| Friday, 6th October 2023, 5:52 pm

നസ്‌ലെൻ നായകനാകുന്ന 'ഐ ആം കാതലൻ'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഐ ആം കാതലൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.

ഡോ. പോൾസ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ഡോ. പോൾ വർഗീസ്, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ടിനു തോമസാണ് സഹ നിർമാതാവ്. മാർകെറ്റിങ്ങും ഡിസ്ട്രിബ്യുഷനും ഡ്രീം ബിഗ് ഫിലൻസാണ്.


ചിത്രത്തില്‍ ദിലീഷ് പോത്തന്‍, ടി.ജി. രവി, ലിജോ മോള്‍, സജിന്‍ ചെറുകയില്‍, വിനീത് വാസുദേവന്‍, വിനീത് വിശ്വം, കവിത, ഐശ്വര്യ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സിനിമാതാരം കൂടിയായ സജിന്‍ ചെറുകയിലാണ്. സജിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന രണ്ടാം ചിത്രമാണ് ഐ ആം കാതലന്‍.

നേരത്തെ കുഞ്ചാക്കോ ബോബന്‍ നായകനായ അള്ള് രാമേന്ദ്രന്‍ എന്ന സിനിമക്ക് സജിനും ഗിരീഷും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയത്. സ്‌ക്രിപ്റ്റ് – സജിൻ ചെറുകയിൽ, ഛായാഗ്രഹണം – ശരൻ വേലായുധൻ, എഡിറ്റർ – ആകാശ് ജോസഫ് വർഗീസ്, മ്യുസിക്ക് – സിദ്ധാർത്ഥ പ്രദീപ്, ആർട്ട് – വിവേക് കളത്തിൽ, വസ്ത്രാലങ്കാരം – ധന്യ ബാലകൃഷ്ണൻ , മേക്കപ്പ് – സിനൂപ് രാജ്, ലിറിക്‌സ് – സുഹൈൽ കോയ, പ്രൊഡക്ഷൻ കൻട്രോളർ – മനോജ് പൂങ്കുന്നം, പി.ആർ.ഒ – ശബരി.

Content Highlight: The first look poster of I Am Kathalan is out

We use cookies to give you the best possible experience. Learn more