| Friday, 2nd September 2022, 1:57 pm

എക്‌സ്‌പെക്‌റ്റേഷനേക്കാളും മേലെ; മസ്റ്റ് വാച്ച്; പാല്‍തു ജാന്‍വര്‍ കണ്ട പ്രേക്ഷകര്‍ പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബേസില്‍ ജോസഫ് കേന്ദ്രകഥാപാത്രമായ പാല്‍തു ജാന്‍വര്‍ റിലീസ് ചെയ്തിരിക്കുകയാണ്. നവാഗതനായ സംഗീത് പിയുടെ സംവിധാനത്തിലെത്തിയ ചിത്രത്തിന് റിലീസ് ദിവസത്തില്‍ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

അഭിനേതാക്കളുടെ പ്രകടനം മികച്ച് നിന്നുവെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. മസ്റ്റ് വാച്ചാണെന്നും ഫാമിലി പ്രേക്ഷകര്‍ക്ക് 100 ശതമാനവും ഇഷ്ടപ്പെടുമെന്നും ചിലര്‍ പറഞ്ഞു. ബേസിലിന്റെ മറ്റ് കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ കഥാപാത്രമാണ് ചിത്രത്തിലേത്, ഇന്ദ്രന്‍സിന്റെ പ്രകടനവും പ്രേക്ഷകര്‍ എടുത്തു പറയുന്നുണ്ട്.

നന്നായിട്ട് ഇമോഷന്‍സിനെ കണ്‍വേ ചെയ്തിട്ടുണ്ട്, മൃഗങ്ങളും പ്രകൃതിയുമായും നല്ല കണക്ഷന്‍ ഫീല്‍ ചെയ്യും, ലാഗില്ല, മികച്ച പ്രകടനങ്ങള്‍, അണിയറപ്രവര്‍ത്തകര്‍ എടുത്ത കഷ്ടപ്പാട് സ്‌ക്രീനില്‍ കാണാനുണ്ടെന്നും പ്രേക്ഷകര്‍ പറയുന്നു.

ചിത്രത്തിലെ പാല്‍തു ഫാഷന്‍ ഷോ പാട്ട് കണ്ട് ഫാമിലിയായി സിനിമ കാണാന്‍ വന്നവരും ഏറെയാണ്. ജാന്‍ എ മന്‍ പോലെയൊരു സിനിമ പ്രതീക്ഷിച്ച് വന്നതാണെന്നും നിരവധി പേര്‍ അഭിപ്രായപ്പെടുന്നു. പ്രകൃതിയും മനുഷ്യനും മൃഗങ്ങളുമൊക്കെ ചേര്‍ന്ന് അവരുടെ ആത്മബന്ധത്തിന്റെ കഥ പറയുന്ന മനസ് നിറക്കുന്ന ചിത്രമാണെന്നും പാല്‍തു ജാന്‍വര്‍ കണ്ടവര്‍ പറഞ്ഞു. എന്നാല്‍ ചിത്രം എക്‌സ്‌പെക്‌റ്റേഷന്‍ മീറ്റ് ചെയ്തില്ലെന്ന് അഭിപ്രായപ്പെടുന്ന പ്രേക്ഷകരുമുണ്ട്.

ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവര്‍ ചേര്‍ന്നാണ്.

ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, കിരണ്‍ പീതാംബരന്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവര്‍ക്കൊപ്പം മോളിക്കുട്ടി എന്ന പശുവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജസ്റ്റിന്‍ വര്‍ഗീസാണ് സംഗീത സംവിധായകന്‍. പാല്‍തു ജാന്‍വര്‍ എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് രണദിവെയാണ്. പബ്ലിസിറ്റി ഡിസൈന്‍ യെല്ലോ ടൂത്ത്‌സ്.

Content Highlight: The film palthu janwet is getting good response on its release day

We use cookies to give you the best possible experience. Learn more