എസ്.എസ്. രാജമൗലി അവതരിപ്പിക്കുന്ന 'മെയ്ഡ് ഇന്‍ ഇന്ത്യ'; എത്തുന്നത് ആറ് ഭാഷകളില്‍
ദാദാസാഹിബ് ഫാല്‍ക്കെയുടെ ജീവിതകഥയെ അടിസ്ഥാനമാക്കി സിനിമ ഒരുങ്ങുന്നു. മെയ്ഡ് ഇന്‍ ഇന്ത്യ എന്ന് പേരിട്ടിരിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് എസ്.എസ്. രാജമൗലിയാണ്.
ഇന്ത്യന്‍ സിനിമയുടെ പിതാവ് ദാദാസാഹിബ് ഫാല്‍ക്കെയുടെ ജീവചരിത്രമായ ‘മെയ്ഡ് ഇന്‍ ഇന്ത്യ’ എന്ന തന്റെ അടുത്ത പ്രോജക്റ്റ് നിര്‍മാതാവ് രാജമൗലി പ്രഖ്യാപിച്ചു. ദേശീയ അവാര്‍ഡ് ജേതാവായ നിതിന്‍ കക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മറാത്തി, തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നിങ്ങനെ ആറ് ഭാഷകളില്‍ ചിത്രം ഇറങ്ങും. ചിത്രത്തിന്റെ പ്രഖ്യാപന വീഡിയോ എസ്.എസ്. രാജമൗലി സോഷ്യല്‍ മീഡിയയില്‍ പുറത്തുവിട്ടു.
‘ആദ്യ വിവരണത്തില്‍ തന്നെ ഈ ചിത്രത്തിന്റെ വികാരം എനിക്ക് ലഭിച്ചു. ബയോപിക് എടുക്കുക വലിയ പരിശ്രമമാണ്. അത് ഇന്ത്യന്‍ സിനിമയുടെ പിതാവിനെക്കുറിച്ച് ആണെങ്കില്‍ അത് ഒരാളെ പറഞ്ഞ് സമ്മതിപ്പിക്കുക വലിയ വെല്ലുവിളിയാണ്. ആ വെല്ലുവിളി ഏറ്റെടുക്കാന്‍ നമ്മുടെ ടീം തയ്യാറാണ്. വളരെ അഭിമാനത്തോടെ മെയ്ഡ് ഇന്‍ ഇന്ത്യ അവതരിപ്പിക്കുന്നു,’ രാജമൗലി തന്റെ എക്‌സ് പോസ്റ്റില്‍ പറയുന്നു.
മാക്‌സ് സ്റ്റുഡിയോസ്, ഷോയിങ് ബിസിനസ് എന്നീ ബാനറുകളില്‍ വരുണ്‍ ഗുപ്തയും എസ്.എസ്. കാര്‍ത്തികേയനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പി.ആര്‍.ഒ. പ്രതീഷ് ശേഖര്‍.
Content Highlight: The film named made in india is based on the life story of Dadasahib Phalke