ഇത് ഖദര്‍ ധരിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയല്ല; സൂപ്പര്‍ മാസായി ചിരഞ്ജീവി; ഗോഡ്ഫാദര്‍ ഫസ്റ്റ് ലുക്ക്
Film News
ഇത് ഖദര്‍ ധരിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയല്ല; സൂപ്പര്‍ മാസായി ചിരഞ്ജീവി; ഗോഡ്ഫാദര്‍ ഫസ്റ്റ് ലുക്ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 4th July 2022, 6:17 pm

ചിരഞ്ജീവി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗോഡ്ഫാദറിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു. മോഹന്‍ലാല്‍ നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്കാണിത്. കറുത്ത വിന്റേജ് ബെന്‍സില്‍ വന്നിറങ്ങുന്ന നായകനെയാണ് വീഡിയോയില്‍ കാണിക്കുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളിയില്‍ നിന്നും വ്യത്യസ്തമായ ഖദര്‍ ഷര്‍ട്ടിനും വെള്ള മുണ്ടിനും പകരം കറുത്ത ജൂബ്ബയാണ് ഗോഡ്ഫാദറിലെ നായകന്റെ വേഷം.

മോഹന്‍ രാജ സംവിധാനം ചെയ്യുന്ന ചിത്രം കൊണിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രമായി നയന്‍താരയാണ് ഗോഡ്ഫാദറില്‍ എത്തുന്നത്. എസ്. എസ്. തമന്‍ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

 

സത്യദേവ് കാഞ്ചരണ, ഗംഗവ്വ, പൂരി ജഗനാഥ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോഡ്ഫാദറില്‍ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാന്‍ അതിഥി വേഷത്തിലെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇരുവരും ഒന്നിച്ചൊരു ഡാന്‍സ് നമ്പറും ചിത്രത്തില്‍ ചെയ്തേക്കും.

ചിരഞ്ജീവിയും സംവിധായകന്‍ മോഹന്‍ രാജയും കൊറിയോഗ്രാഫര്‍ പ്രഭുദേവയും ഒന്നിച്ച് നില്‍ക്കുന്ന ചിത്രം സംഗീത സംവിധായകന്‍ എസ്. എസ്. തമന്‍ ട്വീറ്റ് ചെയ്തിരുന്നു.

Content Highlight: The first look of Chiranjeevi-starrer The Godfather has been released