| Friday, 13th July 2012, 8:47 pm

17കാരിയെ പൊതു നിരത്തില്‍ പീഡിപ്പിച്ച സംഭവത്തില്‍ പ്രമുഖര്‍ പ്രതികരിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്


ഗുവഹാത്തിയില്‍ 17കാരിയെ പൊതു നിരത്തില്‍ പീഡിപ്പിച്ചതുമായു ബന്ധപ്പെട്ട് പ്രമുഖര്‍ പ്രതികരിക്കുന്നു. സി.പി.ഐ.എം പോളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്, പ്രശസ്ത ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, ഫര്‍ഹാന്‍ അക്തര്‍, പൂനം പാണ്ഡെ, അരവിന്ദ് സ്വാമി മുതലായവരാണ് പ്രതികരിച്ചത്. ബൃന്ദാ കാരാട്ട് എന്‍.ഡി.ടി.വിയിലും മറ്റുള്ളവര്‍ സ്വന്തംട്വിറ്ററിലുമാണ് പ്രതികരണം അറിയിച്ചത്.

ബൃന്ദാകാരാട്ട്
എന്തുകൊണ്ടാണ് പോലീസ് ഈ കേസില്‍ വളരെ താമസിച്ചുമാത്രം പ്രതികരിച്ചത്. അറസ്റ്റ് എന്തുകൊണ്ടാണ് വൈകുന്നത്? പോലീസ് വളരെ അടുത്തുതന്നെയുണ്ട്. എന്നിട്ടും വൈകി എന്നത് വളരെ പ്രധാനമാണ്. ഇത് രാജ്യത്തിനു തന്നെ വളരെ അപമാനകരമാണ്. ഒരു പെണ്‍കുട്ടിക്ക് അവള്‍ ഇഷ്ടപ്പെടുന്ന ഒരു പൊതു സ്ഥലത്തുകൂടെ നടക്കാനാവില്ല? പീഡിപ്പിക്കപ്പെടാതെ.. അവളെ അപമാനിച്ചു, തുണി വലിച്ചുകീറി, ലൈംഗികമായി പീഡിപ്പിച്ചു… ഇത് അതിക്രമമാണ്. അതുകൊണ്ട് ഞാന്‍ കരുതുന്നത്, ഈ സംഭവം നടന്നിട്ടും അവിടെ പോവാതെ ഇത്തരം ഒരു അതിക്രമം നടത്തുന്നതിനെ അനുവദിച്ച പോലീസ്സുകാര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നാണ് നമ്മള്‍ ആവശ്യപ്പെടേണ്ടത് എന്നാണ്.

ഇത് കേവലം ഗുവഹാത്തിയിലെ മാത്രം പ്രശ്‌നമല്ല. ഇന്ത്യയിലുടനീളം ഇത് കാണാം. ഇവിടെയാണ് ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികളും കുഞ്ഞുങ്ങളും പീഡിപ്പിക്കപ്പെടുന്നത്. ഇവിടെയാണ് സ്ത്രീകള്‍ക്കെതിരായി ഏറ്റവും കൂടുതല്‍ ആക്രമങ്ങള്‍ നടക്കുന്നത്. എന്നിട്ടും ജനങ്ങള്‍ ഇതിനെതിരെ പുറത്തിറങ്ങുന്നില്ല. സമൂഹം അനങ്ങുന്നില്ല. നമ്മള്‍ ഇരട്ടമുഖമാണ് ഇത്തരം കാര്യങ്ങളില്‍ വെച്ചു പുലര്‍ത്തുന്നത്. ഓരേസമയം തന്നെ നമ്മള്‍ ആധുനികരെന്ന് നടിക്കുന്നു. എന്നാലതേസമയം നമ്മള്‍ അപ്രമാദിത്വം മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നു. ഇതേ പ്രശ്‌നമല്ലേ ഇന്ത്യയിലുടനീളമുള്ള സ്ത്രീകളും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അതാണ് സത്യം.

അമിതാഭ് ബച്ചന്‍

ഒരു പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ഭയാനകമായ കാര്യങ്ങളാണ് ടി.വി. ദൃശ്യങ്ങളില്‍ കണ്ടത്. എന്നാല്‍ ഒരു കാര്യം. എങ്ങനെയാണ് ഇത് ടി.വിയില്‍ ലൈവ് ആയി കാണിക്കാന്‍ കഴിഞ്ഞത്. എന്തുകൊണ്ടാണ് ടി.വി. പ്രവര്‍ത്തകര്‍ ഈ ഒരു നടപടിയില്‍ ഇടപെടാതിരുന്നത്?

ഫര്‍ഹാന്‍ അക്തര്‍

വളരെ അപലപനീയം. നാണക്കേട്. ഇന്ത്യന്‍ സ്ത്രീകള്‍ അവരെന്താണെന്ന്‌ ഇതിലൂടെ നന്നായി മനസ്സിലാക്കും. എനിക്ക് നിരാശതോന്നുന്നു. എവിടെയാണ് ലോ ആന്‍ ഓര്‍ഡര്‍? എവിടെയാണ് നാഗരികത എന്ന സങ്കല്‍പ്പം?

പൂനം പാണ്ഡെ

മാനവരാശിക്കുമേല്‍ പതിച്ച മറ്റൊരു കറ. നാണക്കേടാണിത്. ഇന്ത്യയില്‍ ഇനിയും യാഥാര്‍ത്ഥ്യമാകേണ്ട ഒന്നാണ് സ്ത്രീ സുരക്ഷ.

അരവിന്ദ് സ്വാമി

നാണക്കേട്. ഇത് നടക്കുമ്പോള്‍ ആ ക്യാമറാമാന്‍ എന്തുചെയ്യുകയായിരുന്നു.

ജന്മദിനപാര്‍ട്ടിക്കു പോയി മടങ്ങുകയായിരുന്ന 17 കാരിയെ 20 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു

We use cookies to give you the best possible experience. Learn more