| Tuesday, 14th January 2020, 3:04 pm

എറിഞ്ഞുകിട്ടുന്ന ആനുകൂല്യങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നവരാണ് സിനിമാക്കാര്‍; ആവശ്യമുള്ളപ്പോള്‍ ശബ്ദിക്കില്ലെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: എറിഞ്ഞുകിട്ടുന്ന ആനുകൂല്യങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നവരാണ് സിനിമാക്കാരെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സിനിമാക്കാരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും ആവശ്യമുള്ളപ്പോള്‍ സിനിമാ പ്രവര്‍ത്തകരും വ്യവസായികളും ശബ്ദിക്കില്ലെന്നും അടൂര്‍ പറഞ്ഞു.

പൊന്നാനിയില്‍ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ  ഭേദഗതി നിയമത്തിനെതിരെ പ്രതികരിക്കാത്ത സിനിമാക്കാരെ കുറിച്ചായിരുന്നു അടൂരിന്റെ പ്രതികരണം.

സിനിമ അടക്കമുള്ള ആവിഷ്‌കാരങ്ങളെ ഭയപ്പെടുത്തി നിയന്ത്രിക്കുകയാണ് ഭരണകൂടം. അധികാരത്തിന്റെ പരസ്യങ്ങള്‍ കാണിക്കാന്‍ മാത്രം ഉള്ളതായി സിനിമ മാറിയെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആനുകൂല്യങ്ങളുടെ പിറകെ പോകുന്ന സിനിമക്കാരുണ്ട്. അധികാരത്തിന് പാദസേവ ചെയ്യേണ്ട ഗതികേടും സിനിമയിലുണ്ട്. സിനിമാ പ്രവര്‍ത്തകര്‍ക്ക് പ്രതികരിക്കാന്‍ പലപ്പോഴും ഭയമാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സിനിമാ പ്രവര്‍ത്തകരുടെ കാര്യമായ പ്രതികരണം പ്രതീക്ഷിക്കേണ്ടതില്ലെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

നേരത്തെ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി മലയാളത്തില്‍ നിന്ന് പൃഥ്വിരാജ്, റിമ കല്ലിങ്കല്‍, പാര്‍വതി, ടൊവിനോ തോമസ് അമല പോള്‍ തുടങ്ങി നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNews Video

We use cookies to give you the best possible experience. Learn more