സൗദി പ്രോ ലീഗില്‍ അല്‍ നാസറിന് വമ്പന്‍ ജയം. അല്‍ ഇത്തിഹാദിനെ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് അല്‍ നസര്‍ തകര്‍ത്തത്. സൗദി വമ്പന്മാര്‍ക്കായി സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ട ഗോള്‍ നേടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
മത്സരത്തിനിടെ ലഭിച്ച രണ്ട് പെനാല്‍ട്ടി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചു കൊണ്ടായിരുന്നു റോണോ ഗോളുകള്‍ നേടിയത്. ഇതോടെ ഈ സീസണില്‍ അല്‍ നസറിനായി 23 മത്സരങ്ങളില്‍ നിന്നും 22 ഗോളുകളും 11 അസിസ്റ്റുകളും സ്വന്തം പേരില്‍ ആക്കി മാറ്റാന്‍ റൊണാള്‍ഡോയ്ക്ക് സാധിച്ചു. സൗദി ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഈ 38കാരന്‍. ഇതിനോടൊപ്പം 2023 കലണ്ടര്‍ വര്‍ഷത്തില്‍ 53 ഗോളുകള്‍ നേടിക്കൊണ്ട് ടോപ് സ്‌കോറര്‍ ആവാനും റോണോക്ക് സാധിച്ചു.
𝟓𝟑 𝐆𝐎𝐀𝐋𝐒 𝐈𝐍 𝟐𝟎𝟐𝟑 ⚽️ pic.twitter.com/VyWfill9AZ
— 433 (@433) December 26, 2023
🇵🇹 Cristiano Ronaldo scores two goals on penalty for Al Nassr and makes it 5️⃣3️⃣ goals in 2023 calendar year.
Current situation 👟✨
◉ Cristiano Ronaldo — 53
◎ Harry Kane — 52
◉ Kylian Mbappé — 52
◎ Erling Haaland — 50 pic.twitter.com/QEp5zipViP— Fabrizio Romano (@FabrizioRomano) December 26, 2023
ഇപ്പോഴിതാ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചിട്ടും റൊണാള്‍ഡോക്കെതിരെ ട്രോളുകള്‍ കൊണ്ട് പരിഹാസവുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ് ആരാധകര്‍. റൊണാള്‍ഡോ ഗോളുകള്‍ നേടിയത് കൂടുതലും പെനാല്‍ട്ടിയില്‍ നിന്നുമാണെന്നായിരുന്നു ആരാധകരുടെ പരിഹാസം.
റൊണാള്‍ഡോയ്ക്ക് ഗോള്‍ഡന്‍ ബൂട്ട് നല്‍കാന്‍ സൗദി ലീഗ് സഹായിക്കുന്നുവെന്നായിരുന്നു ഒരു ആരാധകന്‍ എക്സില്‍ പോസ്റ്റ് ചെയ്തത്. റൊണാള്‍ഡോക്ക് നല്‍കിയ രണ്ട് പെനാല്‍ട്ടിയും പരിശോധിക്കണം എന്നായിരുന്നു മറ്റൊരാധകന്‍ പോസ്റ്റ് ചെയ്തത്.
They trying everything to give Ronaldo the golden boot😭🤣
A brace for pens?? Esiz! Come on Haaland😭😭— ‘THE NOTORIOUS’ (@biggie_panduh) December 26, 2023
Ronaldo score brace, ago check a two penalties.
— CFCLaryeak (@Laryeak1) December 26, 2023
Ronaldo hits brace for Al Nassr today, and guess what? The two were all penalties, his favorite way of scoring
— Sofyan Amra Bat (@Red_devull) December 26, 2023
Ronaldo getting all the praise for scoring two penalties.
Sadio Mane got a brace of open play goals.
— Alisson the 🐐 (@0PINI0N4T3D) December 26, 2023
മത്സരത്തില്‍ 29 പാസ്സുകള്‍ ആയിരുന്നു റൊണാള്‍ഡോ പുറത്തെടുത്തത്. അല്‍ ഇത്തിഹാന്റെ പോസ്റ്റിലേക്ക് അഞ്ചു ഷോട്ടുകള്‍ താരം ഉതിര്‍ത്തെങ്കിലും അതില്‍ മൂന്നെണ്ണം മാത്രമാണ് ഓണ്‍ ടാര്‍ഗറ്റായി മാറിയത്.
അതേസമയം സെനഗള്‍ സൂപ്പര്‍താരം സാദിയോ മാനെയും അല്‍ നസറിനായി ഇരട്ടഗോള്‍ നേടിയിരുന്നു. 75′, 82′ മിനിട്ടുകളിലായിരുന്നു മാനെയുടെ ഗോളുകള്‍ പിറന്നത്. ബ്രസീലിയന്‍ താരമായ ടാലിസ്‌കയുടെ വകയായിരുന്നു അല്‍ നസറിന്റെ അഞ്ചാം ഗോള്‍. അബ്ദേര്‍റസാക്ക് ഹംദള്ളാഹിന്റെ വകയായിരുന്നു ഇത്തിഹാദിന്റെ ആശ്വാസഗോളുകള്‍.
Mané chose to humiliate 🤝 pic.twitter.com/feO9JoZAIA
— AlNassr FC (@AlNassrFC_EN) December 26, 2023
Good night @ittihad 👋 pic.twitter.com/jNY4pB3V9Z
— AlNassr FC (@AlNassrFC_EN) December 26, 2023
ജയത്തോടെ സൗദി ലീഗില്‍ 18 മത്സരങ്ങളില്‍ നിന്നും 14 വിജയവും ഒരു സമനിലയും മൂന്ന് തോല്‍വിയും അടക്കം 43 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് അല്‍ നസര്‍. മറുഭാഗത്ത് ഇത്രതന്നെ മത്സരങ്ങളില്‍ നിന്നും എട്ടു വിജയവും നാല് സമനിലയും ആറ് തോല്‍വിയും അടക്കം 28 പോയിന്റുമായി ആറാം സ്ഥാനത്താണ് ഇത്തിഹാദ്.
സൗദി ലീഗില്‍ ഡിസംബര്‍ 30ന് അല്‍ ടാവോണിനെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം. അതേസമയം അന്നേദിവസം തന്നെ നടക്കുന്ന മത്സരത്തില്‍ അല്‍ തായ് ആണ് അല്‍ ഇത്തിഹാദിന്റെ എതിരാളികള്‍.
Content Highlight: The fans trolled Cristaino Ronaldo on social Media.