| Monday, 27th February 2023, 11:30 pm

യൂത്തിന്റെ പള്‍സറിഞ്ഞ് ചെയ്ത സിനിമയാണ്, അതിലുപയോഗിച്ച ടെക്‌നോളജി എന്റെ കരിയറില്‍ ഇതുവരെ ചെയ്തിട്ടില്ല: ആദിപുരുഷ് എഡിറ്റര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രഭാസ് ചിത്രം ആദിപുരുഷിന്റെ ടീസറിനെതിരെ വന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി ചിത്രത്തിന്റെ എഡിറ്റര്‍ ആശിഷ് മാത്രെ. ടീസര്‍ വന്നതിന് ശേഷം ഉയര്‍ന്ന് വിമര്‍ശനങ്ങള്‍ കണ്ട് തങ്ങള്‍ ഞെട്ടിയെന്നും 3ഡിയില്‍ കാണാത്തത് കൊണ്ടാവും പ്രേക്ഷകര്‍ ഇത്തരം അഭിപ്രായങ്ങള്‍ പറഞ്ഞതെന്നും ആശിഷ് പറഞ്ഞു. എന്നാല്‍ വിമര്‍ശനങ്ങള്‍ കണ്ട് ചിത്രത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും മാറ്റാന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ആശിഷ് ഇ ടൈംസിനോട് പറഞ്ഞു.

‘ടീസര്‍ വന്നതിന് പിന്നാലെയുള്ള അഭിപ്രായങ്ങള്‍ കണ്ട് ഞങ്ങള്‍ ഞെട്ടി. പ്രേക്ഷകര്‍ ടീസര്‍ 3ഡിയില്‍ കാണാത്തത് കൊണ്ടാവാം ഇങ്ങനെയുള്ള അഭിപ്രായങ്ങള്‍ പറഞ്ഞത്. വിമര്‍ശനങ്ങള്‍ വന്നതിന് ശേഷം ആദിപുരുഷില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. നേരത്തെ പ്ലാന്‍ ചെയ്തതുപോലെ തന്നെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എവിടെ നിന്നും ഈ സിനിമ തുടങ്ങിയോ അതേ വഴിയിലൂടെ തന്നെയാണ് ഞങ്ങള്‍ സഞ്ചരിക്കുന്നത്. കാരണം തിരുത്തപ്പെടേണ്ട ഒരു തെറ്റും ഞങ്ങള്‍ ചെയ്തിട്ടില്ല.

ഓം റൗട്ടിന്റെ വിഷന്‍ കൃത്യമായിരുന്നു. സിനിമയും അതിലെ കഥാപാത്രങ്ങളും വിശദീകരിക്കുമ്പോള്‍ എന്താണ് ചെയ്യേണ്ടത് എന്നതിനെ പറ്റി ഓം റൗട്ടിന് നല്ല ധാരണയുണ്ടായിരുന്നു. യൂത്തിനെ ആകര്‍ഷിക്കുന്ന വിധമാണ് അദ്ദേഹം സിനിമ ഒരുക്കിയത്.

മോഷന്‍ ക്യാപ്ച്ചര്‍ ടെക്‌നോളജി ഉപയോഗിച്ച് ചെയ്ത എന്റെ കരിയറിലെ ആദ്യ ചിത്രമാണ് ആദിപുരുഷ്. അത് അത്ര എളുപ്പമല്ല. അതിന് ഒരുപാട് ഡീറ്റെയ്‌ലിങ് ആവശ്യമുണ്ട്. ഒരുപാട് സമയമെടുത്താണ് ചെയ്യുന്നത്.

സിനിമ വലിയ സിക്രീനിലെത്തുമ്പോള്‍ ആളുകളുടെ അഭിപ്രായം മാറുമെന്നതില്‍ പൂര്‍ണ ആത്മവിശ്വാസമുണ്ട്. 90 സെക്കന്റ് മാത്രമുള്ള ഒരു ടീസര്‍ കണ്ട് ഒരു സിനിമയെ ജഡ്ജ് ചെയ്യാന്‍ പറ്റില്ല,’ ആശിഷ് പറഞ്ഞു.

Content Highlight: The film’s editor Ashish Mathre responded to the criticisms against the teaser of Adipurush

We use cookies to give you the best possible experience. Learn more