| Wednesday, 13th November 2019, 6:47 pm

ആ വാര്‍ത്ത വ്യാജം; റാണു മണ്ഡല്‍ അയോധ്യ ഭൂമിയില്‍ ക്രിസ്ത്യന്‍ പള്ളി ആവശ്യപ്പെട്ടിട്ടില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

അയോധ്യ വിധി വന്നതിന് ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ വാര്‍ത്തയാണ് ഗായി റാണു മണ്ഡല്‍ അയോധ്യയില്‍ ക്രിസ്ത്യന്‍ പള്ളിയാണ് വേണ്ടത് എന്ന് ആവശ്യപ്പെട്ടു എന്നത്. വലിയ വേഗത്തിലാണ് ഇക്കാര്യം സാമൂഹ്യ മാധ്യമങ്ങളില്‍ കത്തിപടര്‍ന്നത്. എന്നാല്‍ റാണു മണ്ഡല്‍ അങ്ങനെ ആവശ്യപ്പെട്ടിട്ടില്ല എന്നതാണ് സത്യം.

സറ്റയറിക്കല്‍ വെബ്‌സൈറ്റായ ദ ഫോക്‌സി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വാര്‍ത്തയാണ് വൈറലായത്. അയോധ്യ വിധിയോട് പ്രതികരിച്ച് തമാശയെന്നോണമാണ് ദ ഫോക്‌സി ഈ പോസ്റ്റ് പ്രസിദ്ധീകരിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഫേസ്ബുക്കില്‍ നിന്ന് ട്വിറ്ററിലേക്ക് പടരുകയും പിന്നീട് വൈറലാവുകയും ചെയ്യുകയായിരുന്നു. ഭൂരിഭാഗം പേര്‍ക്കും ഇതൊരു ആക്ഷേപ ഹാസ്യ പോസ്റ്റ് ആണെന്ന് മനസിലായില്ല. റാണു മണ്ഡല്‍ യഥാര്‍ത്ഥത്തില്‍ ഇങ്ങനെ അഭിപ്രായപ്പെട്ടെന്നാണ് അവര്‍ കരുതിയത്.

നിരവധി പേരാണ് ഈ പോസ്റ്റിനെ ചൊല്ലി റാണു മണ്ഡലിനെതിരെ രംഗത്തെത്തിയത്.

We use cookies to give you the best possible experience. Learn more