മുംബൈ: തൃശൂര്‍ ചേര്‍പ്പിലെ സദാചാര കൊലപാതക കേസിലെ ഒന്നാം പ്രതി രാഹുല്‍ മുംബൈയില്‍ അറസ്റ്റില്‍. ഗള്‍ഫില്‍ നിന്ന് മുംബൈയില്‍ വിമാനമിറങ്ങിയ ഉടനെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു.
ചേര്‍പ്പിലെ സ്വകാര്യ ബസ് ഡ്രൈവര്‍ സഹാറിനെ മര്‍ദിക്കാന്‍ പദ്ധതിയിട്ടത് ചേര്‍പ്പ് സ്വദേശിയാണ് രാഹുലാണെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. രാഹുല്‍ നേരത്തെ വിദേശത്തേക്ക് കടന്നിരുന്നു.
തുടര്‍ന്ന് പൊലീസിന്റെ നിരന്തര സമ്മര്‍ദത്തിനൊടുവിലാണ് ഇയാള്‍ വിദേശത്ത് നിന്ന് മടങ്ങിയത്. രാഹുലിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. കേസില്‍ ഒമ്പത് പ്രതികള്‍ നേരത്തെ പിടിയിലായിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 18നായിരുന്നു സ്വകാര്യ ബസ് ഡ്രൈവര്‍ സഹറിന് മര്‍ദനമേറ്റത്. ചേര്‍പ്പ് തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപത്തുള്ള വീട്ടിലേക്ക് തന്റെ വനിതാ സുഹൃത്തിനെ കാണാനെത്തിയപ്പോഴാണ് സഹറിനെ ആറംഗ സംഘം മര്‍ദിച്ചത്. പിന്നാലെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സഹര്‍. ഇതിനിടയിലാണ് സഹര്‍ കൊല്ലപ്പെട്ടത്. സഹറിനെ മര്‍ദിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
Content Highlight: The first accused in the Thrissur Cherp moral killing case, was arrested in Mumbai