ഗോവ: രാജ്യവിരുദ്ധമാണെന്ന കാരണത്താൽ നാൽപ്പത്തിയൊമ്പതാമത് ഗോവ ചലച്ചിത്രമേളയിൽ നിന്നും ഒരു ചിത്രവും ഒഴിവാക്കിയിട്ടില്ലെന്നു ചലച്ചിത്രമേള ജൂറി അംഗങ്ങൾ. ജൂറി ചെയർമാനായ രാഹുൽ രവൈൽ, ജൂറി അംഗങ്ങളായ മേജർ രവി, കെ.ജി. സുരേഷ്, വിനോദ് ഗണത്ര, എന്നിവരാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. ഇന്ത്യയെ തെറ്റായ രീതിയിൽ ചിത്രീകരിച്ചിട്ടുള്ള ഏതാനും ചിത്രങ്ങളെ ചലച്ചിത്രമേളയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന ജൂറിയംഗം ഉജ്ജ്വല ചാറ്റർജിയുടെ പ്രസ്താവന സംബന്ധിച്ചിട്ടുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇവർ.
Also Read മഹാസഖ്യം അവരെ പരിഭ്രാന്തരാക്കി; അസംബ്ലി പിരിച്ചുവിട്ട നടപടിക്കെതിരെ മെഹ്ബൂബ മുഫ്തി
മേളക്കായുള്ള ചിത്രങ്ങൾ തിരഞ്ഞെടുക്കുന്ന യോഗത്തിൽവെച്ച് ആരാണ് രാജ്യവിരുദ്ധം എന്ന പദം ഉപയോഗിച്ചതെന്ന് തനിക്കറിയില്ല എന്നായിരുന്നു ജൂറിയംഗം രാഹുൽ രവൈലിന്റെ പ്രതികരണം. അടച്ചിട്ട മുറിയിലായിരുന്നു ജൂറിയുടെ യോഗങ്ങളെല്ലാം നടന്നത്. ചർച്ചയിൽ പറഞ്ഞ കാര്യങ്ങൾ ആരും പുറത്ത് പറയില്ല എന്ന് എല്ലാവരും സമ്മതിച്ചിരുന്നു. ഉജ്ജ്വൽ ചാറ്റർജി അങ്ങനെ പറയാൻ ഇടയില്ല. അദ്ദേഹത്തിന്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചതാകാനാണ് സാധ്യത.
മേളയിൽ രാജ്യവിരുദ്ധം എന്ന് വിളിക്കാൻ മാത്രം ഒരു ചിത്രതവും ഉണ്ടായിരുന്നില്ല എന്ന് ജൂറി അംഗം കെ.ജി. സുരേഷ് പറഞ്ഞു. ആകെ 22 ചിത്രങ്ങൾ ജൂറി തിരഞ്ഞെടുത്തു.190 ഒഴിവാക്കി എന്നുള്ളത് സത്യമാണ്. എന്നാൽ രാജ്യവിരുദ്ധമായത് കൊണ്ടാണ് ചിത്രങ്ങൾ ഒഴിവാക്കിയതെന്ന് പറയാനാവില്ല. ജൂറി അംഗം മേജർ രവി പറഞ്ഞു..ജൂറി അംഗം കെ.ജി. സുരേഷ് പറഞ്ഞു. ആകെ 22 ചിത്രങ്ങൾ ജൂറി തിരഞ്ഞെടുത്തു. 190 ഒഴിവാക്കി എന്നുള്ളത് സത്യമാണ്. എന്നാൽ രാജ്യവിരുദ്ധമായത് കൊണ്ടാണ് ചിത്രങ്ങൾ ഒഴിവാക്കിയതെന്ന് പറയാനാവില്ല. ജൂറി അംഗം മേജർ രവി പറഞ്ഞു.