മുംബൈ: പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹത്തിന് നിയമസാധുതയില്ലെന്ന ആരോപണവുമായി മുസ്തഫ രാജിന്റെ മുന്‍ഭാര്യ ആയിഷ. താനുമായുള്ള വിവാഹബന്ധം മുസ്തഫ രാജ് വേര്‍പ്പെടുത്തിയിട്ടില്ലെന്ന് ആയിഷ പറഞ്ഞു.
വിവാഹമോചന ഹരജി പോലും മുസ്തഫ സമര്‍പ്പിച്ചിരുന്നില്ല. പ്രിയാമണിയെ വിവാഹം ചെയ്യുമ്പോള്‍ താന്‍ ബാച്ചിലര്‍ ആണ് എന്നാണ് മുസ്തഫ കോടതിയെ അറിയിച്ചതെന്നും ആയിഷ പറയുന്നു.
പ്രിയാമണിക്കും മുസ്തഫയ്ക്കും എതിരെ ക്രിമിനല്‍ കേസാണ് ആയിഷ നല്‍കിയിരിക്കുന്നത്. മുസ്തഫക്കെതിരായി ഗാര്‍ഹികപീഡനക്കേസും ആയിഷ ഫയല്‍ ചെയ്തിട്ടുണ്ട്.
അതേസമയം ആയിഷയുടെ ആരോപണങ്ങള്‍ നിഷേധിച്ച് മുസ്തഫ രംഗത്തുവന്നു. പണം തട്ടിയെടുക്കാനുള്ള ശ്രമമാണ് കേസിനു പിന്നിലെന്ന് മുസ്തഫ പറയുന്നു.
‘ആയിഷയും താനും 2010 മുതല്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. 2013 ല്‍ വിവാഹമോചനം നേടിയതാണ്. പ്രിയാമണിയുമായുള്ള തന്റെ വിവാഹം നടന്നത് 2017 ലാണ്,’ മുസ്തഫ പറഞ്ഞു.
അത് നിയമവിരുദ്ധമാണെങ്കില്‍ ആയിഷ എന്തുകൊണ്ടാണ് ഇത്രയും കാലം മിണ്ടാതിരുന്നുവെന്നും മുസ്തഫ ചോദിക്കുന്നു.
മുസ്തഫ-ആയിഷ ദമ്പതികള്‍ക്ക് രണ്ടു മക്കളാണുള്ളത്. ഇവര്‍ ആയിഷയ്ക്ക് ഒപ്പമാണ്.
പ്രിയാമണിയും മുസ്തഫയും 2017 ഓഗസ്റ്റിലാണ് വിവാഹിതരായത്. ജയനഗറിലെ രജിസ്ട്രാര്‍ ഓഫീസില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.