ജയിക്കുന്നത് ഈ സ്പിന്നറായിരിക്കും; സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ രാജസ്ഥാന് മുന്‍തൂക്കം
IPL
ജയിക്കുന്നത് ഈ സ്പിന്നറായിരിക്കും; സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ രാജസ്ഥാന് മുന്‍തൂക്കം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 24th May 2022, 7:36 pm

ഐ.പി.എല്ലിന്റെ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് തുടക്കമായിരിക്കുകയാണ്. ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സും രാജസ്ഥാന്‍ റോയല്‍സുമാണ് ഏറ്റമുട്ടുന്നത്.

ക്ലാഷ് ഓഫ് ടൈറ്റന്‍സ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മത്സരമാണിത്. സമസ്തമേഖലയിലും തുല്യ ആധിപത്യം പുലര്‍ത്തുന്ന ടീമാണ് രാജസ്ഥാനും ഗുജറാത്തും.

സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ സ്പിന്നര്‍മാരുടെ പോരാട്ടത്തിനാണ് ഐ.പി.എല്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. രാജസ്ഥാന്‍ റോയല്‍സിന്റെ ഇടിവെട്ട് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലും ടൈറ്റന്‍സിന്റെ ടൈറ്റന്‍ റാഷിദ് ഖാനും തമ്മിലുള്ള പോരാട്ടമായാണ് ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കാന്‍ പോവുന്നത്.

ഇക്കാര്യത്തില്‍ രാജസ്ഥാന്‍ ഗുജറാത്തിനെ കവച്ചുവെക്കുന്നുണ്ട്. ആര്‍. അശ്വിന്‍ കൂടി രാജസ്ഥാന്‍ നിരയിലെത്തുമ്പോള്‍ റോയല്‍സിന്റെ ബൗളിംഗ് നിര ഒരിക്കല്‍ കൂടി ഗുജറാത്ത് ബാറ്റര്‍മാരെ പരീക്ഷിക്കാനിറങ്ങുമെന്നുറപ്പാണ്.

മഴ കാരണം കളി നടക്കുമോ എന്നുപോലും കരുതിയിടത്തുനിന്നാണ് മത്സരം ആരംഭിച്ചിരിക്കുന്നത്. എപ്പോഴത്തേയും പോലെ ടോസ് നഷ്ടപ്പെട്ട് രാജസ്ഥാന്‍ ബാറ്റിംഗിനിറങ്ങിയിരിക്കുകയാണ്.

 


സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍. 155 റണ്‍സാണ് ആവറേജ് സ്‌കോര്‍.

ഗുജറാത്തിന്റെ ബാറ്റര്‍മാര്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ഗുജറാത്തിന്റെ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ (335), വൃദ്ധിമാന്‍ സാഹ (279) എന്നിവര്‍ ആ പിച്ചിലെ റണ്‍വേട്ടക്കാരില്‍ പ്രധാനികളാണ്.

അതേസമയം, ബാറ്റര്‍മാരെ കറക്കി വീഴ്ത്തുന്നതില്‍ ബൗളര്‍മാരും മികവ് കാണിക്കുന്നുണ്ട്. രാജസ്ഥാന്റെ ആര്‍. അശ്വിന്‍ ഈഡന്‍ ഗാര്‍ഡന്‍സിലെ പ്രധാന വിക്കറ്റ് വേട്ടക്കാരില്‍ ഒരാളാണ്.

 

Content Highlight: The first play-off match in the IPL on a pitch supporting spinners