ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് രൂക്ഷമായ ഭാഷയില്‍ മറുപടിയുമായി കോണ്‍ഗ്രസ് നേതാവും സാമൂഹിക പ്രവര്‍ത്തകയുമായ സദാഫ് ജാഫര്‍. പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതില്‍ അറസ്റ്റിലായി ജയില്‍ മോചിതയായതിന് പിന്നാലെയായിരുന്നു സദാഫ് ജാഫറിന്റെ പ്രതികരണം. ഭയം നഷ്ടപ്പെട്ടുവെന്നും മനുഷ്യത്വ രഹിതമായ ഈ നിയമം പിന്‍വലിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും സദാഫ് വ്യക്തമാക്കി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘ജയിലിടക്കപ്പെടുമെന്നോ തല്ലിചതക്കുമെന്നോ ഉള്ള ഭയം ഇപ്പോള്‍ ഇല്ല. അത് പോയി. അതിന് യോഗിയോട് കടപ്പെട്ടിരിക്കുന്നു. മനുഷ്യരഹിതമായ ഈ നിയമം പിന്‍വലിക്കുന്നത് വരെ പ്രതിഷേധം തുടരും.’ സദാഫ് ജാഫര്‍ പറഞ്ഞു.
ഡിസംബര്‍ ആറിന് ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയായിരുന്നു ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. സദാഫ് ജാഫര്‍ ഉള്‍പ്പെടെ 34 പേര്‍ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. കസ്റ്റഡിയില്‍ വെച്ച് സദാഫ് ജാഫറിനെ മര്‍ദിച്ചുവെന്ന ആരോപണവുമായി കുടംബാംഗങ്ങള്‍ രംഗത്തെത്തിയിരുന്നു.
അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് പ്രതിഷേധങ്ങളില്‍ പൊലീസ് അക്രമാസക്തമായി പെരുമാറുന്ന വീഡിയോ സദാഫ് പുറത്ത് വിട്ടിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