ഡാര്‍വിന്‍ കുര്യാക്കോസിന്റെ സംവിധാനത്തില്‍, തിയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസും ജിനു വി. എബ്രാഹാമും ചേര്‍ന്ന് നിര്‍മിക്കുന്ന ടൊവിനോ ത്രില്ലര്‍ ചിത്രം ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ ഫസ്സ് ഗ്ലാന്‍സ് നാളെ വൈകുന്നേരം ആറ് മണിക്ക് പുറത്തിറങ്ങും. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ തീയേറ്റര്‍ ഓഫ് ഡ്രീംസാണ് നിര്‍വഹിക്കുന്നത്.
ടൊവിനോയോടൊപ്പം സിദ്ദിഖ്, ഹരിശ്രീ അശോകന്‍, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, രാഹുല്‍ രാജഗോപാല്‍, ഇന്ദ്രന്‍സ്, സിദ്ദിഖ്, ഷമ്മി തിലകന്‍, കോട്ടയം നസീര്‍, മധുപാല്‍, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശന്‍, സാദിഖ്, ബാബുരാജ്, അര്‍ത്ഥന ബിനു, രമ്യ സുവി, ശരണ്യ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വമ്പന്‍ ബജറ്റിലൊരുങ്ങുന്ന ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ ടൊവിനോയുടെ കരിയറിലെ തന്നെ വലിയ പ്രൊജക്റ്റുകളിലൊന്നാണ്. ദക്ഷിണേന്ത്യയിലെ മികച്ച സംഗീത സംവിധായകരിലൊരാളായ സന്തോഷ് നാരായണന്‍ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്ന ആദ്യ മലയാള ചിത്രം എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. ജോണി ആന്റണി, ജിനു വി. ഏബ്രഹാം എന്നിവരുടെ സഹ സംവിധായകനായി പ്രവര്‍ത്തിച്ച ശേഷമാണ് ഡാര്‍വിന്‍ കുര്യാക്കോസ് സ്വതന്ത്ര സംവിധാനത്തിലേക്കെത്തുന്നത്.
View this post on Instagram
മാര്‍ച്ച് ആറിന് ഷൂട്ടിങ് ആരംഭിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ജിനു വി. എബ്രാഹാമാണ് എഴുതുന്നത്. എഴുപതോളം മികച്ച താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ പുതുമുഖ നായികമാരും അഭിനയിക്കുന്നുണ്ട്. പതിവ് ഇന്‍വെസ്റ്റിഗേഷന്‍ ഫോര്‍മുലയില്‍ നിന്ന് മാറി, അന്വേഷകരുടെ കഥയാണ് സിനിമ സംസാരിക്കുന്നത്. ‘തങ്ക’ത്തിന് ശേഷം ഗൗതം ശങ്കര്‍ ചായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് ‘അന്വേഷിപ്പിന്‍ കണ്ടെത്തും’.
എഡിറ്റിങ്- സൈജു ശ്രീധര്‍, കലാ സംവിധാനം-ദിലീപ് നാഥ്, കോസ്റ്റ്യൂംസ്- സമീറ സനീഷ്,
മേക്കപ്പ്-സജി കാട്ടാക്കട, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സഞ്ജു ജെ, പി.ആര്‍.ഒ: ശബരി
Content Highlight: The first look of ‘Anveshipin kandethum’ will be released tomorrow at 6 PM