| Thursday, 13th September 2012, 6:49 pm

വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളുടെ കരിംപട്ടികയില്‍ നമ്മുടെ ആനയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോകത്തില്‍ ഏറ്റവും കൂടുതല്‍ വംശനാശ ഭീഷണി നേരിടുന്ന 10 മൃഗങ്ങളുടെ 2012ലെ ലിസ്റ്റ് വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് (ഡബ്ല്യു.ഡബ്ല്യു.എഫ്) ഈ വര്‍ഷം ആദ്യം പ്രസിദ്ധീകരിച്ചിരുന്നു. മനുഷ്യന്റെ പ്രകൃതിയുടെ മേലുള്ള ഇടപെടലിന്റെ ഭാഗമായി ഏറ്റവും കൂടുതല്‍ അപകടത്തിലകപ്പെട്ടിള്ള ജീവികളാണിവ. ആഗോള താപനം മുതല്‍ വനം നശീകരണം തുടങ്ങി അണവോര്‍ജം വരെ നമ്മുടെ പ്രകൃതിയ്ക്ക് വരുത്തിയിട്ടുള്ള കോട്ടങ്ങളാണ് ഇവയുടെ അപകടാവസ്ഥയ്ക്ക് കാരണം. []

ലിസ്റ്റില്‍ ഏഷ്യന്‍ ആനയും ഉള്‍പ്പെടുന്നു. ലതര്‍ ബാക്ക് കടലാമയും സുമാത്രന്‍ ഒറങ്കുട്ടനും മൗണ്ടയിന്‍ ഗൊറില്ലയും അറ്റ്‌ലാന്റിക്ക് ബ്ലുഫിന്‍ ടുണ എന്ന മത്സ്യവും വക്വിറ്റ എന്ന കടല്‍ ജീവിയും ഇറവാഡ്ഢി ഡോള്‍ഫിനും കടുവയും ഹിമപ്പുലിയും ജാവ കാണ്ടാമൃഗവും ഏഷ്യന്‍ ആനയും ആണ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ഇനി ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജീവികളെകുറിച്ച് മനസ്സിലാക്കാം.
1. ലെതര്‍ബാക്ക് കടലാമ: ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ ഈ ആമ അതിജീവിച്ചിരിക്കുന്നു എന്നു പറയാം. എന്നാല്‍ ഇന്നിത് വംശനാശത്തിന്റെ വക്കിലാണ്. അടുത്ത കാലത്തായ കണക്കുകള്‍ സൂചിപ്പിക്കുന്നത്, ഇതിന്റെ എണ്ണം അപകടകരമായ വിധം കുറഞ്ഞുകൊണ്ടിരിക്കുന്നുവെന്നാണ്. ഇപ്പോള്‍ ഇത് കരിംപട്ടികയിലും വന്നിരിക്കുന്നു.

2. സുമാത്രന്‍ ഒറങ്കുട്ടാന്‍: ഒറങ്കുട്ടന്‍ വംശത്തില്‍പ്പെട്ട കുരങ്ങുകളില്‍ ഏറ്റവും കൂടുതല്‍ വംശനാശത്തിന്റെ വക്കിലാണ് സുമാത്രന്‍ ഒറങ്കുട്ടന്‍. സുമാത്രയുടെ വടക്ക്, പടിഞ്ഞാറന്‍ പ്രൊവിശ്യകളില്‍ മാത്രമേ ഇവയെ കണ്ടുവരുന്നുള്ളു. കൃഷിയും മുഷ്യന്റെ അധിനിവേശവും കാരണം ഇന്ന് ഇവ വംശമറ്റുപൊകുന്നതിന്റെ വക്കിലാണ്.

3. മൗണ്ടേന്‍ ഗൊറില്ല: 1902 ഒക്ടോബര്‍ 17 മുതലാണ് മൗണ്ടന്‍ ഗൊറില്ലയെ കുറിച്ച് ശാസ്ത്രലോകം അറിയുന്നത്. കിഴക്കന്‍ ഗൊറില്ലകളില്‍പ്പെടുന്ന രണ്ട് വംശങ്ങളില്‍ ഒന്നാണിത്. പ്രധാനമായും മധ്യാഫ്രിക്കയിലെ വോല്‍ക്കാനിക്ക് മലകളിലാണ് ഇവയെ കണ്ടുവരുന്നത്.

4. അറ്റ്‌ലാന്റിക്ക് ബ്ലൂഫിന്‍ ടുണ: അനിയന്ത്രിത മത്സ്യബന്ധനത്തിന്റെ ഇരയാണ് വളരെ പ്രശസ്തമായ ഈ മത്സ്യം. കഴിഞ്ഞ ഏതാനം ദശകങ്ങള്‍ക്കുള്ളിലാണ് ഇതിന്റെ എണ്ണത്തില്‍ അപകടകരമായ വിധത്തിലുള്ള കുറവ് ഉണ്ടായത്. വടക്കന്‍ അറ്റ്‌ലാന്റിക്ക് മഹാസമുദ്രത്തിലും കിഴക്കന്‍ അറ്റ്‌ലാന്റിക്ക് മഹാസമുദ്രത്തിലുമാണ് ഇവയെ കണ്ടുവരുന്നത്.

