| Thursday, 26th October 2023, 10:29 pm

ഈ പ്രതികരണമല്ല പ്രതീക്ഷിച്ചത്, സിനിമ ലാഗാണെന്നും കഥാപാത്രങ്ങള്‍ ദുബലമാണെന്നും പരാതി കേട്ടു: ലിയോ നിര്‍മാതാവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലിയോക്ക് സമ്മിശ്ര പ്രതികരണം പ്രതീക്ഷിച്ചില്ലെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് ലളിത് കുമാര്‍. ചിത്രത്തിന് ലാഗുണ്ടെന്നും ദുര്‍ബലമായി എഴുതപ്പെട്ട കഥാപാത്രങ്ങള്‍ ചിത്രത്തിന് തിരിച്ചടിയായതെന്നും ചിലര്‍ പരാതി പറഞ്ഞതായി ലളിത് കുമാര്‍ പറഞ്ഞു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങള്‍ ഇത് പ്രതീക്ഷിച്ചതേയില്ല. സെക്കന്റ് ഹാഫിലെ പത്ത് മിനിട്ടില്‍ ഭയങ്കര ലാഗാണെന്ന് പ്രേക്ഷകര്‍ പറഞ്ഞതായി കേട്ടിരുന്നു. എന്നാല്‍ ഒരു സിനിമ എന്ന നിലയില്‍ അവസാന നാല്‍പത് മിനിട്ടിലാണ് ലിയോയുടെ നിലനില്‍പ്.

വില്ലന്മാരും നായികയും ഉള്‍പ്പെടെയുള്ള ദുര്‍ബലമായി എഴുതപ്പെട്ട കഥാപാത്രങ്ങളാണ് ചിത്രത്തിന് തിരിച്ചടിയായതെന്നും ചിലര്‍ പരാതി പറഞ്ഞു. നരേഷനിലെ ലൂപ്ഹോള്‍സൊക്കെ ക്ഷമിച്ച് മികച്ച ആക്ഷന്‍ സീക്വന്‍സുകളും വിഷ്വല്‍ സ്റ്റൈലും വിജയ്‌യുടെ കമ്മിറ്റഡ് പെര്‍ഫോമന്‍സും ആസ്വദിച്ചപ്പോള്‍ ചിലര്‍ ലോകേഷിന്റെ ഒരു പിഴവും ക്ഷമിക്കാന്‍ തയാറായില്ല,’ ലളിത് കുമാര്‍ പറഞ്ഞു.

എന്നാല്‍ സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും ബോക്‌സോഫീസില്‍ വലിയ ഹിറ്റായി മാറുകയാണ് ലിയോ.
ലിയോ ഏഴു ദിവസം കൊണ്ട് 461 കോടി രൂപയാണ് ലോകമെമ്പാടും നിന്നും സ്വന്തമാക്കിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. സിനിമയുടെ നിര്‍മാതാക്കള്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. ഒരു തമിഴ് സിനിമക്ക് കിട്ടാവുന്ന റെക്കോഡ് നേട്ടമാണ് ലിയോയുടേത് എന്നാണ് നിര്‍മാതക്കള്‍ തന്നെ പറയുന്നത്.

കഴിഞ്ഞ 19നാണ് ചിത്രം റിലീസ് ചെയ്തത്. അര്‍ജുന്‍ സര്‍ജ, സഞ്ജയ് ദത്ത്, മഡോണ സെബാസ്റ്റ്യന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, തൃഷ, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്.

Content Highlight: The film’s producer Lalit Kumar says that he did not expect a mixed response to Leo

We use cookies to give you the best possible experience. Learn more