ചിത്രം നിര്‍മിക്കുന്നു. പി.ആര്‍.ഒ. – ശബരി

Content Highlight: The first schedule of Mohanlal film Vrishabha has been completed

Latest Stories

We use cookies to give you the best possible experience. Learn more