5. വാക്വിറ്റ: കാലിഫോര്‍ണിയ ഉള്‍ക്കടലില്‍ പ്രധാനമായും കാണപ്പെടുന്ന ഒരു ജീവി വിഭാഗമാണ് വാക്വിറ്റ. സത്സ്യ ബന്ധനവലകളില്‍ കുടുങ്ങിയാണ് ഇവ കൂടുതലും അപകടത്തിലാകുന്നത്. 10നും 300നും ഇടയില്‍ മാത്രമാണ് ഇപ്പോള്‍ ഇവയുടെ എണ്ണം. കുഞ്ഞ് പശുവെന്നാണ് വാക്വിറ്റ എന്ന വാക്കിന്റെ അര്‍ത്ഥം. 2006 മുതല്‍ ഇവ വംശനാശത്തിന്റെ വത്തിലേയ്ക്ക് നീങ്ങുകയായിരുന്നു.

6. ഇറവാഡ്ഢി ഡോള്‍ഫിന്‍: ഫിലിപ്പൈന്‍സ് മെക്കോങ് നദിയിലും മെലപ്പായ സൗണ്ടിലും കാണപ്പെടുന്ന ഇവ ഇന്ന് വംശനാശ ഭീഷണി നേരിടുന്നു. ഉരുണ്ട തലഭാഗം ഇവയുടെ സവിശേഷതയാണ്. 130 കിലോഗ്രാമോളം ഒരു മുതിര്‍ന്ന ഡോള്‍ഫിന് ഭാരം കാണും. 2.3 മീറ്റര്‍ നീളവും.

7. കടുവ: ഏറ്റവും കൂടിതല്‍ വംശനാശ ഭീഷണി നേരിട്ട ഒരു വന്യജീവിയാണ് കടുവ. വളരെ വേഗത്തിലാണ് ഇവ ഭാമുഖത്തുനിന്ന് അപ്രത്യക്ഷമാകാന്‍ പോകുന്നത് എന്നതും ഒരു പ്രത്യേകതയാണ്. കഴിഞ്ഞ ഒരു നൂറ്റാണ്ടുകൊണ്ടാണ് ഇവയില്‍ 97 ശതമാനവും നശിച്ചുപോയത്.

8. ഹിമപ്പുലി: 12 രാജ്യങ്ങളിലായി കേവലം 6000 പുലികള്‍ മാത്രമേ ഇന്നുള്ളു. മാത്രവുമല്ല ഇതിന്റെ എണ്ണം ക്രമാതികമായി കുറഞ്ഞുവരികയും ചെയ്യുന്നു. പ്രധാനമായും മനുഷ്യര്‍ ഇവയെ വേട്ടയാടുന്നതിന്റെ ഫലമായാണ് ഈ അപകടാവസ്ഥ യിലെത്തിച്ചേര്‍ന്നിരിക്കുന്നത്. മാത്രവുമല്ല മനുഷ്യര്‍ പെരുകിയതൊടെ ഇവയും ആവാസവ്യവസ്ഥയിലും ഇടിവ് സംഭവിച്ചു.

9. ജാവന്‍ കാണ്ടാമൃഗം: ഭൂമുഖത്ത് ഏറ്റവും വിരളമായി കാണുന്ന ഒരു ജീവിയാണ് ജാവന്‍ കാണ്ടാമൃഗം. 50ല്‍ കൂടുതല്‍ ഇവയുടെ എണ്ണം വരില്ല.

10. ഏഷ്യന്‍ ആന: വംശനായം സംഭവിച്ചുകൊണ്ടിരിക്കുന്നതില്‍ മറ്റൊരു പ്രധാനപ്പെട്ട ജീവിയാണ് ഏഷ്യന്‍ ആന. കൂടുതലും ഇവ മനുഷ്യന്റെ ക്രൂരതകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു വിഭാഗമാണ്. ഇവ ഒരു ആരാധനാ മൃഗമായതാണ് ഇതിന്റെ ദുരവസ്ഥയ്ക്ക് കാരണം. പല അനുഷ്ഠാനങ്ങള്‍ക്കും മനുഷ്യര്‍ ഇവയെ ഉപയോഗിക്കുന്നു. ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങലിലാണ് ഇവ കാണപ്പെടുന്നത്. ഇന്ത്യന്‍ ആനകള്‍ ഇവയുടെ ഉപവിഭാമാണ്.

We use cookies to give you the best possible experience. Learn more