| Thursday, 13th October 2022, 11:46 am

അഹാനയ്ക്ക് ദുല്‍ഖറിന്റെ ബെര്‍ത്ത്‌ഡേ ഗിഫ്റ്റ്; വേഫെറര്‍ നിര്‍മിക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഹാന കൃഷ്ണ, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന അടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. അഹാനയുടെ ജന്മദിനമായി ഇന്ന് ആശംസകള്‍ നേര്‍ന്നാണ് ദുല്‍ഖര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചത്.

‘അഹാനയക്ക് ജന്മദിനാശംസകള്‍. എന്റെയും വേഫെറര്‍ ഫിലിംസിന്റെയും ഭാഗത്ത് നിന്നും ഒരു ചെറിയ സമ്മാനം. അടിയില്‍ നീ ഗീതികയെ ജീവസുറ്റതാക്കി. പ്രേക്ഷകരുടെ മുന്നിലേക്ക് ഈ ചിത്രം എത്തുന്നതിനായി ഇനിയും കാത്തിരിക്കാന്‍ വയ്യ. മനോഹരമായ ഒരു വര്‍ഷം ആശംസിക്കുന്നു,’ എന്നാണ് പോസ്റ്റര്‍ പങ്കുവെച്ച് ദുല്‍ഖര്‍ കുറിച്ചത്.

വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനാണ് ചിത്രം നിര്‍മിക്കുന്നത്. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങള്‍ ഒരുക്കിയ പ്രശോഭ് വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ.

96ന് സംഗീതം ഒരുക്കിയ ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. സുഡാനി ഫ്രം നൈജീരിയ ഫെയിം നൗഫലാണ് എഡിറ്റിങ് നടത്തിയിരിക്കുന്നത്.

ഫായിസ് സിദ്ധിഖാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് 50 ദിവസങ്ങള്‍ കൊണ്ട് ആലുവയിലും പരിസര പ്രദേശങ്ങളിലുമായിട്ടാണ് അടിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

Content Highlight: The first look poster of Adi starring Ahana Krishna and Shine Tom Chacko is out

Latest Stories

We use cookies to give you the best possible experience. Learn more