സുരാജ് വെഞ്ഞാറമൂടിന്റെ പുതിയ ചിത്രത്തിന് ഹിഗ്വിറ്റ എന്ന പേര് നല്‍കുന്നത് വിലക്കി ഫിലിം ചേംബര്‍. എന്‍.എസ്. മാധവനില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദേശം നല്‍കി. സിനിമയുടെ പേരിന് മാത്രമാണ് വിലക്കെന്നാണ് ഇവര്‍ അറിയിച്ചത്.
എന്‍.എസ്. മാധവന്റെ ട്വീറ്റിന് പിന്നാലെ ചേര്‍ന്ന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തിന്റെ പേര് വിലക്കിയിരിക്കുന്നത്. എന്‍.എസ്. മാധവന്റെ ചെറുകഥയാണ് ഹിഗ്വിറ്റ. അദ്ദേഹത്തോട് അനുമതി വാങ്ങാതെയാണ് ഈ പേര് സിനിമക്ക് നല്‍കിയതെന്നാണ് ചേംബറിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് പേര് താല്‍ക്കാലികമായി വിലക്കിയിരിക്കുന്നത്. മാധവന്റെ അനുമതി വാങ്ങിയാല്‍ വിലക്കില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ചേംബര്‍ അറിയിച്ചു.
ഹ്വിഗിറ്റ എന്ന സിനിമക്ക് എന്‍.എസ് മാധവന്റെ പുസ്തകവുമായി ഒരു ബന്ധവുമില്ലെന്ന് ഹ്വിഗിറ്റ ചിത്രത്തിന്റെ സംവിധായകന്‍ ഹേമന്ത്. ജി.നായര്‍ നേരത്തെ അറിയിച്ചിരുന്നു. പൊളിറ്റിക്കല്‍ ത്രില്ലറായ സിനിമയുടെ കഥയില്‍ പ്രതീകമെന്ന നിലയിലാണ് ഈ പേരിട്ടതെന്നും താന്‍ ഏറെ ബഹുമാനിക്കുന്ന എഴുത്തുകാരനാണ് എന്‍.എസ് മാധവനെന്നും അദ്ദേഹത്തെ നേരില്‍ കാണാന്‍ ശ്രമിക്കുമെന്നും ഹേമന്ത് പറഞ്ഞിരുന്നു.
2019ല്‍ ചിത്രീകരണം തുടങ്ങിയ ചിത്രം ഈ മാസം അവസാനത്തോടെ റിലീസിന് തയ്യാറെടുക്കുകയാണ്. സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നതിന് പിന്നാലെ എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ സിനിമയ്‌ക്കെതിരെ പ്രതികരിച്ചിരുന്നു.
content highlight: The Film Chamber banned Higuita movie and asked to take permission from N.S Madhavan