തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാര്‍ ഇന്ന് രാജി സമര്‍പ്പിക്കും. രാവിലെ തലസ്ഥാനത്ത് എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഉച്ചയ്ക്ക് ശേഷം ഗവര്‍ണ്ണറെ കണ്ട് രാജി സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. എല്‍.ഡി.എഫിലെ എം.എല്‍.എമാരുടെ ഭൂരിപക്ഷം തെളിയിക്കാനുള്ള കത്ത് അടുത്ത ദിവസം തന്നെ ഗവര്‍ണ്ണര്‍ണര്‍ക്ക് സമര്‍പ്പിക്കും.
കേരള രാഷ്ട്രീയ ചരിത്രം മാറ്റിമറിച്ചാണ് പിണറായിയുടെ നേതൃത്വത്തില്‍ ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തുന്നത്.
ആദ്യമായി തുടര്‍ഭരണത്തിലൂടെ സംസ്ഥാനത്ത് അധികാരത്തിലെത്തുന്ന സര്‍ക്കാരാണ് ഇനി വരാന്‍ പോകുന്നത്. 99 സീറ്റുകള്‍ നേടിയാണ് എല്‍.ഡി.എഫ് ചരിത്ര വിജയം നേടുന്നത്. പിടിച്ചെടുക്കുമെന്ന് പറഞ്ഞ സീറ്റുകള്‍ പിടിച്ചടക്കിയും പൂട്ടുമെന്ന് പറഞ്ഞ അക്കൗണ്ട് പൂട്ടിയുമാണ് ഇടതിന്റെ വിജയക്കുതിപ്പ്.
യു.ഡി.എഫിന് 41 സീറ്റുകളും ലഭിച്ചു. ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എക്ക് നിലവിലുണ്ടായിരുന്ന ഒരു സീറ്റും നഷ്ടപ്പെട്ട് സംപൂജ്യരായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights : The first Pinarayi government will resign today